നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു; ഒപ്പം ഒരു ലക്ഷം മനുഷ്യരും; കേന്ദ്ര സഹായത്തിനായി ടൊവീനോയുടെ ട്രോള്‍

By Web TeamFirst Published Aug 21, 2018, 12:23 PM IST
Highlights

കേന്ദ്ര സഹായത്തിന്‍റെ കാര്യത്തില്‍ താമസമുണ്ടാകുന്നത് സാധാരണക്കാരില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്. ദുരിതാശ്വാസത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും മുന്നില്‍ നിന്ന യുവ നടന്‍ ടൊവിനോ തോമസ് തന്നെ പരോക്ഷ ട്രോളുമായി രംഗത്തെത്തി

തിരുവനന്തപുരം:മഹാപ്രളയത്തെ അതിജീവിക്കാനുള്ള പ്രയാണത്തിലാണ് കേരളം. കാലവര്‍ഷത്തിന്‍റെ കലിതുള്ളലില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടത് നിരവധി പേര്‍ക്കാണ്. അനൗദ്യോഗിക കണക്കുകള്‍ പറയുന്നത് നഷ്ടം ഇരുപതിനായിരത്തിലധികം കോടി കവിയുമെന്നാണ്.

എല്ലാവരും ദുരിതാശ്വാസത്തിനായി കഴിയുന്നത്ര സഹായം ചെയ്യുന്നുണ്ട്. ലോകത്തിന്‍റെ എല്ലാ കോണുകളില്‍ നിന്നും കേരളത്തിന് കൈത്താങ്ങെത്തുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും മതിയായ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഏവരും. ആദ്യം 100 കോടിയും പിന്നെ 500 കോടിയുമാണ് ഇതുവരെ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ളത്.

സഹായത്തിന്‍റെ കാര്യത്തില്‍ താമസമുണ്ടാകുന്നത് സാധാരണക്കാരില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്. ദുരിതാശ്വാസത്തിനും രക്ഷാ പ്രവര്‍ത്തനത്തിനും മുന്നില്‍ നിന്ന യുവ നടന്‍ ടൊവിനോ തോമസ് തന്നെ പരോക്ഷ ട്രോളുമായി രംഗത്തെത്തിയിട്ടുണ്ട്.

'നൂറ് പശുക്കള്‍ പ്രളയത്തില്‍ പെട്ടു, ഒപ്പം ഒരു ലക്ഷം മനുഷ്യരും, കേന്ദ്രസഹായ വേണമെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോ ആവശ്യപ്പെട്ടത്. അഞ്ഞൂറ് കോടി മതിയാകില്ല, ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം തുടങ്ങിയ ഹാഷ്ടാഗുകളും താരം പങ്കുവച്ചിട്ടുണ്ട്.

 

 

A post shared by Tovino Thomas (@tovinothomas) on Aug 20, 2018 at 3:29am PDT

click me!