' ഇല്ലാത്ത ഭാവിക്കായി ഞങ്ങളെന്തിന് പഠിക്കണം ? ' ഗ്രേറ്റാ തുന്‍ബെര്‍ഗ്‌

First Published Sep 21, 2019, 3:22 PM IST

'എനിക്ക് നിങ്ങളുടെ പ്രത്യാശയല്ല വേണ്ടത്. എനിക്ക് വേണ്ടത് നിങ്ങളുടെ ഭയമാണ്. ഓരോ ദിവസവും ഞാനനുഭവിക്കുന്ന ഭയം നിങ്ങളറിയണം. അതനുസരിച്ച് പ്രവർത്തിക്കണം' സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ പ്രസംഗിച്ചു. അതെ ഭൂമിയുടെ അല്ല ഈ പ്രകൃതിയുടെ തന്നെ സംരക്ഷകയാവുകയാണ് ആ പതിനാറ് വയസുകാരി, ഗ്രേറ്റാ തുന്‍ബെര്‍ഗ്‌.  2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗവും കാട്ടുതീകളും ഉണ്ടായി. ജനം ചൂടില്‍ വലഞ്ഞു. ഭരണകൂടത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. എന്നാല്‍ കൊച്ച് ഗ്രെറ്റയുടെ മനസ് ഉരുകി. വര്‍ഷാവര്‍ഷം ഗുരുതരമായി തീരുന്ന കാലാവസ്ഥാ പ്രശ്നങ്ങള്‍ ഇങ്ങനെ നിലനില്‍ക്കുമ്പോള്‍ തന്‍റെ ഭാവിയെന്തെന്ന് അവള്‍ സ്വയം ചോദിച്ചു. ആ ചോദ്യത്തില്‍ നിന്ന് ഇനിയും മരിക്കാത്ത ഭൂമിക്കുവേണ്ടി ഇളം പ്രായത്തിലെ പോരാടാന്‍ അവളുറച്ചു. കാണാം ആ കുഞ്ഞു പോരാട്ടവീര്യം. 

2018-ൽ സ്വീഡനിൽ വൻ ഉഷ്ണതരംഗത്തിനും കാട്ടുതീക്കുമെതിരെ പ്രതികരിക്കാനായി ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ വിചിത്രമായൊരു വഴി തെരഞ്ഞെടുത്തു. മറ്റൊന്നുമായിരുന്നില്ല അത്. സ്കൂളിൽ പോകാതെ പ്രതിഷേധിക്കുക. അതെ, ആ കൊച്ചു കുട്ടി എല്ലാ വെള്ളിയാഴ്ചകളിലും സ്കൂളില്‍ നിന്ന് വിട്ടുനിന്നു.
undefined
പകരം അവള്‍ സ്വീഡിഷ് പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധ കുത്തിയിരിപ്പ് നടത്തി. ‘കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്കൂൾ സമരം’എന്നെഴുതിയ ബോർഡ് അവളെന്നും കൈയില്‍ കരുതി. കാലാവസ്ഥാവ്യതിയാനത്തിന് നേരെ കണ്ണടയ്ക്കുന്ന അധികാരികളുടെയും ലോകനേതാക്കളുടെയും ഉത്തരവാദിത്വമില്ലായ്മയ്ക്കെതിരേ ആ കൊച്ചു പെൺകുട്ടി ശബ്ദിച്ചു.
undefined
"ഇല്ലാത്ത ഭാവിക്കായി ഞങ്ങളെന്തിന് പഠിക്കണം" അവള്‍ ചോദിച്ചു. പതിനഞ്ച് വയസ്സുകാരിയായ ഒരു പെൺകുട്ടിയുടെ ചോദ്യത്തിന് മുന്നിൽ ലോകത്തിന് ഉത്തരം മുട്ടി. ' കാലാവസ്ഥയ്ക്ക് നീതിവേണം' എന്നെഴുതിയ പ്ലക്കാർഡുമായി ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ എന്ന പെൺകുട്ടി സ്വീഡിഷ് പാർലമെന്‍റിന് മുന്നിൽ കുത്തിയിരുന്നു.
undefined
കാലാവസ്ഥാ വ്യതിയാനത്തിന് നേരെ കണ്ണടയ്ക്കുന്ന അധികാരികളുടെയും ലോകനേതാക്കളുടെയും ഉത്തരവാദിത്വമില്ലായ്മയ്ക്കെതിരേ ആ കൊച്ചുപെൺകുട്ടി ശബ്ദമുയർത്തി.
