ഒ എൻ വി സാഹിത്യ പുരസ്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്

By Web TeamFirst Published May 26, 2021, 1:33 PM IST
Highlights

നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. നാൽപതു വർഷമായി ചലച്ചിത്ര ഗാനരചനയിൽ സജീവമായ വൈരമുത്തു ഏഴായിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഒഎന്‍വി പുരസ്കാരം പ്രൊഫസര്‍ എം ലീലാവതിക്കാണ് ലഭിച്ചത്. അഞ്ചാമത് പുരസ്കാരമാണ് വൈരമുത്തുവിന് ലഭിച്ചിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ വൈരവുത്തുവിന്  2014 ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിരുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!