'അമ്മ'യ്ക്ക് പുതിയ കെട്ടിടം; കര്‍ഷക സമരത്തെക്കുറിച്ചുള്ള അഭിപ്രായം പിന്നീടാകാമെന്ന് മോഹന്‍ലാല്‍

First Published Feb 6, 2021, 3:17 PM IST

ലയാള താരസംഘടനയായ 'അമ്മ'യ്ക്ക് പുതിയ കെട്ടിടം. അത്യാധുനിക സൗകര്യങ്ങളോടെ 10 കോടി ചെലവില്‍ കലൂരില്‍ നിര്‍മ്മിച്ച കെട്ടിടം ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. പഴയ കെട്ടിടം വിലയ്ക്ക് വാങ്ങി പുതുക്കി പണിയുകയായിരുന്നു. ചടങ്ങില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി ' ട്വന്‍റി 20' മാതൃകയില്‍ പുതിയ ചിത്രം നിര്‍മ്മിക്കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ചടങ്ങിനിടെ കര്‍ഷക സമരത്തില്‍ ഇന്ത്യയിലെ സെലിബ്രിറ്റികള്‍ എതെങ്കിലും ഒരു പക്ഷം പിടിച്ചപ്പോളഅ‍ മലയാള താരങ്ങളാരും അഭിപ്രായപ്രകടനം നടത്താത്തതെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് മോഹന്‍ലാല്‍ ഒഴിഞ്ഞ് മാറി. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആവര്‍ത്തിച്ചതോടെ അതിനെ കുറിച്ചുള്ള അഭിപ്രായം പിന്നീടാകാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ തന്ത്രപരമായി ഒഴിഞ്ഞ് മാറുകയായിരുന്നു. മുകേഷ് എംഎല്‍എ, സിദ്ധിഖ്, ഇടവേള ബാബു, ജഗദീഷ് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാഗേഷ് തകഴി. 

'അമ്മ' 'ട്വന്‍റി 20' മാതൃകയില്‍ നിര്‍മ്മിക്കുന്ന ചിത്രം ടി കെ രാജീവ് കുമാറിന്‍റെ തിരക്കഥയില്‍ പ്രിയദര്‍ശനും ടി കെ രാജീവ് കുമാറും ചേര്‍ന്ന് സംവിധാനം ചെയ്യും. സിനിമ ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കുമെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
undefined
വളരെ കൗതുകകരമായ തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും വലിയ വിജയമാവാന്‍ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും ചടങ്ങില്‍ പ്രകാശനം ചെയ്തു. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക.)
undefined
undefined
ചിത്രത്തിന് പേര് നിര്‍ദേശിക്കാനായി പ്രേക്ഷകര്‍ക്കായി ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജയിക്ക് സമ്മാനമുണ്ടാകും. സംഘടനയ്ക്ക് മുന്നോട്ടുപോകാനുള്ള സാമ്പത്തിക അടിത്തറയ്ക്കുവേണ്ടി എന്തു ചെയ്യാന്‍ പറ്റുമെന്ന് ആലോചിച്ചപ്പോള്‍ കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഒരു ഷോ നടത്തുക ബുദ്ധിമുട്ടാണെന്ന് മനസിലായിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
undefined
തുടര്‍ന്നാണ് ട്വന്‍റി 20 മാതൃകയില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. അതിന് വളരെ ഇന്‍ററസ്റ്റിംഗ് ആയ ഒരു കഥ ലഭിച്ചു. 135-140 ഓളം ആര്‍ട്ടിസ്റ്റുകള്‍ക്ക് അതില്‍ വര്‍ക്ക് ചെയ്യാം. അത്തരത്തിലൊരു കഥയാണെന്നും അദ്ദേഹം പറഞ്ഞു. അമ്മയ്ക്കുവേണ്ടി ആശിര്‍വാദ് ആണ് സിനിമ നിര്‍മ്മിക്കുക.
undefined
undefined
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ചടങ്ങില്‍ 100 പേര്‍ക്കായിരുന്നു പ്രവേശനം. സംഘടന പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ആസ്ഥാനമന്ദിരം പൂര്‍ത്തീകരിച്ചിരിക്കുന്നത്. 2019 നവംബറിലാണ് കെട്ടിടത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
undefined
ചടങ്ങുകള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരെ സംഘടനാ ഭാരവാഹികള്‍ കാണുന്നതിനിടെയായിരുന്നു കര്‍ഷക സമരത്തിന് കേരളത്തിലെ സെലിബ്രിറ്റികളുടെ അഭിപ്രായം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്.
undefined
ചോദ്യം കേട്ടപ്പോള്‍ തന്നെ കൈകൂപ്പിയ മോഹന്‍ലാല്‍, അതിനെ കുറിച്ചുള്ള സംസാരം പിന്നീടാകാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. "നമുക്ക് അടുത്ത പ്രാവശ്യം പ്രതികരിക്കാം. നിലപാട് പറയാം. നമ്മള്‍ ഇപ്പോള്‍ കൂടിയിരിക്കുന്നത് അതിനല്ലല്ലോ. ഏത് സദസ് എന്നതുകൂടി ഉണ്ടല്ലോ", മോഹന്‍ലാല്‍ പറഞ്ഞു.
undefined
വിഷയത്തെ അനുകൂലിച്ച് സലിം കുമാര്‍, ഹരീഷ് പേരടി, ജൂഡ് ആന്‍റണി ജോസഫ്, ഇര്‍ഷാദ്, മണികണ്ഠ രാജന്‍, ബാബു ആന്‍റണി തുടങ്ങിയവര്‍ രംഗത്തെത്തിയപ്പോള്‍, കേന്ദ്രസര്‍ക്കാറിനെപ്പം ഉണ്ണി മുകുന്ദന്‍, കൃഷ്ണകുമാര്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു.
undefined
click me!