ഹാന്‍സ് ഹാല്‍ഡോര്‍സണ്‍ ഐസ്‌ലന്‍ഡിന്റെ സംവിധായകന്‍

By Web DeskFirst Published Jun 30, 2016, 1:07 AM IST
Highlights

ഐസ്‌ലന്‍ഡ് ടീമിന്റെ ഗോള്‍ കീപ്പറായ ഹാന്‍സ് ഹാല്‍ഡോര്‍സണ് പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബാറിന് കീഴില്‍ നില്‍ക്കുന്നതുപോലെ ഹരമാണ് ഷൂട്ടിംഗിനായി ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നിര്‍ദേശം നല്‍കുന്നതും. ഐസ്‌ലന്‍ഡ് ടീമിലെ സംവിധായകനാണ് ഹാല്‍ഡോര്‍സണ്‍. ഐസ്‌ലന്‍ഡിലെ അറിയപ്പെടുന്ന സിനിമാ സംവിധായകരില്‍ ഒരാളായ ഹാല്‍ഡോര്‍സണ്‍ ഒരുക്കിയ 'നെവര്‍ ഫൊര്‍ഗെറ്റ്‌' എന്ന സംഗീത ആല്‍ബം യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിങ് യൂണിയന്റെ കീഴിലുള്ള രാജ്യങ്ങള്‍ പങ്കെടുക്കുന്ന യൂറോവിഷന്‍ സോങ് മത്സരത്തിന്റെ ഫൈനല്‍ വരെയത്തിയിട്ടുണ്ട്. 2012ല്‍ യൂറോവിഷനില്‍ ഐസ്‌ലന്‍ഡില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു നെവര്‍ ഫൊര്‍ഗെറ്റ്‌.

ചെറുപ്പത്തിലേ സിനിമകള്‍ ഇഷ്ടപ്പെട്ടിരുന്ന ഹാള്‍ഡോർസണ്‍ 12 വയസ്സുള്ളപ്പോള്‍ തന്നെ തന്റെ ആദ്യ ഹ്രസ്വ ചിത്രം പുറത്തിറക്കി. വിസിആറും വീഡിയോ ക്യാമറയും ഉപയോഗിച്ചായിരുന്നു അന്നത്തെ സിനിമാ പരീക്ഷണങ്ങള്‍. ആല്‍ബവും ഹ്രസ്വ ചിത്രവും ചെയ്ത് പ്രതിഭ തെളിയിച്ച ഹാള്‍ഡോർസണ്‍ ഇപ്പോള്‍ ഒരു മുഴുനീള ചിത്രത്തിന്റെ പണിപ്പുരയിലാണ്.

യൂറോ കപ്പിന്റെ തിരക്കൊഴിഞ്ഞാല്‍ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതി. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ റഷ്യയില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് വിഷയമാക്കി ഒരു വീഡിയൊ സോങ് ഒരുക്കണമെന്നും ആഗ്രഹമുണ്ട്. ചിലപ്പോള്‍ റഷ്യന്‍ ലോകകപ്പിന്റെ ഒഫീഷ്യല്‍ തീം മ്യൂസിക്ക് ആല്‍ബം തന്നെ ഹാള്‍ഡോർസണ്‍ സംവിധാനം ചെയ്‌തേക്കാം.

 

click me!