Great White shark: ഉള്‍ക്കടലില്‍ മൂന്ന് നാള്‍; കടലിലെ വേട്ടക്കാരിയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ കാണാം

First Published Jul 23, 2022, 10:28 AM IST

മെക്‌സിക്കോ (Mexico) തീരത്തിന് സമീപത്തെ ഉള്‍ക്കടലില്‍ ഇ-കൊമേഴ്‌സ് ക്രിയേറ്റീവ് സർവീസസ് മാനേജരായ റോൺ ഡാനിയലും (55) സംഘവും മുങ്ങിക്കിടന്നത് മൂന്ന് ദിവസം. അത്തരത്തിലൊരു സാഹസീകതയ്ക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചതാകട്ടെ തന്‍റെ പാഷനും. അതെന്താണെന്നോ.. ആഴക്കടലിലെ ചിത്രങ്ങള്‍ പകര്‍ത്തുക. റോൺ ഡാനിയൽ ഒരു ആഴക്കടല്‍ ഫോട്ടോഗ്രാഫര്‍ കൂടിയാണ്. തന്‍റെ വിലയേറിയ നിക്കോൺ D7200 മായി അദ്ദേഹം മെക്സിക്കോയുടെ ഉള്‍ക്കടലില്‍ മൂന്ന് ദിവസം താമസിച്ച് പകര്‍ത്തിയതാകട്ടെ കടലിലെ ഏറ്റവും വലിയ അക്രമണകാരികളായ വലിയ വെള്ള സ്രാവിന്‍റെ (Great White Sharks) അതിശയിപ്പിക്കുന്ന ചിത്രങ്ങളും.

കടലിലെ അക്രമണകാരികളില്‍ പ്രഥമസ്ഥാനത്തുള്ള ഒരിനമാണ് വെള്ള സ്രാവ്. ഇവ വലിയ വെള്ള എന്നും ഇവ അറിയപ്പെടുന്നു. പ്രായപൂർത്തിയാകുമ്പോൾ 6.1 മീറ്റർ  നീളത്തിലും 1,905-2,268 കിലോഗ്രാം ഭാരവും വലിയ വെള്ള സ്രാവുകളിലെ സ്ത്രീകള്‍ക്കുണ്ടാകും. പുരുഷന്മാരാകട്ടെ 3.4 മുതൽ 4.0 മീറ്റർ വരെ നീളമുണ്ടാകും. 2014-ലെ ഒരു പഠനമനുസരിച്ച്, ഗ്രേറ്റ് വൈറ്റ് സ്രാവുകളുടെ ആയുസ്സ് 70 വർഷമോ അതിൽ കൂടുതലോ ആണെന്ന് കണക്കാക്കപ്പെടുന്നു,  

ഇത് നിലവിൽ അറിയപ്പെടുന്ന ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന തരുണാസ്ഥി മത്സ്യങ്ങളിൽ ഒന്നാണ്. ഇതേ പഠനമനുസരിച്ച്, വെളുത്ത സ്രാവുകൾക്ക് ലൈംഗിക പക്വത കൈവരിക്കാൻ 26 വർഷമെടുക്കും, അതേസമയം സ്ത്രീകൾക്ക് സന്താനങ്ങൾ ഉണ്ടാകാൻ 33 വർഷം വേണം.  വലിയ വെള്ള സ്രാവുകൾക്ക് മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയിലും 1,200 മീറ്ററോളം ആഴത്തിലും നീന്താൻ കഴിയും.

മെക്‌സിക്കോ തീരത്തെ പെൺ വെള്ള സ്രാവിന്‍റെ അവിശ്വസനീയമായ ചിത്രങ്ങൾ പകര്‍ത്താന്‍ റോൺ ഡാനിയേലിന് കഴിഞ്ഞു. ഉള്‍ക്കടലില്‍ പ്രത്യേകം തയ്യാറാക്കിയ ഇരുമ്പ് കൊണ്ട്നിര്‍മ്മിച്ച പ്രത്യേക കൂട്ടിനുള്ളിലാണ് അദ്ദേഹം മൂന്ന് ദിവസവും താമസിച്ചത്. സ്രാവുകള്‍ക്ക് ചൂണ്ടയില്‍ പ്രത്യേക ഭക്ഷണം നല്‍കി അവയെ കൂടിനടുത്തേക്ക്  ആകര്‍ഷിച്ചായിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. 

