ദില്ലി ചലോ; കൊവിഡിനെക്കാള്‍ ഭീഷണി സര്‍ക്കാറിന്‍റെ കര്‍ഷക നിയമമെന്ന് കര്‍ഷക സംഘടനകള്‍

Published : Dec 01, 2020, 02:29 PM ISTUpdated : Dec 01, 2020, 02:30 PM IST

ദില്ലി ചലോ മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ 200 ഓളം കര്‍ഷക സംഘടനകളും അത്രതന്നെ തൊഴിലാളി സംഘടനകളുടെയും പിന്തുണയുമായി തുടങ്ങിയ സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ കര്‍ഷകര്‍ ന്യായമായ ആവശ്യത്തിനായി ആരംഭിച്ച സമരത്തെ ഇല്ലാതാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുന്നതായി കര്‍ഷക സംഘടനകള്‍ ആരോപിച്ചു. ഇതിന്‍റെ ഭാഗമായിട്ടാണ് 500 സംഘടനകള്‍ സംയുക്തമായി ആരംഭിച്ച കര്‍ഷക സമരത്തില്‍ നിന്ന് വെറും 32 കര്‍ഷക സംഘടനകളെ മാത്രം കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു. സമരം ദില്ലിയിലെത്തി ചേര്‍ന്ന നവംബര്‍ 26, 27 തിയതികളില്‍ ദില്ലിയുടെ അതിര്‍ത്തികളില്‍ അക്ഷരാര്‍ത്ഥത്തില്‍ ദില്ലി പൊലീസും കര്‍ഷകരും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. രണ്ട് ദിവസം നീണ്ട ഏറ്റുമുട്ടലിന് അവസാനം ദില്ലി പൊലീസ് മുട്ടുമടക്കുകയും കര്‍ഷകരെ ദില്ലിയിലേക്ക് കടക്കാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ കര്‍ഷകര്‍ക്കെതിരെ പൊലീസിനെയും അര്‍ദ്ധസൈനീക വിഭാഗത്തെത്തും നിരത്തിയ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം കര്‍ഷകര്‍ ദില്ലിയുടെ അതിര്‍ത്തികളില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ഇപ്പോള്‍ ദില്ലിയുടെ മൂന്ന് അതിര്‍ത്തി റോഡുകള്‍ കര്‍ഷകര്‍ കൈയടക്കിക്കഴിഞ്ഞു. മൂന്ന് ലക്ഷത്തിലധികം കര്‍ഷകര്‍ സമരത്തിനെത്തി ചേര്‍ന്നുവെന്ന് കര്‍ഷക സംഘടനകള്‍ അവകാശപ്പെട്ടു. ചിത്രങ്ങള്‍: ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വടിവേല്‍ സി. 

PREV
124
ദില്ലി ചലോ; കൊവിഡിനെക്കാള്‍ ഭീഷണി സര്‍ക്കാറിന്‍റെ കര്‍ഷക നിയമമെന്ന് കര്‍ഷക സംഘടനകള്‍

കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രം ക്ഷണം. 

224

അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ കര്‍ഷകര്‍ക്കിടയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. ചർച്ച ബഹിഷ്ക്കരിക്കുമെന്ന് പഞ്ചാബ് കിസാൻ സമിതി അറിയിച്ചു. 

324
424

ചർച്ചയ്ക്കുള്ള കേന്ദ്രത്തിന്‍റെ ക്ഷണം സ്വീകരിക്കണോയെന്നതിൽ തീരുമാനമെടുക്കാൻ കർഷക സംഘടനകൾ രാവിലെ യോഗം ചേര്‍ന്നു. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്. 

524

കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. 

624

കേന്ദ്ര സർക്കാരിന്‍റെ ഉപാധികളെല്ലാം തള്ളിയ കർഷക സമരം കൂടുതൽ ശക്തമായതോടെയാണ് അമിത് ഷാ നേരിട്ട് അനുനയ നീക്കം ആരംഭിച്ചത്. 

724

മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. 

824

ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും കേന്ദ്ര സര്‍ക്കാര്‍ വിന്യസിച്ചു. 

924
1024

ജന്തര്‍മന്തിറില്‍ പ്രതിഷേധിക്കാനായിരുന്നു കര്‍ഷകര്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ദേശീയ പാതകളില്‍ വലിയ കിടങ്ങുകള്‍ കുത്തിയും റോഡുകളില്‍ വലിയ കോണ്‍ക്രീറ്റ് ബീമുകളും മുള്ള് വേലികളും നിരത്തിയും അതിന് പുറമേ സായുധ ദില്ലി പൊലീസും  സിആര്‍പിഎഫ്, ബിഎസ്എഫ് തുടങ്ങിയ അര്‍ദ്ധ സൈനീക വിഭാഗങ്ങളുമായിരുന്നു കര്‍ഷകരെ ദില്ലി അതിര്‍ത്തിയില്‍ എതിരേറ്റത്. 

