കടലാഴങ്ങളില്‍ കുട്ടികള്‍ക്ക് മുലയൂട്ടി ഒരമ്മ; തരംഗമായി ചിത്രങ്ങള്‍

First Published Nov 7, 2020, 11:46 AM IST

ലോകത്തില്‍ വലുപ്പത്തില്‍ രണ്ടാമതാണ് ഇന്ത്യന്‍ മഹാസമുദ്രം. ലോക സമുദ്രങ്ങളുടെ 20 ശതമാനം ഇന്ത്യന്‍ മഹാസമുദ്രമാണ്. ഏതാണ്ട് 76.174 ദശലക്ഷം കിലോമീറ്റർ. ശരാശരി 3,700 മീറ്ററിലധികമാണ് ആഴം. ഏറ്റവും ആഴം കൂടിയ സുന്ദ ട്രഞ്ചിന് 7,729 മീറ്ററാണ് ആഴം. രണ്ടാമത്തെ ഏറ്റവും വലിയ ആഴം കൂടിയ പ്രദേശമാണ് സുന്ദ ട്രഞ്ച്. അത്ഭുതക്കാഴ്ചകളുടെ ആഴക്കടല്‍. ഈ ആഴക്കടലില്‍ നിന്ന് ഒരു അമ്മ മനസിന്‍റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. റഷ്യന്‍ ഫോട്ടോഗ്രാഫര്‍ മൈക്ക് കോറോസ്റ്റെലെവ് (38) പകര്‍ത്തിയ ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. സസ്തനി വര്‍ഗ്ഗത്തില്‍പ്പെട്ട സ്പേം വെയില്‍സ് ( മുന്നിൽ വലിയ പല്ലുകളുള്ള ഒരു തിമിംഗലം ) തന്‍റെ കുഞ്ഞുങ്ങള്‍ക്ക് കടലില്‍ പാല്‍ ചുരത്തുന്നതാണ് ചിത്രങ്ങള്‍. പാല്‍ കുടിക്കണമെന്ന് തോന്നുമ്പോള്‍ അമ്മയുടെ സ്തനഗ്രന്ഥികളെ കുഞ്ഞുങ്ങള്‍ ഉത്തേജിപ്പിക്കുന്നു. മക്കളുടെ വിശപ്പറിഞ്ഞ് അമ്മ തിമിംഗലം മുലക്കണ്ണ് പുറത്തേക്കിടുന്നു. തുടര്‍ന്ന് കടലിലേക്ക് ശക്തിയായി പാല്‍ചുരത്തുകയാണ് ചെയ്യുന്നത്.  

ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു സ്പേം വെയില്‍സ് അമ്മയുടെ സസ്തനി ഗ്രന്ഥികളില്‍ നിന്ന് പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞ് തിമിംഗലം.
undefined
കടല്‍വെള്ളത്തിലേക്ക് ശക്തിയായി ഒഴുകുന്ന മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞ് തിമിംഗലം.
undefined
അമ്മ തിമിംഗലവും കുഞ്ഞുങ്ങളും.
undefined
കുഞ്ഞുങ്ങളും അമ്മാരുമായി ഏകദേശം 20 അംഗങ്ങളുള്ള തിമിംഗല കൂട്ടങ്ങളെ വരെ കടലാഴങ്ങളില്‍ കണ്ടെത്താന്‍ കഴിയും.
undefined
ഇന്ത്യൻ സമുദ്രത്തിൽ നീന്തിത്തുടിക്കുന്ന സ്പേം വേല്‍സ്.
undefined
തനിക്ക് ലഭിച്ച് ഈ മുലകൊടുക്കല്‍ കാഴ്ച അത്യപൂര്‍വ്വമായി മാത്രമേ മനുഷ്യന് കാണാന്‍ കഴിയൂവെന്ന് ഫോട്ടോഗ്രാഫര്‍ മൈക്ക് കോറോസ്റ്റെലെവ് പറഞ്ഞു.
undefined
ആ മാതൃസ്നേഹം കാണാന്‍ തങ്ങള്‍ക്ക് കഴിഞ്ഞെന്നും അതില്‍ അത്യധികം സന്തോഷമുണ്ടെന്നും അദ്ദേഹം എഴുതി.
undefined
സാധാരണയായി പെണ്‍ സ്പേം വെല്‍സുകളുടെ മുലക്കണ്ണുകള്‍ ശരീരത്തിനുള്ളിലേക്ക് മടങ്ങിയാണ് ഇരിക്കുക. പാല് കുടിക്കാന്‍ നേരമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ അമ്മയുടെ സ്തനഗ്രന്ഥികളെ മുഖം കൊണ്ട് സ്പര്‍ശിക്കുന്നു.
undefined
മക്കളുടെ വാത്സല്യത്തില്‍ സന്തുഷ്ടയായ അമ്മ മക്കള്‍ക്കായി പാല്‍ ചുരത്തുന്നു.
undefined
കടലിലേക്ക് ശക്തമായി ചുരത്തുന്ന പാല്‍ കടലില്‍ അലിഞ്ഞ് തീരും മുമ്പ് കുടിച്ച് തീര്‍ക്കല്‍ ഏറെ ശ്രമകരമാണ്.
undefined
സ്പേം വെല്‍സുകള്‍ കൂട്ടമായി സഞ്ചരിക്കുന്നു.
undefined
സ്പേം വെല്‍സുകള്‍ക്ക് മനുഷ്യരുടേതിന് സമാനമായ ആയുസ്സുണ്ട്. അവ ഏകദേശം 70 വർഷത്തോളം ജീവിക്കുന്നു.
undefined
സ്പേം വെല്‍ലിന്‍റെ കണ്ണിന്‍റെ സമീപ ദൃശ്യം.
undefined
ഇന്ത്യൻ മഹാസമുദ്രത്തിലെ സ്പേം വെല്‍ലിനൊപ്പം നീന്തുന്ന മുങ്ങൽ വിദഗ്ദ്ധൻ.
undefined
undefined
ഏകദേശം 2,00,000 സ്പേം വെല്‍ലുകള്‍ ലോകത്ത് അവശേഷിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.
undefined
undefined
click me!