മെക്സിക്കന്‍ കടലില്‍ ഇനി 3,500 വലിയ വെള്ള സ്രാവുകളാണ് അവശേഷിപ്പിക്കുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഏതാണ്ട് ഒരു ചെറു കാറിന്‍റെ ഭാരമുള്ള ഇവയ്ക്ക് ഒരു ഒറ്റ ഡക്കര്‍ ബസിന്‍റെ അത്രയ്ക്കും ഉയരുമെണ്ടെന്നും റോൺ ഡാനിയൽ പറയുന്നു. കടലിലെ പ്രധാനപ്പെട്ട മാംസഭുക്കുളില്‍ ഒന്നാണിവ. 

ഒറ്റ വേട്ടയില്‍ ശരീരഭാരത്തിന്‍റെ മൂന്നിലൊന്ന് വരെ ഇവ അകത്താക്കുന്നു. അതായത്, 2.5 ടൺ ഭാരമുള്ള സ്രാവ് ഓരോ വേട്ടയാടലും  ഏതാണ്ട് 80-85 കിലോ ഭക്ഷണമാണ് കഴിക്കുന്നത്. മെക്‌സിക്കോയിലെ ബജ കാലിഫോർണിയയുടെ തീരത്തുള്ള ഇസ്‌ലാ ഗ്വാഡലൂപ്പിൽ വച്ച് ഐക്‌ലൈറ്റ് അണ്ടർവാട്ടർ ക്യാമറ ഹൗസിംഗിൽ റോൺ ചിത്രങ്ങൾ പകർത്തി. അവള്‍ പ്രദേശത്ത് പുതിയതായിരുന്നുവെന്ന് റോണ്‍ പറയുന്നു. 

മറൈന്‍ കണ്‍സര്‍വേഷന്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെ അവള്‍ക്ക് പേര് നല്‍കിയിട്ടില്ല. 'മൃഗരാജ്യത്തിലെ മറ്റു പലരെയും പോലെ, ആൽഫ പെൺ സ്രാവാണ് പ്രദേശത്തെ ഏറ്റവും വലിയ സ്രാവ്. എന്നാൽ ഈ പെൺകുട്ടിക്ക് അത്രയ്ക്ക് അഹങ്കാരമില്ലായിരന്നെന്നും റോണ്‍ സാക്ഷ്യപ്പെടുത്തുന്നു. 

മെക്‌സിക്കോയിലെ ബജാ കാലിഫോർണിയയുടെ തീരത്തെ ഫോട്ടോഷൂട്ട് അനുഭവം പറയവേ റോണ്‍ പറഞ്ഞത് ഇങ്ങനെ "'അവൾ ഞങ്ങൾക്ക് ധാരാളം അപ്പ്-ക്ലോസ് ഫെയ്‌സ്‌ ടൈം നൽകി. പലപ്പോഴും വളരെ അടുത്ത് നിന്ന്. അതിനാല്‍ തനിക്ക് നല്ല ചില ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. 

ഗ്രേറ്റ് വെള്ള സ്രാവുകള്‍ക്കിടയിലെ പതിവുകളൊന്നും അവള്‍ തെറ്റിച്ചില്ല. ഭംഗിയുള്ള ആ മൃഗം തന്‍റെ വഴിയിലുണ്ടായിരുന്ന ഒരോ ചെറിയ മത്സ്യത്തെ വരെ വിഴുങ്ങാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അവള്‍ ചെറുപ്പമായിരിക്കണം. ഭയങ്കര ബഹളമായിരുന്നു. സാധാരണ സ്രാവുകളുടെ കടലിലെ സാമൂഹിക അധികാരത്തെ കുറിച്ച് അവള്‍ തീര്‍ത്തും അജ്ഞയായിരുന്നതായി തോന്നിയെന്നും റോണ്‍ പറയുന്നു.

മൂന്ന് ദിവസം കൊണ്ട് ഞങ്ങള്‍ക്ക് അവളെ നന്നായി പരിചയപ്പെടാന്‍ കഴിഞ്ഞു. രാത്രികാലങ്ങളില്‍ അവള്‍ വായ നന്നായി അടച്ചിരുന്നു. രാത്രിയില്‍ അവള്‍ ഇരതേടിയതേയില്ല. മൂന്ന് ദിവസം കടലിനടയിലുണ്ടായിരുന്നെങ്കിലും ശ്രദ്ധേയമായ പല ചിത്രങ്ങളും എടുത്തത് ആദ്യ ദിവസത്തെ ഡ്രൈവിനിടെ മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു. 

