ഫ്രാന്‍സിന്റെ രക്ഷകനാകാന്‍ പോള്‍ നീരാളി

By Web DeskFirst Published Jun 30, 2016, 4:46 AM IST
Highlights

പാരീസ്‌: ഇക്കുറി ചാമ്പ്യന്മാരാകാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെടുന്ന ടീം എന്ന നിലയിലാണ്‌ ആതിഥേയരായ ഫ്രാന്‍സ്‌ യൂറോ കപ്പില്‍ കളിക്കുന്നത്. മൂന്നാം കിരീടം നേടി യൂറോയില്‍ കൂടുതല്‍ തവണ കിരീടം നേടിയ ടീം എന്ന ജര്‍മനിയുടെ സ്‌പെയിന്റെയും റെക്കോഡിന്‌ ഒപ്പമെത്തുകയാണ്‌ രണ്ടു തവണ ജേതാക്കളായ ഫ്രാന്‍സിന്റെ ലക്ഷ്യം. കഴിഞ്ഞ 30 വര്‍ഷമായി യൂറോയില്‍ ആതിഥേയര്‍ ചാമ്പ്യന്‍മാരായിട്ടില്ലെന്ന ചരിത്രം തിരുത്താനും പോഗ്ബയുടെ ബൂട്ടുകള്‍ ഫ്രാന്‍സിന് വേണം.

1984-ല്‍ ഇതേമണ്ണില്‍ ഫ്രാന്‍സ്‌ കിരീടമുയര്‍ത്തിയ ശേഷം ആതിഥേയരാരും യൂറോയില്‍ മുത്തമിട്ടിട്ടില്ല. കരീം ബെന്‍സേമ, മാത്യു വാല്‍ബ്യൂന എന്നീ പ്രമുഖരെ പുറത്തിരുത്തി കളിക്കുന്ന ഫ്രാന്‍സിന്റെ മധ്യനിരയെ ചലനാത്മകമാക്കുന്നത് പ്ലേമേക്കര്‍ റോളില്‍ തിളങ്ങുന്ന പോള്‍ പോഗ്‌ബയാണ്‌. ഇറ്റാലിയന്‍ സീരി എയില്‍ യുവന്റസിനെതിരേ പോഗ്‌ബ പുറത്തെടുത്ത മിന്നുന്ന പ്രകടനം കണ്ട ആരാധകരെല്ലാം നിറഞ്ഞ പ്രതീക്ഷയിലാണ്‌.


 എതിരാളികള്‍ നീരാളി എന്ന് വിളിക്കുന്ന പോഗ്ബയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍മാര്‍ വട്ടമിട്ടു പറക്കുന്നത് എന്തുകൊണ്ടാണെന്ന് യൂറോയിലെ ആദ്യ മത്സരങ്ങള്‍ തെളിയിച്ചു കഴിഞ്ഞു. പോഗ്ബയുടെ ചുമലിലേറി ഫ്രാന്‍സ് ചരിത്രം തിരുത്തുമോ, കാത്തിരുന്ന് കാണാം.

click me!