പന്തയ പറവയ്ക്ക് റിക്കോഡ് ലേലത്തുക ; ന്യൂ കിമ്മിന്‍റെ ലേലത്തുക 14 കോടി രൂപ

First Published Nov 16, 2020, 12:57 PM IST

ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു പന്തയ പ്രാവിന് ലോകത്തില്‍ ഇന്നുവരെ വില്‍ക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ തുകയ്ക്ക് വില്പന നടന്നു. ന്യൂ കിം എന്ന് പെണ്‍ പ്രാവിന് ലഭിച്ചത് ഏറ്റവും വലിയ മോഹത്തുകയാണ്. 1.6 ദശലക്ഷം യൂറോ. അതായത് ഏകദേശം 14 കോടി 15 ലക്ഷത്തിലധികം തുക. ഈ വില്‍പ്പനയോടെ ലോകത്ത് ഏറ്റവും അധികം തുകയ്ക്ക് വിറ്റ് പോയ പന്തയ പ്രാവായി ന്യൂ കിം. 

ഞായഴ്ച നടന്ന ഓണ്‍ലൈന്‍ വില്‍പ്പനയില്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചൈനീസ് ബില്‍ഡറാണ് പ്രാവിനെ വാങ്ങിയതെന്ന് ലേല വ്യാപാര സംഘാടകരായ പീജിയന്‍ പാരഡൈസ് വെളിപ്പെടുത്തി.
undefined
ഇതിന് മുമ്പ് ഏറ്റവും വലിയ തുകയ്ക്ക് വിറ്റ് പോയ ആണ്‍ പ്രാവായ റേസർ അർമാണ്ടോവിന് ലഭിച്ചത് 1.25 ദശലക്ഷം യൂറോയായിരുന്നു.
undefined
undefined
ചാമ്പ്യൻ ഫോർമുല 1 ലോക ചാമ്പ്യന് മത്സര വിജയിയായതോടെ "പ്രാവുകളുടെ ലൂയിസ് ഹാമിൽട്ടൺ" എന്ന് വിളിപ്പേരുള്ള പന്തയ പ്രാവാണ് റേസർ അർമാണ്ടോ.
undefined
റേസർ അർമാണ്ടോയുടെ റെക്കോഡാണ് ന്യൂ കിം പുതിയ വില്പനയില്‍ തകര്‍ന്നതെന്ന് പിഐപിഎ ചെയര്‍മാന്‍ നിക്കോളാസ് ഗൈസല്‍ബ്രെച്ച് പറഞ്ഞു.
undefined
undefined
ദേശീയ മിഡിൽ-ഡിസ്റ്റൻസ് റേസുകൾ ഉൾപ്പെടെ 2018 ൽ ന്യൂ കിം നിരവധി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. പിന്നീട് ന്യൂം കിം മത്സരങ്ങളില്‍ നിന്ന് വിരമിച്ചു.
undefined
വിരമിച്ച ശേഷം നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുകയ്ക്ക് പ്രാവ് വിറ്റുപോയത്.
undefined
undefined
രണ്ട് വയസ് പ്രായമായ ന്യൂ കിമ്മിനെ 200 യൂറോയ്ക്കായിരുന്നു ലേലത്തിന് വച്ചത്. എന്നാല്‍, പെട്ടെന്ന് തന്നെ ലേലത്തുക ഉയരുകയായിരുന്നു.
undefined
ചൈനയില്‍ അടുത്ത കാലത്തായി പ്രാവ് പറത്തല്‍ ജനപ്രീതിയുള്ള പന്തയ ഇനമായി മാറിയിരുന്നു. പുതിയ ഉടമ ന്യൂ കിമ്മിനെ ബ്രീഡ് ചെയ്യിക്കാനാണ് വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
undefined
മത്സര പ്രാവുകള്‍ക്ക് 10 വര്‍ഷം വരെ മുട്ടയിടാം. എന്നാല്‍ ഇത് ലേലത്തുകയെ അസാധാരണമായി ഉയര്‍ത്തിയെന്ന് ലേലക്കാര്‍ അഭിപ്രായപ്പെട്ടു.
undefined
"സാധാരണയായി ഒരു പുരുഷന് പെണ്ണിനേക്കാൾ വിലയുണ്ട്, കാരണം അതിന് കൂടുതൽ സന്താനങ്ങളെ ഉത്പാദിപ്പിക്കാൻ കഴിയും. എന്നാലിവിടെ പെണ്‍ പ്രാവിനാണ് ഏറ്റവും ഉയര്‍ന്ന തുക ലഭിച്ചത്. ഇത് അസാധാരണമാണ്." ലേലശാലയുടെ സിഇഒയും സ്ഥാപകനുമായ നിക്കോളാസ് ഗിസെൽബ്രെച്റ്റ് റോയിട്ടേഴ്സിനോട് പറഞ്ഞു.
undefined
പ്രാവിൻ പ്രേമികള്‍ ഏറെയുള്ള രാജ്യമാണ് ബെല്‍ജിയം. രാജ്യത്ത് ഏതാണ്ട് 20,000 ത്തിലധികം പ്രാവ് വളർത്തുന്നവരുണ്ടെന്ന് ജിസെൽബ്രെച്റ്റ് അഭിപ്രായപ്പെട്ടു.
undefined
click me!