രജനി ചിത്രം 'പേട്ട' പൊങ്കലിന്; സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

By Web TeamFirst Published Nov 14, 2018, 6:31 PM IST
Highlights

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്.

ചെന്നൈ: രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്‍റെ സ്പെഷ്യല്‍ പോസ്റ്റര്‍ സണ്‍പിക്ചേഴ്സ് പുറത്തുവിട്ടു. സിമ്രനും രജനികാന്തുമാണ് പോസ്റ്ററില്‍ ഉള്ളത്. 

സണ്‍ പിക്ചേഴ്‍സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന പേട്ട ഒരു ആക്ഷന്‍ ചിത്രമാണ്. രജനിക്കൊപ്പം വന്‍ താരനിരയും അണിനിരക്കുന്നുണ്ട്. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ശശികുമാര്‍, ബോബി സിംഹ എന്നിവര്‍ക്കൊപ്പം ബോളിവുഡില്‍ നിന്ന് നവാസുദ്ദീന്‍ സിദ്ദിഖിയും ചിത്രത്തിലുണ്ട്. 


pic.twitter.com/rPxBgZNqKi

— Sun Pictures (@sunpictures)

ഇരട്ട പ്രതിച്ഛായയുള്ള കഥാപാത്രമാണ് ചിത്രത്തില്‍ രജനിയുടേതെന്നാണ് റിപ്പോര്‍ട്ടുകള്‍. പകല്‍ ഒരു ഹോസ്റ്റല്‍ വാര്‍ഡനും രാത്രി അധോലോക നേതാവുമാണ് രജനിയുടെ കഥാപാത്രമെന്നും കേള്‍ക്കുന്നു. എന്നാല്‍ സംവിധായകനോ മറ്റ് അണിയറക്കാരോ ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

കാലയ്ക്ക് ശേഷം 2.0 ആണ് രജനികാന്തിന്‍റെ പുറത്തിറങ്ങാനുളള ചിത്രം. ശങ്കറിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം 2010 ല്‍ പുറത്തിറങ്ങിയ എന്തിരന്‍റെ തുടര്‍ച്ചയാണ്. നവംബര്‍ 29 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

click me!