undefined
എനിക്ക് നിങ്ങളുടെ പ്രത്യാശയല്ല വേണ്ടത്. എനിക്ക് വേണ്ടത് നിങ്ങളുടെ ഭയമാണ്. ഓരോ ദിവസവും ഞാനനുഭവിക്കുന്ന ഭയം നിങ്ങളറിയണം. അതനുസരിച്ച് പ്രവർത്തിക്കണം' സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ പ്രസംഗിച്ചു.
undefined
ലോകജനതയുടെ ഭാവിക്ക് വേണ്ടിയുള്ള ഒറ്റയാൾപ്പോരാട്ടത്തിന് അന്നവൾ തെരഞ്ഞെടുത്ത വഴി ഏക്കാലവും വിദ്യാർത്ഥികൾ ആയുധമാക്കുന്ന തന്ത്രം തന്നെയായിരുന്നു - ക്ലാസുകൾ ബഹിഷ്കരിക്കുക. ആദ്യമൊക്കെ ആരും തിരിഞ്ഞുനോക്കിയില്ലെങ്കിലും പിന്നീട് എല്ലാ വെള്ളിയാഴ്ചകളിലും ഗ്രെറ്റയോടൊപ്പം പ്രതിഷേധിക്കാൻ കുട്ടികളുടെയും യുവാക്കളുടെയും പട തന്നെയെത്തി.
undefined
2018-ലെ പാരീസ് ഉടമ്പടിയനുസരിച്ച് കാർബൺ ഉത്പാദനം കുറയ്ക്കണമെന്ന മാനദണ്ഡം പാലിക്കാത്ത അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളെ നിശിതമായി വിമർശിച്ച ഗ്രെറ്റാ വിവിധ കാലാവസ്ഥാ ഉച്ചകോടികളിലും ഐക്യരാഷ്ട്ര സഭയുടെ സമ്മേളനങ്ങളിലുമടക്കം കാലാവസ്ഥാ സംരക്ഷണത്തിനായി വാദിച്ചു.
undefined
വൈകാതെ ഗ്രെറ്റയുടെ നേതൃത്വത്തിൽ 'ഭാവിക്ക് വേണ്ടിയുള്ള വെള്ളിയാഴ്ചകൾ' എന്നപേരിൽ വിവിധരാജ്യങ്ങളിലെ കുട്ടികൾ ഒരുമിച്ച് ക്ലാസുകൾ ബഹിഷ്കരിക്കുന്ന മുന്നേറ്റമായി പ്രതിഷേധം വളർന്നു. ഈ വർഷം മാർച്ച് 15-ന് ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള 139 രാജ്യങ്ങളിൽ നിന്നുള്ള രണ്ട് ദശലക്ഷം കുട്ടികളാണ് കാലാവസ്ഥാ സംരക്ഷണത്തിനായി നടപടിയെടുക്കാത്ത തങ്ങളുടെ നേതാക്കൾക്കെതിരേ പഠിപ്പ് മുടക്കി തെരുവിലിറങ്ങിയത്.
undefined
ക്രമേണ 'യൂത്ത് സ്ട്രൈക്ക് ഫോർ ക്ലൈമറ്റ്' എന്ന ആഗോള മുന്നേറ്റമായും ഗ്രെറ്റ തുടക്കമിട്ട സമരം മാറി. സമരങ്ങൾക്കും ഉച്ചകോടികൾക്കുമായുള്ള ഗ്രെറ്റ നടത്തിയ യാത്രകളും വ്യത്യസ്തമാണ്. വിമാനയാത്ര ഉപേക്ഷിച്ച് വൈദ്യുത ട്രെയിനിലും കടലിലൂടെ പരിസ്ഥിതി സൗഹൃദ ബോട്ടിലുമൊക്കെ ആഴ്ചകളോളം സഞ്ചരിച്ചാണ് ഗ്രെറ്റ തന്‍റെ പരിപാടികൾക്കെത്തുന്നത്.
undefined
അവളുടെ പോരാട്ടങ്ങൾ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അവളുടെ പേര് നാമനിർദേശം ചെയ്യപ്പെട്ടുന്നതുവരെയെത്തിച്ചു.
undefined
സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്‍റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്തു. 'നമ്മുടെ ഭാവി തീരുമാനിക്കപ്പെടുന്നത്' അവിടെയാണ് എന്നാണ് ഗ്രെറ്റയുടെ അഭിപ്രായം.
undefined
ഇന്ന് കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്കൂൾ സമരത്തിന്‍റെ (School strike for climate) മുന്നണിപ്പോരാളിയാണ് ഗ്രേറ്റാ തുന്‍ബെര്‍ഗ്‌. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ ഭരണകൂടങ്ങള്‍ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 'ഭാവിക്ക് വേണ്ടിയുള്ള വെള്ളിയാഴ്ച' എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ‘കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള സ്കൂൾ സമരം’.
