മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ തീയേറ്റര്‍ ഉദ്ഘാടനം ചെയ്തു

By Web TeamFirst Published Nov 25, 2018, 12:13 PM IST
Highlights

എംലാല്‍ സിനിപ്ലെക്സ് എന്ന പേരിലാണ് ആലപ്പുഴയിലെ തീയേറ്റര്‍ തുറന്നിരിക്കുന്നത്

ആലപ്പുഴ: നടന്‍ മോഹന്‍ലാലിന്‍റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാതീയേറ്റര്‍ ആലപ്പുഴയിലെ ഹരിപ്പാട് പ്രവര്‍ത്തനം ആരംഭിച്ചു. ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്സ്.. അഥവാ എംലാല്‍ സിനിപ്ലെക്സ് എന്ന പേരിലാണ് ആലപ്പുഴയിലെ തീയേറ്റര്‍ തുറന്നിരിക്കുന്നത്. തീയേറ്ററിന്‍റെ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍, സുചിത്രാ മോഹന്‍ലാല്‍, ആന്‍റണി പെരുന്പാവൂര്‍, മഞ്ജുവാര്യര്‍, സംവിധായകന്‍ കെ.മധു, സന്തോഷ് ശിവന്‍, മുരളീ കൃഷ്ണന്‍, സദാശിവന്‍, ഗോപീനാഥന്‍, എന്നിവര്‍ ചേര്‍ന്ന് വിളക്ക് തെളിയിച്ച് നിര്‍വഹിച്ചു.  

41 വര്‍ഷമായി താന്‍ സിനിമാരംഗത്തുണ്ടെന്നും സിനിമയില്‍ നിന്നുള്ള വരുമാനം സിനിമയില്‍ തന്നെ ചിലവിടാനാണ് ആഗ്രഹിക്കുന്നതെന്നും തീയേറ്ററിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവേ മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് ഒരുപാട് സംഭവാനകള്‍ നല്‍കിയ ആലപ്പുഴ ജില്ലയ്ക്കുള്ള സമ്മാനമായാണ് തീയേറ്റര്‍ സമര്‍പ്പിക്കുന്നതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. തൊടുപുഴയിലെ ആശീര്‍വാദ് സിനിപ്ലെക്സിന് പിന്നാലെയാണ് ആലപ്പുഴയിലേക്കും മോഹന്‍ലാലും ആന്‍റണി പെരുന്പാവൂരും തീയേറ്ററുമായി എത്തുന്നത്. 
 

click me!