കുറഞ്ഞത് ആറു മാസം കൂടുമ്പോഴെങ്കിലും വിറ്റാമിൻ ഡി പരിശോധിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന വിറ്റാമിൻ ഡി ആണുള്ളത്.

ശരീരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത പോഷകമാണ് വിറ്റാമിൻ ഡി. മനുഷ്യ ശരീരത്തിലെ പ്രധാന പ്രവർത്തനങ്ങൾക്കെല്ലാം വിറ്റാമിൻ ഡി അത്യാവശ്യമാണ്. കുറഞ്ഞത് ആറു മാസം കൂടുമ്പോഴെങ്കിലും വിറ്റാമിൻ ഡി പരിശോധിക്കാൻ ശ്രദ്ധിക്കണം. ശരീരത്തിന് ആവശ്യമായ രണ്ട് പ്രധാന വിറ്റാമിൻ ഡി ആണുള്ളത്. വിറ്റാമിൻ ഡി2, വിറ്റാമിൻ ഡി3. വിറ്റാമിൻ ഡിയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.എല്ലുകളുടേയും പേശികളുടേയും ആരോഗ്യം

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ വിറ്റാമിൻ ഡി ആവശ്യമാണ്. കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്ത് എല്ലുകളുടെ ആരോഗ്യത്തേയും വളർച്ചയേയും ഇത് പിന്തുണയ്ക്കാൻ സഹായിക്കുന്നു.

2. സമ്മർദ്ദം കുറയ്ക്കുന്നു

ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇത് നിങ്ങളുടെ മൂഡിനെ കൂടുതൽ ശാന്തമാക്കാനും സന്തോഷമായിരിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഡി കുറയുന്നതിന് അനുസരിച്ച് നിങ്ങളിൽ സമ്മർദ്ദം ഉണ്ടാകാനും സാധ്യത കൂടുതലാണ്.

3. പ്രതിരോധശേഷി കൂട്ടുന്നു

പ്രതിരോധശേഷി കൂട്ടാനും വിറ്റാമിൻ ഡി അത്യാവശ്യമാണ്. ഇത് രോഗങ്ങളെ തടയാൻ സഹായിക്കുന്നു. കൂടാതെ ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിൻ ഡി ആവശ്യമാണ്.

4. പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹത്തെ നിയന്ത്രിക്കാനും വിറ്റാമിൻ ഡി ശരീരത്തിന് ആവശ്യമാണ്. ധാരാളം വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

5. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു

രക്തസമ്മർദ്ദം നിയന്ത്രിക്കാനും വിറ്റാമിൻ ഡി ആവശ്യമാണ്. അതിനാൽ തന്നെ ആവശ്യമായ വിറ്റാമിൻ ഡി ശരീരത്തിൽ നിലനിർത്താൻ ശ്രദ്ധിക്കണം.