ഹൃദയത്തെ തകരാറിലാക്കുന്ന 5 ദൈനംദിന ശീലങ്ങൾ

Published : Jan 21, 2026, 01:43 PM IST

ഹൃദയാരോഗ്യം സംരക്ഷിക്കണമെങ്കിൽ ശരിയായ ഭക്ഷണ ക്രമീകരണവും കൃത്യമായ ജീവിതശൈലിയും ഉണ്ടായിരിക്കണം. എല്ലാത്തരം ശീലങ്ങളും ആരോഗ്യത്തെ പിന്തുണയ്ക്കുന്നവയല്ല. ഈ ദൈനംദിന ശീലങ്ങൾ ഹൃദയാരോഗ്യം തകരാറിലാക്കുന്നു. 

PREV
15
വ്യായാമം ചെയ്യാത്തത്

കൃത്യമായി വ്യായാമങ്ങൾ ചെയ്യുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു. ശരീരത്തിന് വ്യായാമം കിട്ടാതെ വരുമ്പോൾ ശരീരഭാരവും കൊളസ്റ്ററോളും കൂടാൻ കാരണമാകുന്നു. ഇത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കും.

25
ഉറങ്ങാതിരിക്കുക

ശരിയായ ഉറക്കം കിട്ടാതെ വരുന്നതും ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു. കുറഞ്ഞത് 7 മണിക്കൂർ വരെയെങ്കിലും നല്ല ഉറക്കം കിട്ടേണ്ടതുണ്ട്. ഉറക്ക കുറവ് മൂലം രക്തസമ്മർദ്ദം കൂടാനും ഇത് പൊണ്ണത്തടിക്കും കാരണമാകുന്നു.

35
ഒറ്റക്കിരിക്കുന്നത്

ഏകാന്തതയും, സാമൂഹിക ഒറ്റപ്പെടലും ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു. ഇത് മാനസിക സമ്മർദ്ദവും രക്തസമ്മർദ്ദവും കൂട്ടാനും ഹൃദ്രോഗം ഉണ്ടാവാനും കാരണമാകുന്നു.

45
സമ്മർദ്ദം

എല്ലാവരിലും സമ്മർദ്ദം ഉണ്ടാകാറുണ്ട്. എന്നിരുന്നാലും അമിതമായി സമ്മർദ്ദം ഉണ്ടാകുന്നത് ഹൃദയാരോഗ്യം അവതാളത്തിലാവാൻ കാരണമാകുന്നു.

55
വിറ്റാമിൻ ഡിയുടെ കുറവ്

ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് ഹൃദ്രോഗ സാധ്യത കൂട്ടുന്നു. വിറ്റാമിൻ ഡി കുറയുമ്പോൾ രക്‌തസമ്മർദ്ദം കൂടുകയും വീക്കം ഉണ്ടാവുകയും ചെയ്യുന്നു.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories