ആഷിക് അബുവിന് ‘മായാനദി’കാണാത്ത ഒരു പ്രേക്ഷകയുടെ തുറന്ന കത്ത്

Published : Dec 25, 2017, 05:21 PM ISTUpdated : Oct 05, 2018, 04:09 AM IST
ആഷിക് അബുവിന് ‘മായാനദി’കാണാത്ത ഒരു പ്രേക്ഷകയുടെ തുറന്ന കത്ത്

Synopsis

ആഷിക് അബു സംവിധാനം ചെയ്ത പുതിയ ചിത്രം മായാനദിയെക്കുറിച്ച് വിവിധ അഭിപ്രായങ്ങളാണ് ഉയരുന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ക്കുമപ്പുറം സിനിമയെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സിനിമയുടെ കഥയോ രാഷ്ട്രീയമോ ചര്‍ച്ച ചെയ്യാതെ മമ്മൂട്ടിയുടെ ‘കസബ’ സിനിമക്കെതിരെ സംസാരിച്ച പാര്‍വതിക്ക് ആഷികിന്‍റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കല്‍ കൂട്ടുനിന്നു എന്ന കാരണം പറഞ്ഞുകൊണ്ടും സിനിമക്കെതിരെ പ്രത്യക്ഷമായ ആക്രമണങ്ങള്‍ ഉയരുന്നു. ആ സാഹചര്യത്തിലാണ് ആഷികിന് ഒരു തുറന്ന കത്ത് കിട്ടുന്നത്. ദീപ പ്രവീണ്‍ എഴുതിയ കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

കത്തിന്‍റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട ആഷിക്ക് അബു,

എനിയ്ക്ക് താങ്കളെ പരിചയമില്ല. ഇൻബോക്സ് മെസേജായി ഈ കുറിപ്പ് എഴുതണമെന്ന് കരുതിയിരുന്നു പക്ഷേ അത് അങ്ങയിൽ എത്തുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് ഈ തുറന്ന കത്ത്.

മായാനദിയെക്കുറിച്ചും അപ്പുവിനെക്കുറിച്ചും മാത്തനെക്കുറിച്ചും പറഞ്ഞ് കൊതിപ്പിയ്ക്കുന്ന ഒരു പാട് കൂട്ടുകാർ എന്റെ ചുറ്റിനുമുണ്ട്.

വെറുതെ ഒരു സിനിമാക്കഥയല്ല അവർ പറയുന്നത്. മറിച്ച് സിനിമ ഒരനുഭവമാകുന്നു. അതിലെ കഥാപാത്രങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഓരം ചേർന്ന് നടക്കുന്നവരാണ്.അവരുടെ കൂടെ നടക്കുക എന്നതാണ് ഈ 'ദൃശ്യാനുഭവം' നമുക്കായ് തരുന്നത് എന്നവർ പറയുന്നു. എന്നാൽ ആ സഹവർത്തിത്വത്തിന്റെ space നഷ്ട്ടപ്പെടുന്ന എതോ ഇടങ്ങളിലേയ്ക്കാണ് ഞാൻ അടങ്ങുന്ന കേരള സമൂഹം പോകുന്നത് എന്ന് പേടിയ്ക്കുന്നയിടത്താണ് മായാനദി പോലെ ഒരു കലാസൃഷ്ട്ടിയുടെ പ്രസക്തി.

സ്വന്തമായ identify യും തീരുമാനങ്ങളും അഭിപ്രായങ്ങളും ഉള്ള ഒരു പെൺകുട്ടിയെ അവതരിപ്പിയ്ക്കുമ്പോൾ പൊതു ജീവിതത്തിൽ അത്തരം പെൺകുട്ടികളെ അസഭ്യവർഷം കൊണ്ടും ലേബലിംഗ് കൊണ്ടും ഭയപ്പെടുത്താൻ ശ്രമിയ്ക്കുന്ന ഭീഷണിപ്പെടുന്ന സമൂഹത്തിന് മുന്നിൽ ഈ സിനിമ ഒരുക്കാൻ നിങ്ങൾ എടുത്ത പരിശ്രമത്തിന് ഒരു പ്രേക്ഷക എന്ന നിലയിൽ അഭിനന്ദനങ്ങൾക്ക് ഒപ്പം എന്റെ പങ്ക് ടിക്കറ്റ് കാശ് ഞാൻ തന്നെ പറ്റു.

അത് എന്റെ മകൻ കൂടിയടങ്ങുന്ന വളർന്ന് വരുന്ന മലയാളി പ്രേക്ഷക സമൂഹത്തിന് വ്യക്തിതമുള്ള, സമൂഹത്തിന്റെ തെറ്റായ കീഴ് വഴക്കങ്ങളോട് കലഹിയ്ക്കുന്ന കലാസൃഷ്ടികൾ വേണം എന്ന ആവശ്യത്തിൽ അധിഷ്ഠിതം കൂടിയാണ്.

മായാനദി പോലെയുള്ള ശ്രമങ്ങൾ വിജയിക്കേണ്ടത് സിനിമയെ സ്നേഹിയ്ക്കുന്ന പ്രേക്ഷകരുടെ ആവശ്യം കൂടിയാണ്. എന്നാൽ അടുത്തുള്ള തിയേറ്ററ്കാര് പറയുന്നു 'ഓ ഇവിടെ വരൂന്ന് തോന്നുന്നില്ല. കളക്ഷൻ കുറവായിരിയ്ക്കും എന്ന് പറയുന്നുവെന്ന്?'

ആര് പറയുന്നു അറിയില്ല!

