ഇത് പെരുന്നാള്‍ റിലീസുകള്‍ക്ക് മുന്‍പുള്ള ട്രെയ്‍ലര്‍! ഈ വാരം നാല് സിനിമകള്‍

First Published May 29, 2019, 11:24 PM IST

മലയാളത്തില്‍ ഇനി വരാനിരിക്കുന്ന സിനിമകളൊക്കെ പെരുന്നാള്‍ റിലീസ് കാത്തുനില്‍ക്കുകയാണ്. റംസാന്‍ കാലമായതിനാല്‍ ഏതാനും ആഴ്‍ചകളായി മലയാളത്തില്‍ വലിയ റിലീസുകളൊന്നും ഉണ്ടായിരുന്നില്ല. ആ ഇടവേള പ്രയോജനപ്പെടുത്തി, തീയേറ്ററുകളിലെത്തി ശ്രദ്ധ നേടിയത് അനുരാജ് മനോഹറിന്‍റെ സംവിധാനത്തില്‍ ഷെയ്‍ന്‍ നിഗം നായകനായ 'ഇഷ്‍ക്' ആയിരുന്നു. മികച്ച മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് തീയേറ്ററുകളില്‍ ഇപ്പോഴും തിരക്കുണ്ട്. മലയാളം റിലീസുകളൊന്നുമില്ലെങ്കിലും ഈയാഴ്ചയും തീയേറ്ററുകളിലേക്ക് പുതിയ സിനിമകള്‍ എത്തുന്നുണ്ട്. തമിഴിലും ഇംഗ്ലീഷിലുമായി നാല് ചിത്രങ്ങളാണ് ഈ വാരം തീയേറ്ററുകളിലെത്തുക.

താനാ സേര്‍ന്ത കൂട്ടത്തിന് ശേഷമെത്തുന്ന സൂര്യ ചിത്രം. സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായിക. 'നന്ദ ഗോപാലന്‍ കുമരന്‍' എന്ന സൂര്യ കഥാപാത്രത്തിന്‍റെ പേരിന്‍റെ ചുരുക്കെഴുത്താണ് സിനിമയുടെ പേര്.
undefined
യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. തമിഴിന് പുറമെ തെലുങ്ക് പതിപ്പുമുണ്ട്. 31ന് തീയേറ്ററുകളില്‍.
undefined
എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രം. 2016ല്‍ പുറത്തെത്തിയ 'ദേവി'യുടെ രണ്ടാംഭാഗം. പ്രഭുദേവ, തമന്ന, നന്ദിത ശ്വേത പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
undefined
ജിവി ഫിലിംസും ട്രിഡന്‍റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍മ്മാണം. സാം സി എസിന്‍റെ സംഗീതം. 31ന് തീയേറ്ററുകളില്‍.
undefined
2014ല്‍ പുറത്തിറങ്ങിയ ഗോഡ്‍സില്ലയുടെ രണ്ടാംഭാഗം. സംവിധാനം മൈക്കള്‍ ഡോഗര്‍ട്ടി. അറ്റ്ലാന്‍റയിലും ജോര്‍ജ്ജിയയിലുമായി നാല് മാസമായിരുന്നു ചിത്രീകരണം.
undefined
2ഡിയിലും 3ഡിയിലും ഡോള്‍ബി സിനിമയിലും ഐ മാക്‍സിലുമായി തീയേറ്ററുകളിലെത്തും. 'കിംഗ് ഓഫ് മോണ്‍സ്റ്റേഴ്‍സി'നുള്ള തുടര്‍ച്ചയായി മറ്റൊനു ചിത്രവും അനൗണ്‍സ് ചെയ്യപ്പെട്ടിട്ടുണ്ട്- 'ഗോഡ്‍സില്ല vs കോംഗ്' . 'കിംഗ് ഓഫ് മോണ്‍സ്റ്റേഴ്‍സ്' 30ന് തീയേറ്ററുകളില്‍.
undefined
ലോകപ്രശസ്ത സംഗീതകാരന്‍ എല്‍ട്ടണ്‍ ജോണിന്‍റെ ജീവിതം പറയുന്ന മ്യൂസിക്കല്‍ ബയോഗ്രഫി ഡ്രാമ. ടാരോണ്‍ ഈഗര്‍ട്ടണ്‍ ആണ് എല്‍ട്ടണ്‍ ജോണായി സ്ക്രീനിലെത്തുന്നത്. സംവിധാനം ഡെക്സ്റ്റര്‍ ഫ്ളെച്ചര്‍.
undefined
റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കിലെ ആദ്യകാലം മുതല്‍ ബേണി ടൗപിനുമായുള്ള സഹകരണം വരെയുള്ള ഘട്ടമാണ് സിനിമയില്‍ എന്നറിയുന്നു. എല്‍ട്ടണ്‍ ജോമിന്‍റെ 1972ല്‍ പുറത്തിറങ്ങിയ പ്രശസ്ത ഗാനമാണ് സിനിമയുടെ പേരാക്കിയിരിക്കുന്നത്. 31ന് തീയേറ്ററുകളില്‍.
undefined
click me!