undefined
പാരിസ് ഉടമ്പടി പ്രകാരം തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ സര്‍ക്കാർ തയ്യാറാകണമെന്നായിരുന്നു ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ പ്രധാന ആവശ്യം. പാരിസ് ഉടമ്പടിയനുസരിച്ച് കാർബൺ ബഹിർഗമനം കുറച്ച് കൊണ്ടുവരാൻ സ്വീഡൻ തയ്യാറാകുന്നില്ലെന്നായിരുന്നു ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ ആരോപണം.
undefined
എല്ലാ വെള്ളിയാഴ്ചയും താൻ സ്കൂൾ ഉപേക്ഷിച്ച് സ്വീഡിഷ് പാർലമെന്‍റിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് അവൾ പ്രഖ്യാപിച്ചു. ' ഭാവിക്കുവേണ്ടിയുള്ള വെള്ളിയാഴ്ചകള്‍ ' (Fridays For Future) എന്ന മുദ്രാവാക്യവും ഗ്രേറ്റാ തുന്‍ബെര്‍ഗ്‌ രൂപപ്പെടുത്തിയെടുത്തു. ലോകമെമ്പാടും ഈ സമരം ശ്രദ്ധ നേടി.
undefined
കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകയായ ഗ്രറ്റ തുന്‍ബര്‍ഗ് യൂറോപ്പില്‍ നിന്നും അമേരിക്കയിലേക്ക് പോയത് ഒരു പായ് വഞ്ചിയിലാണ്. ഈ പായ് വഞ്ചിയില്‍ (Malizia II) സോളാര്‍ പാനലുകള്‍ പിടിപ്പിച്ചിരുന്നു. വെള്ളത്തിനടിയില്‍ പങ്കായവുമുണ്ട് (turbines). സെപ്റ്റംബര്‍ 20 മുതല്‍ 27 ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ പ്രവര്‍ത്തന സമ്മേളനത്തില്‍ അവര്‍ പ്രസംഗിക്കും.
undefined
ഇത്തവണ, വിദ്യാര്‍ഥികള്‍ക്ക് പുറമെ മുതിര്‍ന്നവരും രാജ്യാന്തര സംഘടനകളും ഗ്രേറ്റയുടെ പുറകില്‍ അണിനിരക്കുന്നു. വിവിധ രാജ്യങ്ങളിലായി നാലായിരത്തിലധികം പരിപാടികള്‍ സമരത്തിന്‍റെ ഭാഗമായി ഇതിനകം നടന്നു.
undefined
ഈ മാസം 23 ന് നടക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ന്യൂയോര്‍ക്കിലെത്തിയ ഗ്രേറ്റ, ന്യൂയോര്‍ക്കിലെ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വിഷയത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മേല്‍ സമ്മര്‍ദ്ധം ചെലുത്തുകയാണ് പ്രതിഷേധത്തിന്‍റെ ലക്ഷ്യം.
undefined
കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം മൂലം ആഗോളതലത്തില്‍ 200 ലധികം വന്‍കിട കമ്പനികള്‍ക്ക് സംയുക്തമായി 970 ബില്യണ്‍ ഡ‍ോളറിന്‍റെ നഷ്ടമുണ്ടാകുമെന്നുള്ള പഠന റിപ്പോര്‍ട്ട് പുറത്തിറങ്ങിയിരുന്നു. അടുത്ത അഞ്ച് വര്‍ഷ കാലയളവില്‍ ഈ നഷ്ടം സംഭവിക്കുമെന്ന് കണക്കാക്കുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് അറിവ് നല്‍കുകയും അതിനെ നേരിടാന്‍ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമായ യുകെ ആസ്ഥാനമായ സിഡിപിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
undefined
ആപ്പിള്‍, മൈക്രോസോഫ്റ്റ്, യൂണിലിവര്‍, ഇന്‍ഫോസിസ്, സോണി, നെസ്‍ല തുടങ്ങി 215 വലിയ കമ്പനികളെ ഉള്‍പ്പെടുത്തിയാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുളളത്. 17 ട്രില്യണ്‍ ഡോളറാണ് ഇവയുടെ സംയോജിത മൂല്യം. ചൂടു കൂടുന്നതും പ്രക്ഷുബ്ധമായ കാലാവസ്ഥയും ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്നതിന് നല്‍കേണ്ട പിഴയും മറ്റുമാണ് കമ്പനികളെ ബാധിക്കുക. പ്രമുഖ ബിസിനസ് സ്ഥാപനങ്ങള്‍ക്കും നഗരങ്ങള്‍ക്കും പരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ നേരിടാനുളള മുന്നൊരുക്കങ്ങള്‍ നടത്താനും സിഡിപി സഹായിക്കാറുണ്ട്.
