ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയെ ആര് സ്വന്തമാക്കും, ലേലത്തിൽ ഏറ്റുമുട്ടാൻ ടാറ്റയും ജീവനക്കാരുടെ കൂട്ടായ്മയും

First Published Dec 15, 2020, 5:58 PM IST

യര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിക്കാനുളള തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ മത്സര രംഗത്തുളളത് ടാറ്റാ ഗ്രൂപ്പും ജീവനക്കാരുടെ കണ്‍സോര്‍ഷ്യവുമാണ്. ടാറ്റ ഗ്രൂപ്പ് സ്വതന്ത്രമായാണ് ഇഒഐ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടാറ്റയ്ക്ക് ഓഹരി വിഹിതമുളള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവയിലൂടെ പ്രാഥമിക ബിഡ് സമര്‍പ്പിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ ടാറ്റ ഗ്രൂപ്പ് വക്താവ് നിഷേധിച്ചു.
 

200 ലേറെ ജീവനക്കാരുടെ സംഘം ദേശീയ വിമാനക്കമ്പനിയെ സ്വന്തമാക്കാനുളള ലേല നടപടികളില്‍ മുന്നിലുണ്ട്. യുഎസ് ആസ്ഥാനമായുളള നിക്ഷേപക സ്ഥാപനവുമായി സഹകരിച്ചാണ് ജീവനക്കാരുടെ കണ്‍സോര്‍ഷ്യം ലേല നടപടികളില്‍ പങ്കെടുക്കുന്നത്.
undefined
ലേലത്തിൽ പങ്കെടുക്കാനുളള ഇഒഐ സമർപ്പിക്കാനുളള സമയപരിധി അവസാനിച്ചതിന് ശേഷം നിക്ഷേപ, പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ തന്റെ ട്വീറ്റിലൂടെയാണ് ഒന്നിലേറെ ​ഗ്രൂപ്പുകൾ വിമാനക്കമ്പനിയെ സ്വന്തമാക്കാനുളള മത്സരിക്കാനുളളതായി വ്യക്തമാക്കിയത്. ”എയർ ഇന്ത്യയുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് ഒന്നിലധികം താൽപ്പര്യപത്രങ്ങൾ ലഭിച്ചു. ഇടപാട് ഇനി രണ്ടാം ഘട്ടത്തിലേക്ക് നീങ്ങും, ”നിക്ഷേപ പബ്ലിക് അസറ്റ് മാനേജ്മെന്റ് വകുപ്പ് (ദിപാം) സെക്രട്ടറി തുഹിൻ കാന്ത പാണ്ഡെ ട്വീറ്റ് ചെയ്തു.
undefined
ജനുവരി ആറിന് അറിയാം !എന്നാൽ, ലേലക്കാരുടെ ഐഡന്റിറ്റിയോ ദേശീയ വിമാനക്കമ്പനി വാങ്ങുന്നതിനായി ലഭിച്ച ബിഡ്ഡുകളുടെ എണ്ണമോ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. ബിഡ്ഡുകൾ യോഗ്യത നേടിയിട്ടുണ്ടെങ്കിൽ ജനുവരി 6 ന് മുമ്പ് അതാത് ലേലക്കാരെ അറിയിക്കും. ഇതിന് ശേഷം, യോഗ്യതയുള്ള ബിഡ്ഡർമാരോട് സാമ്പത്തിക ബിഡ്ഡുകൾ സമർപ്പിക്കാൻ ആവശ്യപ്പെടും.
undefined
ദേശീയ വിമാനക്കമ്പനിയിലെ 219 ജീവനക്കാരുടെ സംഘമാണ് എയര്‍ ഇന്ത്യയ്ക്കായി താല്‍പര്യപത്രം (ഇഒഐ) സമര്‍പ്പിച്ചിരിക്കുന്നത്. എയർ ഇന്ത്യയിലെ ഇപ്പോഴത്തെ കൊമേഴ്ഷ്യൽ ഡയറക്ടറായ മീനാക്ഷി മാലിക്കാണ് ബിഡ് പ്രക്രിയയ്ക്ക് നേതൃത്വം നൽകുന്നത്.
