മഴക്കെടുതിയില്‍ കേരളത്തിനൊപ്പം നടന്‍ ദിലീപും; അവശ്യ വസ്തുക്കളുമായി താരമെത്തി

By Web TeamFirst Published Aug 18, 2018, 7:51 PM IST
Highlights

മഴക്കെടുതി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ആലുവയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ ദിലീപും എത്തി. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങുന്ന ദിലീപിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് ദുരിതാശ്വാസ ക്യാംപിലേക്കായി വസ്ത്രം വാങ്ങുന്ന താരത്തിന്റെ   ഫോട്ടോ പോസ്റ്റ് ചെയ്തത്

കൊച്ചി: മഴക്കെടുതിയിലകപ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസവുമായി നടന്‍ ദിലീപുമെത്തി. ദുരിതാശ്വാസ ക്യാംപുകളിലേക്ക് താരങ്ങളും രാഷ്ട്രീയ പ്രതിനിധികളുമൊക്കെ നേരത്തെ നേരിട്ടെത്തിയിരുന്നു. അതാത് സെന്ററുകളിലെ ആവശ്യത്തെക്കുറിച്ച് താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, പാര്‍വതി, രമ്യ നമ്പീശന്‍, ആസിഫ് അലി, ജയസൂര്യ തുടങ്ങിയ താരങ്ങള്‍ ക്യാംപുകളിലേക്ക് നേരിട്ടെത്തിയിരുന്നു. 

മഴക്കെടുതി ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ആലുവയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ ദിലീപും എത്തി. ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി വസ്ത്രങ്ങള്‍ വാങ്ങുന്ന ദിലീപിന്റെ ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലാണ് ദുരിതാശ്വാസ ക്യാംപിലേക്കായി വസ്ത്രം വാങ്ങുന്ന താരത്തിന്റെ   ഫോട്ടോ പോസ്റ്റ് ചെയ്തത്.

പ്രളയത്തിലകപ്പെട്ട കേരളജനതയെ സഹായിക്കാനായി സിനിമാലോകം ഒന്നടങ്കം രംഗത്തുവന്നിരുന്നു. ബോളിവുഡ്, ടോളിവുഡ് ഭേദമന്യേ സഹായങ്ങള്‍ പ്രവഹിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താരങ്ങള്‍ തങ്ങളാല്‍ക്കഴിയാവുന്ന തുക നല്‍കിയിട്ടുണ്ട്. 

click me!