കലാഭവന്‍ ഷാജോണ്‍ സംവിധായകനാവുന്നു: നായകനായി പൃഥിരാജ്

By Web TeamFirst Published Oct 16, 2018, 10:00 AM IST
Highlights

പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥിരാജ് 

മിമിക്രിവേദികളിലൂടെ മിനിസ്ക്രീനിലേക്കും അവിടെ നിന്നും സിനിമാസ്ക്രീനിലേക്കും എത്തി കഴിവ് തെളിയിച്ച നടന്‍ കലാഭവന്‍ ഷാജോണ്‍ ഇനി സംവിധാനരംഗത്തേക്കും. പൃഥിരാജ് നായകനാവുന്ന കോമഡി---ആക്ഷന്‍ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോണ്‍ സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിന്‍റെ കാര്യം പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം വന്നിരിക്കുന്നത്. 

പൃഥിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും....

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ രചിച്ച ഒരു പൂര്‍ണസ്ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു.ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം, ഒപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോണ്‍ ചേട്ടന്‍റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി.  രസികന്‍മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണിത്. കോമഡിയും ആക്ഷനും റൊമാന്‍സും എല്ലാം ഉണ്ട്.

കലാഭവന്‍ ഷാജോണിന്‍റെ അരങ്ങേറ്റ ചിത്രം ഇവിടെ പ്രഖ്യാപിക്കുന്നു..... ''ബ്രദേഴ്സ് ഡേ''

click me!