തട്ടും പുറത്ത് അച്യുതൻ ഈ മാസം 22ന് തിയേറ്ററില്‍

By Web TeamFirst Published Dec 17, 2018, 9:25 PM IST
Highlights

കുടുംബ പ്രേക്ഷകരെ ആകർഷിപ്പിക്കുന്ന മികച്ച ഒരു ചിത്രവുമായാണ്  ലാൽ ജോസും ചാക്കോച്ചനും പുതിയ  ചിത്രം  "തട്ടും പുറത്ത് അച്യുതനിലൂടെ" എത്തുന്നത്

തൊട്ടതെല്ലാം പൊന്നാക്കുന്ന വിജയകൂട്ടുകെട്ടാണ് ലാൽജോസ് കുഞ്ചാക്കോ ബോബന്‍റെത്. എൽസമ്മ എന്ന ആൺകുട്ടിയിലെ പാലുണ്ണി, പുള്ളിപ്പുലിയും ആട്ടിൻകുട്ടിയിലെ ചക്ക ഗോപൻ  എന്നീ  ചാക്കോച്ചന്‍റെ രണ്ട് വ്യത്യസ്ത  കഥാപാത്രങ്ങളും  പ്രേക്ഷകർക്ക് സമ്മാനിച്ചത് ലാൽ ജോസായിരുന്നു.  

ഇത്തരത്തില്‍ ഒരു വ്യത്യസ്ത കഥാപാത്രമാണ് തട്ടിന്‍പുറത്ത് അച്യുതനില്‍ ചാക്കോച്ചനുള്ളത്. മുകളില്‍ പറഞ്ഞ രണ്ടു സിനിമയുടേയും  തിരക്കഥ ഒരുക്കിയിട്ടുള്ള എം സിന്ധുരാജ് തന്നെയാണ് അച്യുതനിലും തിരക്കഥ ഒരുക്കുന്നത്. സാധാരണകാരനായ മനുഷ്യന്‍റെ ജീവിതത്തിനെ നിമിഷങ്ങൾ പച്ചയായി കാണിച്ചുതരുന്ന ഒരു സംവിധായകൻ അതാണ്  ലാൽജോസ്. കുടുംബ പ്രേക്ഷകരെ ആകർഷിപ്പിക്കുന്ന മികച്ച ഒരു ചിത്രവുമായാണ്  ലാൽ ജോസും ചാക്കോച്ചനും 'തട്ടും പുറത്ത് അച്യുതനിലൂടെ' എത്തുന്നത്. 

ലാൽജോസിന്റെ ഈ  അച്യുതൻ ഒരു സാധാരണക്കാരനായ നാട്ടുമ്പുറംകാരനാണ്. ഒരു കടയിലെ ജോലിക്കാരനായ ആ നാട്ടിലെ എല്ലാവിധ കാര്യങ്ങളിലും ഇടപെട്ട്, അമ്പലങ്ങളും ഉത്സവങ്ങളുമൊക്കെയി ആ നാടിന്റെ ഭാഗമായി ജീവിക്കുന്ന ഒരാൾ. 
ടേക്ക് ഓഫിന് ശേഷം ഷെബിന്‍ ബെക്കര്‍ നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. തിരക്കഥയും, സംവിധാനവും കഥാപാത്രവും കൊണ്ട് മുന്നിട്ടു നില്‍ക്കുന്ന തട്ടുംപുറത്ത് അച്യുതന്‍ ഈ മാസം 22ന് തിയേറ്ററില്‍ എത്തും.

click me!