പത്തല്ല, 24 ഇയര്‍ ചാലഞ്ചുമായി ദിവ്യ ഉണ്ണി

By Web TeamFirst Published Mar 21, 2019, 11:45 AM IST
Highlights

'ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍' എന്നതാണ് ചലച്ചിത്രതാരം ദിവ്യ ഉണ്ണിയുടെ പക്ഷം. സോഷ്യല്‍ മീഡിയയില്‍ തരംഗമായ 10 ഇയര്‍ ചാലഞ്ചിന് പകരം 24 ഇയര്‍ ചാലഞ്ചുമായെത്തുകയാണ് നടി.

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ തരംഗമായ ചാലഞ്ചായിരുന്നു 10 ഇയര്‍ ചാലഞ്ച്. സിനിമാ താരങ്ങളുള്‍പ്പെടെ സജീവമായി രംഗത്തെത്തിയ 10 ഇയര്‍ ചാലഞ്ച് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നിലവിലെ ചിത്രത്തിനൊപ്പം പത്ത് വര്‍ഷം മുമ്പുളള ചിത്രവും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക എന്നതാണ് ചാലഞ്ച്. എന്നാല്‍ ഒരു പടി കൂടി കടന്ന്  24 ഇയര്‍ ചാലഞ്ചുമായെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ദിവ്യ ഉണ്ണി. ഫേസ്ബുക്കിലൂടെയാണ് നടി  ചിത്രം പങ്കുവച്ചിരിക്കുന്നത്.  

1995ല്‍ മോഡലിങ് ചെയ്തിരുന്ന സമയത്തെ തന്റെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവച്ചാണ് ദിവ്യ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. രണ്ടര പതിറ്റാണ്ടോളം കഴിഞ്ഞെങ്കിലും ദിവ്യയ്ക്ക് കാര്യമായ മാറ്റങ്ങളൊന്നുമില്ലെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

മലയാള സിനിമയിലെ ഒരു കാലത്തെ പ്രിയപ്പെട്ട  നടിയായിരുന്നു ദിവ്യ ഉണ്ണി. വിനയന്‍റെ  'കല്യാണസൗഗന്ധികം' എ ചിത്രത്തിലൂടെയാണ് ദിവ്യ നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

click me!