'സര്‍ക്കാര്‍' വിവാദങ്ങള്‍ക്ക് പിന്നാലെ വിജയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

By Web TeamFirst Published Nov 14, 2018, 4:40 PM IST
Highlights

എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും എജിഎസ് ഉടമ അര്‍ച്ചന കല്‍പതിയാണ് അറിയിച്ചത്. 

ചെന്നൈ: വിവാദങ്ങളിലും ബോക്സോഫീസിലും ഹിറ്റായ സര്‍ക്കാരിന് ശേഷം വിജയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആയിരിക്കും ആടുത്ത ചിത്രം പുറത്തിറങ്ങുക. മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. 

എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമ കൂടിയാണ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതിയാണ് അറിയിച്ചത്. അടുത്ത ദീപാവലിയ്ക്ക് തിയേറ്ററിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

അതേസമയം വിജയ്ക്കെതിരെ കേരളത്തില്‍ ആരോഗ്യവകുപ്പ് കേസെടുത്തു. വിജയ്ക്കും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്‍സിനും നിതരണക്കമ്പനിയായ കോട്ടയം സായൂജ്യം സിനി റിലീസിനുമെതിരേ കേസെടുത്തിരിക്കുന്നത്.  വിജയ് ചിത്രം 'സര്‍ക്കാരി'ന്‍റെ പ്രചാരണ പോസ്റ്ററുകളില്‍ നായകന്‍ സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതിനാണ് കേസ്. പുകയില നിയന്ത്രണ നിയമപ്രകാരം കേസ് എടുത്ത ആരോഗ്യ വകുപ്പ് നായകനായ വിജയ് സിഗരറ്റ് വലിക്കുന്നതിന്‍റെ ചിത്രീകരണമുള്ള ഫ്ലെക്സുകളും ബോര്‍ഡുകളും തിയറ്ററുകളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു.
 

The wait is over 🙌🙌🙌 😊😊😊😎AGS -Thalapathy Vijay- Atlee -AR Rahaman ❤️❤️❤️ pic.twitter.com/q8fpQ6qXGc

— Archana Kalpathi (@archanakalpathi)
click me!