കിഴക്കന്‍ ഏഷ്യയില്‍ ഏറെ പ്രചാരത്തിലുള്ള സ്രാവ് സൂപ്പിനായി ഇവയെ വ്യാപകമായി വേട്ടയാടുന്നു. വംശനാശ ഭീഷണി നേരിടുന്നവയിലൊന്നാണ് വെള്ള സ്രാവുകള്‍. നിലവില്‍ മിക്ക രാജ്യങ്ങളിലും ഇവയെ വേട്ടയാടുന്നത് നിയമവിരുദ്ധമാണ്. വെള്ള സ്രാവുകള്‍ വേട്ടയാടുമ്പോള്‍ അവ സമുദ്രത്തിന് മുകളിലേക്ക് നീങ്ങുന്നു. അപ്പോള്‍ സമുദ്രം തന്നെ വിറയ്ക്കുന്നതായി അനുഭവപ്പെടുമെന്നും റോണ്‍ പറയുന്നു. 

കാരണം അവ ആഴത്തില്‍ നിന്ന് പുറത്ത് വരുമ്പോള്‍ അവയുടെ സാന്നിധ്യം അറിയിച്ചിരിക്കും. ഇത് സമദ്രത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '99.9 ശതമാനം സമയവും, ഈ ഭീമൻ ജീവികൾ വളരെ തണുത്ത പ്രകൃതക്കാരാണ്. അവർ ശാന്തമായി നീന്തുന്നു, മനോഹരമായി നീങ്ങുന്നു.

സ്രാവിന്‍റെ വായയുടെ ഉൾഭാഗം എല്ലാവർക്കും കാണാവുന്ന തരത്തിൽ ഭയാനകമാം വിധം ലളിതമാണ്. ഗ്രേറ്റ് വെള്ളക്കാർക്ക് ഏകദേശം 300 ഓളം പല്ലുകളുള്ള ത്രികോണാകൃതിയിലുള്ള വലിയൊരു ദന്തനിരതന്നെയുണ്ട്. റോണിന്‍റെ ആദ്യത്തെ ചില ഷോട്ടുകള്‍ കലങ്ങിയതായിരുന്നു. ആദ്യത്തവണ അതിനെ കണ്ടപ്പോള്‍ ക്യാമറ ശരിയായി സജ്ജീകരിച്ചിട്ടുണ്ടോയെന്ന് പോലും നോക്കാതെ പലപാടും ക്ലിക്ക് ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. 

ഇത്തരമൊരു ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍ കൂടെയുള്ളവരുടെ സുരക്ഷിതത്വവും അവരുടെ ആത്മവിശ്വാസവും പ്രധാനമാണെന്നും വെള്ളത്തിനടിയില്‍ അവര്‍ സുരക്ഷിതരാണോയെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. തന്‍റെ മങ്ങിയ ചിത്രത്തെക്കുറിച്ചും  റോൺ സംസാരിച്ചു. 'ഷട്ടർ സ്പീഡ് ഞാൻ തെരഞ്ഞെടുത്തതിനേക്കാൾ വളരെ കുറവായിരുന്നു, പക്ഷേ ആ മനഃപൂർവമല്ലാത്ത മങ്ങൽ അവിടെ കാര്യങ്ങൾ എത്ര വേഗത്തിലാണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കുന്നു."

നിരവധി പാരിസ്ഥിതിക വെല്ലുവിളികൾ ഈ വെള്ള സ്രാവിനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ വലിയ വെള്ള സ്രാവിനെ ഒരു ദുർബല ഇനമായിട്ടാണ് കണക്കാക്കുന്നത്. കാലാനുസൃതമായ കുടിയേറ്റത്തിനും  ഭക്ഷണക്രമത്തിനും വേണ്ടി ഇവയ്ക്ക് ദീർഘദൂരം സഞ്ചരിക്കേണ്ടതുണ്ട്. 

പീറ്റർ ബെഞ്ച്‌ലിയുടെ ജാസ് എന്ന നോവലും സ്റ്റീവൻ സ്പിൽബർഗിന്‍റെ സിനിമകളിലും വലിയ വെള്ള സ്രാവിനെ ക്രൂരനായ നരഭോജിയായിട്ടാണ് ചിത്രീകരിച്ചത്. എന്നാല്‍ വലിയ വെള്ള സ്രാവിന്‍റെ ഇഷ്‌ടപ്പെട്ട ഇര മനുഷ്യനല്ലെന്നതാണ് സത്യം. കടല്‍ ജീവികളുടെ അക്രമണത്തില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വെള്ള സ്രാവുകളുടെ അക്രമണമാണ്. എന്നാല്‍ ഇത് വളരെ അപൂർവമായി മാത്രമേ സംഭവിക്കൂവെന്ന് കണക്കുകള്‍ പറയുന്നു. 
 

click me!