undefined
“ഞങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകുന്ന ഒരു പങ്കാളിക്കൊപ്പം ഞങ്ങൾ ഒരു ഇഒഐ സമർപ്പിച്ചു,” രഹസ്യസ്വഭാവമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ മാലിക്ക് വിസമ്മതിച്ചതായി ബിസിനസ് സ്റ്റാൻഡേർഡിന് റിപ്പോർട്ട് ചെയ്യുന്നു.എയർ ഇന്ത്യയ്ക്കായി തയ്യാറാക്കിയിരിക്കുന്ന ലേല നിയമങ്ങൾ പ്രകാരം എയർ ഇന്ത്യ ജീവനക്കാർക്ക് ബിഡ് അനുവദിക്കുമ്പോഴും, ഒരു സ്വകാര്യ കമ്പനിയുമായി പങ്കാളിയാകാൻ കമ്പനിക്ക് കഴിയില്ലെന്ന് ഓഹരി വിറ്റഴിക്കൽ മാർഗ്ഗനിർദ്ദേശങ്ങൾ അനുശാസിക്കുന്നു. എന്നാൽ, ഒരു ബാങ്കുമായോ ഒരു ധനകാര്യ സ്ഥാപനവുമായോ പങ്കാളിയാക്കുന്നതിന് മാർ​​​ഗനിർദ്ദേശങ്ങൾ പ്രകാരം വിലക്കില്ല. ധനകാര്യ പങ്കാളിയുടെ പിന്തുണയ്ക്ക് പുറമേ, ബിഡിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന ഓരോ ജീവനക്കാരോടും ബിഡിനായി ഒരു ലക്ഷം രൂപ വീതം സംഭാവന ചെയ്യാൻ ആവശ്യപ്പെടാനാണ് കൺസോർഷ്യത്തിന്റെ നീക്കം.
undefined
കോടികളുടെ കടംജീവനക്കാരുടെ കൺസോർഷ്യം എയർലൈനിന്റെ 51 ശതമാനം ഓഹരി കൈവശം വയ്ക്കാൻ പദ്ധതിയിടുന്നു, ബാക്കി 49 ശതമാനം സാമ്പത്തിക പങ്കാളികൾക്കായി നീക്കിവയ്ക്കാനാണ് അവരുടെ ആലോചനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
undefined
നിലവിൽ 60,000 കോടിയുടെ കടമാണ് എയർ ഇന്ത്യക്ക് ആകെയുള്ളത്. പുതുതായി നിക്ഷേപം നടത്തുന്ന ബിസിനസ് ഗ്രൂപ്പ് ഏതായാലും അവർക്ക് 23,286 കോടിയുടെ കടം ഏറ്റെടുക്കേണ്ടി വരും. ബാക്കി കടം സർക്കാർ പുതുതായി രൂപീകരിച്ചിട്ടുള്ള എയർ ഇന്ത്യ അസെറ്റ്സ് ഹോൾഡിങ് എന്ന സ്ഥാപനത്തിന്റെ കണക്കിലേക്ക് മാറ്റപ്പെടും.
undefined
എയർ ഇന്ത്യയുടെ വിപണിമൂല്യം, ഹ്രസ്വകാല, ദീർഘകാല കടങ്ങൾ, ബാലൻസ് ഷീറ്റിൽ ഉള്ള കാഷ് എന്നിങ്ങനെ പലതും കണക്കിലെടുത്ത് അതിന്റെ എന്റർപ്രൈസ് മൂല്യം കണക്കാക്കി ആകും അതിന്റെ ഓഹരികൾ വിറ്റഴിക്കപ്പെടുന്നത്. 2018 -ൽ ഇതിനു മുമ്പും എയർ ഇന്ത്യയുടെ ഓഹരികൾ വിറ്റഴിക്കാൻ ഒരു ശ്രമം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു എങ്കിലും, അന്ന് ആരും താത്പര്യം പ്രകടിപ്പിക്കാതിരുന്നതിനാൽ അത് നടന്നില്ല.
undefined
click me!