'അമ്മ'യിലും നടിമാർക്ക് പരാതി അറിയിക്കാനുള്ള കമ്മിറ്റിയുണ്ട്; ഇവരാണ് ആ സമിതിയിലെ അംഗങ്ങൾ...

By Web TeamFirst Published Oct 19, 2018, 2:26 PM IST
Highlights

'മീ ടൂ എന്ന് പറയുന്നത് വളരെ അടുത്ത കാലത്തുണ്ടായ ഒരു പ്രതിഭാസമാണ്. ഇതിന് മുമ്പ്, ഞാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്ന സമയത്തുതന്നെ ഇങ്ങനെയൊരു സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു'


കൊച്ചി: 'അമ്മ' സംഘടനയ്ക്കകത്തും നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാൻ കമ്മിറ്റിയുണ്ടെന്ന് പ്രസിഡന്‍റ് മോഹന്‍ലാല്‍. ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടായാല്‍ പരാതിപ്പെടാന്‍ സംവിധാനമുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. 

കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. ഡബ്ല്യൂ.സി.സി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാൻ 'അമ്മ' കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുവരും സംസാരിച്ചത്. 

'മീ ടൂ എന്ന് പറയുന്നത് വളരെ അടുത്ത കാലത്തുണ്ടായ ഒരു പ്രതിഭാസമാണ്. ഇതിന് മുമ്പ്, ഞാൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്ന സമയത്തുതന്നെ ഇങ്ങനെയൊരു സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നമ്മളത് രൂപീകരിക്കുകയും ചെയ്തു'- മോഹൻലാൽ പറഞ്ഞു.

ഈ സമിതിയിലെ അംഗങ്ങളിലേക്ക് ഇതുവരെ അത്തരത്തിലൊരു പരാതിയും വന്നിട്ടില്ലെന്നും പരാതി വന്നാല്‍ പരിഗണിക്കുമെന്നും മോഹന്‍ലാല്‍ അറിയിച്ചു.

click me!