ഷെര്‍വാണിയില്‍ തിളങ്ങി രണ്‍വീര്‍; നെറുകയിൽ കുങ്കുമവുമായി ദീപിക;മുംബൈ വിവാഹസത്കാര ചിത്രങ്ങള്‍

By Web TeamFirst Published Nov 29, 2018, 10:59 AM IST
Highlights

വെള്ള നിറത്തിൽ ഗോൾഡൻ  മുത്തുകൾ പതിപ്പിച്ച ഷെര്‍വാണിയില്‍ രണ്‍വീര്‍ മിന്നി തിളങ്ങിയപ്പോൾ നെറ്റിയിൽ പൊട്ട് തൊടാതെ നെറുകയിൽ കുങ്കുമം അണിഞ്ഞ് കൈയ്യിൽ ചുവന്ന വളകളുമായാണ് ദീപിക എത്തിയത്.

മുംബൈ: ആരാധകർ ഏറെ ആകാംക്ഷയോടെ  കാത്തിരുന്ന വിവാഹമായിരുന്നു രണ്‍വീര്‍-ദീപിക ജോഡികളുടേത്. ഇറ്റലിയില്‍ വച്ച് വളരെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം നടത്തിയതെങ്കിലും ഇന്ത്യയിലെത്തിയ ദമ്പതികൾ  സുഹൃത്തുക്കള്‍ക്കായി ബംഗളൂരുവിലെ ലീല പാലസിൽ വെച്ച് വിവാഹ സല്‍ക്കാരം നടത്തിയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആഴ്ച്ചകൾ കഴിഞ്ഞിട്ടും താരദമ്പതികളുടെ വിവാഹാഘോഷങ്ങൾ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. 

മുംബൈയിൽ സംഘടിപ്പിച്ച വിവാഹ സത്കാരത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് രണ്‍വീറും ദീപികയും. മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്തിലാണ് സത്കാര ചടങ്ങ് നടന്നത്. ഇത്തവണ പരമ്പരാഗത രീതിയിലുള്ള വസ്ത്രമണിഞ്ഞ് ഇരുവരും സത്കാരത്തിനെത്തിയത്. വെള്ള നിറത്തിൽ ഗോൾഡൻ  മുത്തുകൾ പതിപ്പിച്ച ഷെര്‍വാണിയില്‍ രണ്‍വീര്‍ മിന്നി തിളങ്ങിയപ്പോൾ നെറ്റിയിൽ പൊട്ട് തൊടാതെ നെറുകയിൽ കുങ്കുമം അണിഞ്ഞ് കൈയ്യിൽ ചുവന്ന വളകളുമായാണ് ദീപിക എത്തിയത്. താരദമ്പതികൾക്ക് വേണ്ടിയുള്ള വസ്ത്രങ്ങൾ ഒരുക്കിയത് അബു ജാനി-സന്ദീപ് ഖോസ്ല എന്നീ ഡിസൈനര്‍മാരാണ്.

pic.twitter.com/SMvAPGLhfp

— Deepika Padukone (@deepikapadukone)

നേരത്തെ ‘ലോകത്തില്‍ വെച്ചേറ്റവും സുന്ദരിയായ പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്’എന്ന് ദീപികയെ കുറിച്ച് രണ്‍വീര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകളെ നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. എന്തായാലും താരദമ്പതികളുടെ വിവാഹ സത്ക്കാര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ കൈയ്യടി നേടിയിരിക്കുകയാണ്.

click me!