'സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ട് മാത്രമല്ല സഹായം ചെയ്യുന്നത്'

By Web TeamFirst Published Aug 28, 2018, 1:57 PM IST
Highlights

ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമ താരങ്ങളെല്ലാം തന്നെ സഹായം നല്‍കി. തെലുങ്കില്‍ നിന്ന് ആദ്യം സഹായമെത്തിച്ചത് യുവതാരം വിജയ് ദേവരകൊണ്ടയാണ്

ഹൈദരാബാദ്: പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് സഹായമെത്തുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 713 കോടി രൂപ ഇതിനകം ലഭിച്ചു കഴിഞ്ഞു. ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യന്‍ സിനിമ താരങ്ങളെല്ലാം തന്നെ സഹായം നല്‍കി. തെലുങ്കില്‍ നിന്ന് ആദ്യം സഹായമെത്തിച്ചത് യുവതാരം വിജയ് ദേവരകൊണ്ടയാണ്. പ്രളയത്തിന്റെ തുടക്കത്തില്‍ തന്നെ 5 ലക്ഷം രൂപയാണ് താരം നല്‍കിയത്. ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ പണം നല്‍കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. 

'സാമൂഹ്യ പ്രതിബദ്ധതയുള്ളതുകൊണ്ട് മാത്രമല്ല സഹായം ചെയ്യുന്നത്. ഞാനിപ്പോള്‍ ചെറിയൊരു നിലയില്‍ എത്തിക്കഴിഞ്ഞു. കുറച്ച് പൈസ കയ്യിലുണ്ട്. മനസ്സമാധാനത്തോടെ ജീവിക്കാന്‍ ഇതുമതി. അതിനിടയിലാണ് കേരളത്തില്‍ സംഭവിച്ച ദുരന്തം അറിയുന്നത്. എനിക്കെന്തെങ്കിലും ചെയ്യണമെന്ന് തോന്നി. എന്നെ കൊണ്ട് കഴിയുന്നത് അഞ്ചു ലക്ഷം രൂപയായിരുന്നു. അതു ഞാന്‍ സംഭാവന നല്‍കുകയും ചെയ്തു' വിജയ് പറഞ്ഞു. 

തെന്നിന്ത്യയിലാകെ തരംഗമായ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെയാണ് വിജയ് സൂപ്പര്‍ നായക പദവിയിലേയ്ക്കുയര്‍ന്നത്. മറ്റു യുവതാരങ്ങള്‍ക്കുള്ളതിനേക്കാള്‍ ആരാധകരെ സൃഷ്ടിക്കാനും ഈ ചിത്രത്തിലൂടെ അദ്ദേഹത്തിനായി. ഏറ്റവും പുതിയ ചിത്രം ഗീതാഗോവിന്ദവും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.

click me!