പാർവ്വതിയുടെയും റിമയുടെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല: ശാരദക്കുട്ടി

By Web TeamFirst Published Jun 8, 2019, 7:12 PM IST
Highlights

പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയേണ്ടതില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. 

തിരുവനന്തപുരം: പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയേണ്ടതില്ലെന്ന് എഴുത്തുകാരി ശാരദക്കുട്ടി. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീ ടുവിനെ കുറിച്ച് നടി ഷീല സംസാരിച്ചത് ചര്‍ച്ചയായിരുന്നു. മീ ടുവിന് കാരണം ഭക്ഷണ രീതിയിലെ മാറ്റങ്ങളാണെന്നായിരുന്നു ഷീലയുടെ പരാമര്‍ശം. അഭിമുഖത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി പലരും സാമൂഹിക മാധ്യമങ്ങളില്‍ ഷീലയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവർ. പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.  

സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി,തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ, മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ എന്നീ കാരണങ്ങള്‍ കൊണ്ട് തന്നെ സിനിമയിലെ മികച്ച പുരസ്കാരം അവര്‍ അര്‍ഹിക്കുന്നുവെന്നും ശാരദക്കുട്ടി പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം

സിനിമാ നടിമാർ വലിയ പൊതുബോധമൊന്നും പുലർത്താതിരുന്ന കാലത്തെ ഒരു കഴിവുറ്റ അഭിനേത്രി. തൊഴിലിൽ നൂറു ശതമാനവും സമർപ്പിച്ച് കുടുംബത്തെ രക്ഷപ്പെടുത്തേണ്ടിയിരുന്ന സാഹചര്യമുണ്ടായിരുന്ന ഏകയും ശക്തയുമായ സ്ത്രീ. മികച്ച നായക നടന്മാരെയൊക്കെ അഭിനയശേഷികൊണ്ട് പിന്നിലാക്കിയവർ. ചിട്ടയായ ജീവിതം കൊണ്ട് ഇന്നും സാമ്പത്തിക ഭദ്രതയോടെ ജീവിക്കുന്നവർ. സിനിമാ മേഖലയിലെ മികച്ച പുരസ്കാരം അവരർഹിക്കുന്നു. 

ഇത്രയൊക്കെ മതി. ഷീലയിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാൻ പാടില്ല. പത്രക്കാർ ചോദിക്കുമ്പോൾ തനിക്കറിവില്ലാത്ത വിഷയത്തെക്കുറിച്ചൊക്കെ മാറി മാറി പല മണ്ടത്തരങ്ങളും പറയാറുണ്ടവർ. പാർവ്വതിയുടെയും റിമ കല്ലിങ്കലിന്റെയും പൊളിട്ടിക്കൽ ജാഗ്രത ഷീലയിൽ തിരയാൻ പാടില്ല. എങ്കിലും അവരുടെ തൊഴിൽ മേഖലയിൽ അവരായിരുന്നു ഏറ്റവും മികച്ചു നിന്നത്. അതിനാണ് JC ദാനിയൽ പുരസ്കാരം. 

എസ്.ശാരദക്കുട്ടി
7. 6. 2019

Read More:- എനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല; മീ റ്റൂവിന് കാരണം ഇന്നത്തെ ഭക്ഷണ രീതി: ഷീല

click me!