undefined
എത്രയോ കാലങ്ങളായി നാം ആഗോളതാപനത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരിക്കുന്നു. അതിന്‍റെ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് പക്ഷേ, ലോകമിപ്പോഴും വേണ്ടത്ര ചിന്തിക്കുന്നില്ലെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. താപനിലയിലെ അതിതീവ്രമായ ഉയര്‍ച്ച കാരണം ഭൂമി അക്ഷരാര്‍ത്ഥത്തില്‍ തീയിലെന്നതുപോലെയാണ് നിലനില്‍ക്കുന്നതെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.
undefined
നോർ‌വെ, സ്വീഡൻ, ഫിൻ‌ലാൻ‌ഡ്, റഷ്യ, ഡെൻ‌മാർക്ക്, ഐസ്‌ലാൻ‌ഡ്, യു‌എസ്‌എ, കാനഡ എന്നിവയുടെ ഭാഗങ്ങൾ‌ ഉൾ‌ക്കൊള്ളുന്ന ആർ‌ട്ടിക് സർക്കിൾ‌ ഭൂമിയിലെ ഏറ്റവും തണുത്ത സ്ഥലമാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍, ഈ സ്ഥലങ്ങളിലും ലോകത്തിലെ ഏറ്റവും മോശമായ കാട്ടുതീ സംഭവിച്ചു കഴിഞ്ഞു. വേനല്‍ക്കാലത്ത് ക്രമാതീതമായി ആര്‍ട്ടിക് മേഖലയില്‍ താപനില വര്‍ധിക്കുന്നതാണ് ലോകം സമീപകാലത്തായി കണ്ടത്.
undefined
CNN -നുമായുള്ള ഒരു അഭിമുഖത്തിൽ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ പറയുന്നത്, "ആർട്ടിക് സർക്കിളിലെ കാട്ടുതീയുടെ എണ്ണവും തീവ്രതയും അസാധാരണവും അഭൂതപൂർവവുമായി വര്‍ധിക്കുന്നു. അവ ലോകത്തിന്‍റെ വളരെ വിദൂരമായ പ്രദേശങ്ങളിലും നിരവധി ആളുകൾ ജീവിക്കുന്നയിടങ്ങളിലും സംഭവിക്കുന്നുണ്ട്.'' എന്നാണ്.
undefined
ഭൂമിയുടെ ഏറ്റവും വടക്കേയറ്റത്തു കിടക്കുന്ന, ഒരിക്കലും ആൾതാമസമുണ്ടായിട്ടില്ലാത്ത നുനാവുട്ടിൽ പോലും ഇപ്പോൾ ഉഷ്‌ണതരംഗങ്ങളുണ്ടാകുന്നു എന്ന വസ്തുത ഏറെ ആശങ്കാജനകമാണ്. കാനഡയുടെ വടക്കേ മുനമ്പിലുള്ള ഈ പ്രദേശം, ഉത്തരധ്രുവത്തിൽ നിന്നും വെറും 817 മൈൽ അകലെയാണെന്നോർക്കണം.
undefined
അവിടെ, ജൂലൈ മാസത്തിലെ വേനൽപ്പകലുകളിലാണ്, സാധാരണയായി വർഷത്തിലെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെടാറ്. എത്രയോ വർഷങ്ങളായി, ഏകദേശം അഞ്ച് ഡിഗ്രി സെൽഷ്യസ് വരെയാണ് പതിവുള്ളത്. എന്നാൽ ഇക്കുറി അത് മാറിമറിഞ്ഞു. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും കാലാവസ്ഥാ വ്യതിയാന ചർച്ച ഇനിയും വേണ്ടത്ര ശക്തിയാര്‍ജ്ജിച്ചിട്ടില്ല.
undefined
എന്നാൽ, സ്ഥിതി ഇത്രയും ഭയപ്പെടുത്തുന്ന നിലയില്‍ തുടരവേ ഇതുമായി ബന്ധപ്പെട്ട ചില നടപടികൾ ഉടൻ തന്നെ ആവശ്യമാണ് എന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഇയൊരവസ്ഥയില്‍ ലോകമെങ്ങുമുള്ള കുട്ടികള്‍ സ്വയം സംഘടിച്ച് പരിസ്ഥിതികാവബോധവുമായി തെരുവുകളിലേക്കിറങ്ങുന്നത് തന്നെ ഭാവിയുടെ ശുഭ പ്രതീക്ഷയാണ്.
undefined
click me!