നടക്കുമ്പോള്‍, വണ്ടിയോടിക്കുമ്പോള്‍   ദിവസങ്ങളോളം ഉറങ്ങിപ്പോവുന്നവരുടെ ഒരു ഗ്രാമം

Web Desk   | Asianet News
Published : Aug 17, 2020, 06:13 PM IST

2013 -ല്‍ കസാക്കിസ്ഥാനിലെ കലാച്ചി എന്ന ചെറിയ ഗ്രാമത്തിലെ താമസക്കാര്‍ ഒരു ദുരൂഹരോഗത്തിന്റെ പിടിയില്‍പ്പെട്ടു. എന്തെങ്കിലും പെട്ടെന്ന് അവര്‍ ഉറങ്ങിപ്പോവാന്‍ തുടങ്ങി. 

PREV
112
നടക്കുമ്പോള്‍, വണ്ടിയോടിക്കുമ്പോള്‍   ദിവസങ്ങളോളം ഉറങ്ങിപ്പോവുന്നവരുടെ ഒരു ഗ്രാമം

2013 -ല്‍ കസാക്കിസ്ഥാനിലെ കലാച്ചി എന്ന ചെറിയ ഗ്രാമത്തിലെ താമസക്കാര്‍ ഒരു ദുരൂഹരോഗത്തിന്റെ പിടിയില്‍പ്പെട്ടു. എന്തെങ്കിലും പെട്ടെന്ന് അവര്‍ ഉറങ്ങിപ്പോവാന്‍ തുടങ്ങി. 

2013 -ല്‍ കസാക്കിസ്ഥാനിലെ കലാച്ചി എന്ന ചെറിയ ഗ്രാമത്തിലെ താമസക്കാര്‍ ഒരു ദുരൂഹരോഗത്തിന്റെ പിടിയില്‍പ്പെട്ടു. എന്തെങ്കിലും പെട്ടെന്ന് അവര്‍ ഉറങ്ങിപ്പോവാന്‍ തുടങ്ങി. 

212

ചിലപ്പോള്‍ പത്രം വായിക്കുമ്പോള്‍, നടക്കുമ്പോള്‍ അതുമല്ലെങ്കില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒക്കെ അവര്‍ ഉറങ്ങിവീഴും. അത് ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുപോകും. 

312

ഒടുവില്‍ ഉറക്കമുണര്‍ന്നാല്‍ അവര്‍ക്ക് അതിനെക്കുറിച്ച് യാതൊരു ഓര്‍മ്മയും കാണില്ല. ക്ഷീണം, തലവേദന എന്നിവയുമായാണ് അവര്‍ ഉണരുന്നത്.  

412

പത്രങ്ങള്‍ ഇതിനെ ഉറക്കരോഗമെന്ന് വിളിച്ചു. ഇതെങ്ങനെ സംഭവിക്കുന്നു എന്നറിയാന്‍ പല പഠനങ്ങളും നടന്നു. പ്രത്യേകതരം നിദ്രാരോഗമാണ് ഇതെന്നാണ് കണ്ടെത്തിയത്. 

512

രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്  2010 -ല്‍ ഒരു അയല്‍ഗ്രാമത്തിലാണ്.

612

2013 -ല്‍, കലാച്ചിയില്‍ എട്ട് ആളുകള്‍ ഒരു വാരാന്ത്യത്തില്‍ ഉറങ്ങാന്‍ തുടങ്ങി. കുളിമുറിയില്‍ പോകാനോ അല്‍പം ആഹാരം കഴിക്കാനോപോലും ഉണരാനാകാതെ അവര്‍ പാടുപെട്ടു.  

712

ഇതുകൂടാതെ ആളുകള്‍ക്ക് ഓക്കാനം, തലകറക്കം എന്നിവയും അനുഭവപ്പെട്ടു. അവര്‍ പരിഭ്രാന്തരായി. നൂറിലധികം ആളുകള്‍ ഒരു ഘട്ടത്തില്‍ രോഗബാധിതരായി. ഈ അസുഖം പ്രായമായവരെയും ചെറുപ്പക്കാരെയും ഒരേപോലെ ബാധിച്ചു. കുട്ടികള്‍ സ്‌കൂളില്‍ പോകാതായി. ചിലര്‍  പേടിസ്വപ്‌നം കണ്ട് ഭയന്നു. 

812

മാസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ആളുകളെ ഈ രോഗം ബാധിച്ചു തുടങ്ങി. വളര്‍ത്തുമൃഗങ്ങളെ പോലും ഇത് ബാധിച്ചു. ഒരു വെള്ളിയാഴ്ച രാത്രി തന്റെ പൂച്ച മാര്‍ക്വിസ് പെട്ടെന്ന് ഭ്രാന്ത് പിടിച്ചപോലെ ചുമരുകളിലും ഫര്‍ണിച്ചറുകളിലും മാന്തുകയും വളര്‍ത്തു നായയെ ആക്രമിക്കുകയും ചെയ്തതായി കാലാച്ചി നിവാസിയായ യെലീന ഷാവോറോങ്കോവ പറയുകയുണ്ടായി.

912

സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം അടച്ച യുറേനിയം ഖനികളാണോ ഇതിന് കാരണമെന്ന് അറിയാന്‍ ശാസ്ത്രജ്ഞര്‍ അവിടത്തെ ഭൂമി, ജലം, ഭക്ഷണം എന്നിവ പരിശോധിച്ചു. വായുവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഉണ്ടോയെന്ന് ഗവേഷകര്‍ പരിശോധിച്ചു. ഇനി എന്തെങ്കിലും റേഡിയേഷന്‍ മൂലമാണോ ഇതെന്നറിയാന്‍ ആളുകളുടെ മുടിയും കൈവിരലുകളും പരിശോധിച്ചു. എന്നാല്‍, ഇത്രയൊക്കെ ശ്രമിച്ചിട്ടും, ഡോക്ടര്‍മാര്‍ക്ക് ഒന്നും തന്നെ കണ്ടെത്താനായില്ല.

1012

ഒടുവില്‍ അവര്‍ അതിന്റെ കാരണം കണ്ടെത്തി. ഖനികളില്‍ നിന്ന് വരുന്ന ഉയര്‍ന്ന അളവിലുള്ള കാര്‍ബണ്‍ മോണോക്‌സൈഡും ഹൈഡ്രോകാര്‍ബണും ഈ പ്രദേശത്തെ വായുവില്‍ കലരുന്നുണ്ടെന്നും അത് ഓക്‌സിജന്റെ അളവില്‍ ഗണ്യമായ കുറവുണ്ടാക്കുന്നുവെന്നും അവര്‍  മനസ്സിലാക്കി. അതാണ് ഈ ഉറക്കത്തിന്റെ കാരണം. 

1112

2015 വേനല്‍ക്കാലത്താണ് ഇത് കണ്ടുപിടിച്ചത്. അപ്പോഴേക്കും മിക്കവരും അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. 

1212

ആ വര്‍ഷം ഡിസംബര്‍ അവസാനത്തില്‍ കസാക്കിസ്ഥാനിലെ നാഷണല്‍ ന്യൂക്ലിയര്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ ഈ വിശദീകരണം സ്ഥിരീകരിച്ചു. ഇതോടെ ബാക്കിയുള്ള താമസക്കാരെയും ഒഴിപ്പിക്കാന്‍ തുടങ്ങി. 

click me!

Recommended Stories