പക്ഷേ മായാ നദിയെക്കുറിച്ച് എഴുതുന്ന, പറയുന്ന ഓരോ കുറിപ്പിനിടയിലും ഒരേ ഭാഷയിൽ ഈ സിനിമയെ താറടിച്ച് കാണിയ്ക്കാനുള്ള ശ്രമം നടക്കുന്നു. 

അത് കൊണ്ട് എനിയ്ക്ക് ഉറപ്പില്ല എന്റെ ചെറിയ മകനേയും കൊണ്ട് കുറെ ദൂരം സഞ്ചരിച്ച് ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ കഴിയുമെന്ന്. ( തീർച്ചയായും അതിനായ് ശ്രമിയ്ക്കുന്നതാണ്.).

മനസ്സ് പറയുന്നു കുറെ മാസങ്ങൾക്ക് ശേഷം അല്ലെങ്കിൽ അടുത്ത ക്രിസ്തുമസ്സ് കാലത്തിന് മുൻപ് ഒരു നല്ല ശതമാനം മലയാളിയും ഈ സിനിമ കണ്ടിരിയ്ക്കും. ആസ്വദിയ്ക്കും. പല കാരണങ്ങൾകൊണ്ട് അവരത് പുറത്ത് പറഞ്ഞില്ലെങ്കിലും.

ഇതിലെ സംഭാഷണങ്ങളും മലയാളിയുടെ നാവിൻ തുമ്പിൽ തത്തി കളിയ്ക്കും. കുറെ വർഷങ്ങൾക്ക് ശേഷമുള്ള ഒരു സുഖമുള്ള നൊസ്റ്റാൾജിയയായ് ഇതും അടയാളപ്പെടുത്തപ്പെട്ടേക്കാം.

എന്നാൽ ഈ ദൃശ്യനുഭവത്തിനായ് കാശ് മുടക്കിയ ഈ കലാസൃഷ്ടി ഒരുക്കിയവർക്ക് അതിന്റെ റിട്ടേൺ കിട്ടേണ്ടേ? Don't they deserve financial and emotional return. കുറഞ്ഞ പക്ഷം മുടക്കിയ കാശും കഴിവിന് അംഗീകരമായ് ഒരു കൈയടിയും. അത് നിഷേധിച്ചിട്ട് ഇവിടെ നല്ല സിനിമ ഉണ്ടാകുന്നില്ല എന്ന് നിലവിളിച്ചിട്ട് കാര്യമുണ്ടോ?

സിനിമ കാണാതെ ആ കലാസൃഷ്ടിയെ പൂർണ്ണമായ് വിലയിരുത്തുക അസാദ്ധ്യമാണ്. എങ്കിലും ഞാൻ ബഹുമാനിയ്ക്കുന്ന വിശ്വസിയ്ക്കുന്ന സിനിമ ആസ്വദകരായ സുഹൃത്തുകൾ A must watch എന്ന് പറഞ്ഞത് വെറുതെ ആവില്ല എന്നുറപ്പുണ്ട്. പിന്നെ ഇത് വരെ അറിഞ്ഞത് വെച്ച് ഈ സിനിമ ഒരു നമ്മുടെ സമൂഹത്തോട് വ്യക്തമായ് ചിലത് സംവദിയ്ക്കുന്നുണ്ട്. അത് കൊണ്ട് നിങ്ങളുടെ റ്റീമിന് നിറഞ്ഞ കൈയ്യടി.

എന്റെ വിഹിതമായ ടിക്കറ്റ് കാശ് , കേവലം ഒരു ചെറിയ തുക എന്ന രീതിയിൽ അല്ല ഞാൻ അയച്ചു തരാൻ ആഗ്രഹിയ്ക്കുന്നത്.

മറിച്ച് സമൂഹത്തിന്റെ ചില വ്യവസ്ഥാപിതമായ കീഴ്വഴക്കങ്ങളെ പൊളിച്ചെഴുതാൻ ശ്രമിയ്ക്കുന്ന ശ്രമങ്ങൾ കലയിൽ ആയാലും സാഹിത്യത്തിലായാലും പൊതു മധ്യത്തിലായാലും നിശബ്ദമാക്കപ്പെടരുത്. അങ്ങനെ സംഭവിച്ചാൽ അതിന്റെ നഷ്ട്ടം ഈ സമൂഹത്തിന് തന്നെയാണ്.

ചില സിനിമകൾ കാശ് മുടക്കി കണ്ട് അതിന് അർഹിയ്ക്കുന്ന അംഗീകരമായ കൈയ്യടി നൽകുക എന്നതും ഒരു social engineering ആണ്.

ചരിത്രത്തിന്റെ എല്ലാ എടുകളിലും കലാസൃഷ്ടികൾ സമൂഹത്തെ സ്വാധീനിച്ചിട്ടുണ്ട്. നാം എത്ര എതിർവാദങ്ങൾ നിരത്തിയാലും.

സംശയമുണ്ടെങ്കിൽ നമ്മുടെ വസ്ത ധാരണ രീതിയിലേയ്ക്ക്, നാം ഉപയോഗിയ്ക്കുന്ന ഭാഷയിലേയ്ക്ക്, നമ്മുടെയും നമ്മുടെ അടുത്ത് നിൽക്കുന്നവരുടെയും ചിന്തകളിലേയ്ക്ക് ഒന്ന് എത്തി നോക്കിയാൽ മതി.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

കെ പി വിനോദ് ആയി നിവിൻ പോളി; ഫാർമ സ്ട്രീമിങ് ആരംഭിച്ചു
'ഉഗ്രൻ സിനിമകൾ കണ്ടു..'