ജീവിതത്തിന്റെ നേർക്കാഴ്ച്ചയുമായി 'ഓട്ടം'; ട്രെയിലർ നാളെ

By Web TeamFirst Published Feb 22, 2019, 9:08 PM IST
Highlights

സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച ഒരുക്കുന്ന ചിത്രം ജീവിതത്തിൽ വിജയവും പരാജയവും വേർതിരിക്കാൻ ആവാത്ത രണ്ടു അവസ്ഥകളാണ് എന്ന് പറഞ്ഞു വക്കുന്നു. 

മമ്മൂട്ടി നായകനായ കളിമണ്ണിനു ശേഷം പുതുമുഖങ്ങളെ അണിനിരത്തി തോമസ് തിരുവല്ല നിർമ്മിക്കുന്ന 'ഓട്ടം' സിനിമയുടെ ട്രെയിലർ നാളെ  എത്തും. ലാൽ ജോസ് ആണ് ചിത്രത്തിന്റെ ട്രെയിലർ  പുറത്തിറക്കുക. 

കളിമണ്ണിൽ ബ്ലെസ്സിയുടെ അസ്സോസിയേറ്റ് ആയിരുന്ന സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന്‍, നന്ദു, രേണു, മാധുരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ലാൽ ലാൽ ജോസിന്റെ നായിക നായകന്‍ എന്ന ടെലിവിഷൻ പരിപാടിയുടെ അവസാന റൗണ്ടില്‍ എത്തിയവരാണ് റോഷനും നന്ദുവും.

സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ച ഒരുക്കുന്ന ചിത്രം ജീവിതത്തിൽ വിജയവും പരാജയവും വേർതിരിക്കാൻ ആവാത്ത രണ്ടു അവസ്ഥകളാണ് എന്ന് പറഞ്ഞു വക്കുന്നു. 

സംവിധായകനെയും നായിക നായകൻമാരേയും കൂടാതെ തിരക്കഥാകൃത്തും എഡിറ്ററും പുതിയ ആളുകളാണ്. രാജേഷ് കെ നാരായണനാണ് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിൽ അലന്‍സിയര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍, മണികണ്ഠന്‍ ആചാരി, രാജേഷ് വര്‍മ്മ, തെസ്നിഖാന്‍, രജിത മധു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. 

ശ്രീകുമാരന്‍ തമ്പി, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് ജോണ്‍ പി വര്‍ക്കി, ഫോര്‍ മ്യൂസിക് എന്നിവര്‍ സംഗീതം പകരുന്നു. പപ്പുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റര്‍ വിഷാല്‍ വി എസ്.

click me!