ഉയർന്ന കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ

Published : Oct 12, 2025, 12:24 PM IST

ഉയർന്ന കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പാനീയങ്ങൾ കുടിച്ചോളൂ. drinks to reduce high cholesterol

PREV
18
ഉയർന്ന കൊളസ്ട്രോൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ പാനീയങ്ങൾ കുടിച്ചോളൂ.

ഉയർന്ന കൊളസ്ട്രോൾ നിരവധി രോ​ഗങ്ങൾക്കാണ് കാരണമാകുന്നത്. ഹൃദ്രോ​ഗത്തിന്റെ പ്രധാന കാരണമാണ് ഉയർന്ന കൊളസ്ട്രോൾ. ചികിത്സിച്ചില്ലെങ്കിൽ അവ ഹൃദ്രോഗം, പക്ഷാഘാതം പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകും.

28
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഡയറ്റിൽ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ

ഉയർന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടാം. ഈ അടിഞ്ഞു കൂടലിനെ പ്ലാക്ക് എന്ന് വിളിക്കുന്നു. കാലക്രമേണ കൂടുതൽ പ്ലാക്ക് രൂപപ്പെടുമ്പോൾ ധമനികൾ ഇടുങ്ങിയതോ അടഞ്ഞതോ ആകാം. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ നിങ്ങളുടെ ഡയറ്റിൽ പ്ലാനിൽ ഉൾപ്പെടുത്തേണ്ട ചില പാനീയങ്ങൾ..

38
വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടും

നെല്ലിക്കയിലെ വിറ്റാമിൻ സി ഉള്ളടക്കം ശക്തിപ്പെടുത്തുന്നു. അതേസമയം ആന്റിഓക്‌സിഡന്റുകൾ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് പിന്നിലെ പ്രധാന ഘടകമായ എൽഡിഎൽ (മോശം കൊളസ്ട്രോൾ) ഓക്സീകരണം തടയുന്നു. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടും.

48
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാം

കൊളസ്ട്രോൾ കുറയ്ക്കുന്ന സസ്യ സംയുക്തമായ കാറ്റെച്ചിനുകൾ ധാരാളമായി ​ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ കൊളസ്ട്രോൾ ആഗിരണം തടയാൻ സഹായിക്കുന്നു. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് നല്ല കൊളസ്ട്രോൾ കൂട്ടാം.

58
ബീറ്റ്റൂട്ട് ജ്യൂസ് എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുക ചെയ്യുന്നു

ബീറ്റ്റൂട്ട് ജ്യൂസിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും എൽഡിഎൽ കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ത്തത്തിലുള്ള ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

68
തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നു.

തക്കാളിയിൽ ലൈക്കോപീൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ബന്ധപ്പെട്ട ശക്തമായ ആന്റിഓക്‌സിഡന്റാണ്.

78
സോയ മിൽക്ക് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോ​ഗ്യത്തിനും സഹായിക്കുന്നു.

സോയ പ്രോട്ടീനുകൾ എൽഡിഎൽ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സഹായിക്കുന്നു. അവയിൽ പ്ലാന്റ് സ്റ്റിറോളുകളും ഐസോഫ്ലേവോണുകളും അടങ്ങിയിട്ടുണ്ട്. ഇത് സ്വാഭാവികമായും രക്തത്തിലെ കൊഴുപ്പ് ആഗിരണം കുറയ്ക്കുന്നു.

88
മാതളനാരങ്ങ ജ്യൂസ് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.

മാതളനാരങ്ങ ജ്യൂസ് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും ഏറ്റവും നല്ല പാനീയങ്ങളിൽ ഒന്നാണ്. ഇതിൽ പോളിഫെനോളുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ കുറയ്ക്കുക മാത്രമല്ല, ധമനികളുടെ പ്ലാക്ക് രൂപപ്പെടുന്നതും കാഠിന്യവും തടയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories