കസ്‌കമൊറാസ്; സ്പെയിനിലെ കരിപുരണ്ട ആഘോഷം: ചിത്രങ്ങൾ കാണാം

First Published Sep 16, 2019, 12:32 PM IST

കാളപ്പോര്, ടൊമാറ്റോ ഫെസ്റ്റിവൽ തുടങ്ങി വൈവിധ്യമാർന്ന ആഘോഷങ്ങൾക്ക് പേരുകേട്ട രാജ്യമാണ് സ്പെയിൻ. ഇവിടെ നൂറ്റാണ്ടുകളായി രണ്ടു ഗ്രാമങ്ങൾക്കിടയിൽ നടക്കുന്ന പരമ്പരാഗത ആഘോഷമാണ് കസ്കമൊറാസ് ഫെസ്റ്റിവൽ.അയൽഗ്രാമമായ ബാസയിലെ പള്ളി പൊളിക്കുന്ന ജോലി ചെയ്യുന്നതിനിടെ ജുവാൻ പെഡർനലിന് ഔവർ ലേഡി ഓഫ് മേഴ്സിയുടെ തിരുസ്വരൂപം ലഭിക്കുന്നു. അവിടെ തര്‍ക്കമുണ്ടാകുന്നു. പ്രതിമയെ ചൊല്ലിയുള്ള തർക്കം ഇരു ഗ്രാമങ്ങൾക്കിടയിലെ വാശിയുടെയും അഭിമാനത്തിന്‍റെയും അടയാളമായി മാറുകയായിരുന്നു... ... 

പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഈ കഥ നടക്കുന്നത്. ജുവാൻ പെഡർനൽ കസ്‌കമൊറാസ് സ്പെയിനിലെ ഗ്രനഡ പ്രവിശ്യയിലെ ഗ്വാഡിക്സ് ഗ്രാമവാസിയായിരുന്നു. അയൽഗ്രാമമായ ബാസയിലെ പള്ളിപൊളിക്കുന്ന ജോലി ചെയ്യുന്നതിനിടെ അയാൾക്ക് ഔവർ ലേഡി ഓഫ് മേഴ്സിയുടെ തിരുസ്വരൂപം ലഭിക്കുന്നു.
undefined
ആ പ്രതിമ തനിക്ക് കിട്ടിയതിനാൽ അത് തന്റെ ഗ്രാമമായ ഗ്വാഡിക്സിലേക്ക് കൊണ്ടുപോകാൻ അയാൾ തീരുമാനിക്കുന്നു
undefined
ഇതറിയുന്ന ബാസ ഗ്രാമവാസികൾ, പ്രതിമ തങ്ങളുടേതാണെന്നും ഗ്വാഡിക്സിലേക്ക് കൊണ്ടുപോകരുതെന്നും പറയുന്നു. തർക്കം മുറുകുന്നു.
undefined
പിന്നീട് ഇരു ഗ്രാമവാസികളും തമ്മിലുള്ള തർക്കമായി ഇത് മാറുന്നു.
undefined
ഒടുവിൽ ഒത്തുതീർപ്പ് എന്ന നിലയിൽ ഒരു വ്യവസ്ഥ ഉടലെടുക്കുന്നു.
undefined
പെഡർനൽ കസ്‌കമൊറാസിന് ബാസയിൽ നിന്ന് ഗ്വാഡിക്സിലേക്ക് പ്രതിമയുമായി പോകാം. പക്ഷെ ബാസ ഗ്രാമവാസികൾ അയാളുടെ നേരെ ഒഴികുന്ന കറുത്ത മിശ്രിതം അയാളുടെ ശരീരത്തിൽ പതിക്കാതെ വേണം ഇത് കൊണ്ടുപോകാൻ.
undefined
കസ്‌കമൊറാസ് ഈ ഉടമ്പടിക്ക് തയ്യാറാവുന്നു. പ്രതിമയുമായി അയാൾ മുന്നോട്ട് പോകുമ്പോൾ ചുറ്റിലും നിന്ന് ബാസ ഗ്രാമവാസികൾ അയാളുടെ മേൽ കറുത്ത പെയിന്റൊഴിക്കുന്നു
undefined
മൂന്ന് കിലോമീറ്റർ അകലെയുള്ള ഗ്വാഡിക്സ് വരെ ഇത് തുടരുന്നു. ഗ്വാഡിക്സിലെത്തിയ കസ്കമൊറാസിനെ സ്വീകരിച്ചത് രോഷാകുലരായ നാട്ടുകാരായിരുന്നു.
undefined
ഗ്രാമത്തിന് അപമാനമുണ്ടാക്കിയെന്ന് ആരോപിച്ച് അവരും കസ്കമൊറാസിന്റെ ശരീരത്തിൽ കറുത്ത പെയിന്റൊഴിക്കുന്നു.
undefined
നൂറ്റാണ്ടുകൾക്കിപ്പുറത്ത് ഇന്നും സ്പെയിനിൽ കസ്കമൊറാസിന്റെ ഓട്ടവും പെയിന്റൊഴിക്കലും പ്രതീകാത്മകമായി ആചരിക്കുന്നുണ്ട്
undefined
സെപ്തംബർ ആറ് മുതൽ പത്ത് വരെയാണ് സാധാരണ ഈ ആഘോഷം സംഘടിപ്പിക്കാറുള്ളത്.
undefined
2006ൽ കസ്കമൊറാസ് ആഘോഷം ദേശീയ ടൂറിസം ഭൂപടത്തിൽ ഇടം നേടി
undefined
ഇന്നത് അന്താരാഷ്ട്ര ടൂറിസ്റ്റുകളെ സ്പെയിനിലേക്ക് ആകർഷിക്കുന്ന മുഖ്യ ഘടകമാണ്
undefined
ഈ ദിവസങ്ങളിൽ ബാസയിലെത്തുന്നവരെല്ലാം കറുത്ത പെയിന്റ് പൂശി ആഘോഷത്തിൽ ലയിക്കും.
undefined
click me!