1124

ആദ്യ രണ്ട് ദിവസം ദില്ലി പൊലീസും കര്‍ഷകരും അക്ഷരാര്‍ത്ഥത്തില്‍ ദില്ലി അതിര്‍ത്തികളില്‍ പരസ്പരം ഏറ്റുമുട്ടി. അവസാനം കര്‍ഷകരുടെ സമരവീര്യത്തിന് മുന്നില്‍ ദില്ലി പൊലീസിന് അടിയറവ് പറയേണ്ടിവന്നു. ഇതോടെ കര്‍ഷകരെ ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് നീങ്ങാന്‍ ദില്ലി പൊലീസ് അനുവദിച്ചു. 

1224

എന്നാല്‍ ജന്തര്‍മന്തിറിലേക്ക് പോകണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിച്ചു. ഇതോടെ നിരങ്കരി മൈതാനത്തെത്തിയാല്‍ ചര്‍ച്ചയാകാമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. 

1324

പക്ഷേ അമിത് ഷായുടെ ആവശ്യം ആദ്യമേ തള്ളിയ കര്‍ഷകര്‍, അമിത് ഷാ പറയുന്നിടത്തല്ല. തങ്ങള്‍ പറയുന്നിടത്ത് അമിത് ഷാ എത്തണമെന്ന് നയം കടുപ്പിക്കുകയായിരുന്നു. 

1424

ഇതിനിടെ ഒരു വിഭാഗം കര്‍ഷകര്‍ നിരങ്കരി മൈതാനത്തേക്ക് നീങ്ങിയെങ്കിലും വലിയൊരു വിഭാഗം കര്‍ഷകര്‍ ദില്ലി സംസ്ഥാന അതിര്‍ത്തികളില്‍ തന്നെ തുടരുകയും ദില്ലിയിലേക്കുള്ള റോഡുകള്‍ അടയ്ക്കുകയുമായിരുന്നു. 

1524
1624

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിക്കുമ്പോഴും പുതിയ കാര്‍ഷിക ബില്ലില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്ന നിലപാടാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്. 

1724

നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് പറഞ്ഞു. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി അഭിപ്രായപ്പെട്ടു. 

1824
1924

ഇതിനിടെ തങ്ങളുടെ ആവശ്യങ്ങൾ അം​ഗീകരിക്കിച്ചില്ലെങ്കിൽ ദില്ലി സ്തംഭിപ്പിക്കുമെന്ന മുന്നറിയിപ്പ് കർഷകർ കേന്ദ്രസർക്കാരിന് നൽകി കഴിഞ്ഞു. ഇനിയും ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ തങ്ങളുടെ മക്കളും പേരക്കുട്ടികളും റോഡിലേക്കിറങ്ങുമെന്നായിരുന്നു കർഷകർ അറിയിച്ചത്.

2024

പ്രതിഷേധം കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധാഭിപ്രായം.  കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി വീണ്ടും ലോക്ഡൌണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതകള്‍ കേന്ദ്ര സര്‍ക്കാര്‍ തേടി. 

2124
2224

എന്നാൽ നരേന്ദ്രമോ​ദി സർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾ തങ്ങളുടെ ജീവിതത്തിന് ഭീഷണിയാണെന്നും കൊവിഡിനേക്കാൾ ഭീഷണിയാണ് ഈ നിയമങ്ങളെന്നുമായിരുന്നു ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്‍റ് ജോ​ഗീന്ദർ സിം​ഗ് ഉ​ഗ്രഹൻ പറഞ്ഞത്.

2324

പത്രം വായിച്ചും ഭക്ഷണം ഉണ്ടാക്കിയും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ ചേര്‍ന്നും പാട്ടുപാടിയും നൃത്തം ചെയ്തും ഇന്ത്യന്‍ കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാറിന്‍റെ കര്‍ഷക പരിഷ്ക്കരണ നിയമത്തിനെതിരെ ശക്തമായ സമരമാര്‍ഗ്ഗത്തില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ്. വിട്ടുവിഴ്ചകള്‍ക്ക് തയ്യാറാകാത്ത കാലത്തോളം സര്‍ക്കാറിന് കര്‍ഷക പ്രക്ഷോഭത്തെ നേരിടുക എളുപ്പമല്ല. 
 
2424
click me!

Recommended Stories