2020 നവംബര്‍ 26 നാണ് 'ദില്ലി ചലോ' മുദ്രാവാക്യമുയര്‍ത്തി പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍, വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിലേക്കെത്തിയത്. എന്നാല്‍ കര്‍ഷകരെ ദില്ലി സംസ്ഥാന അതിര്‍ത്തിയിലേക്ക് കടത്താതെ കേന്ദ്ര സര്‍ക്കാര്‍ ദില്ലി പൊലീസിനെയും അര്‍ദ്ധ സൈനീക വിഭാഗങ്ങളെയും ഉപയോഗിച്ച് കര്‍ഷകരെ സിഘു, തിക്രിത്, ഗാസിപൂര്‍ അതിര്‍ത്തികളില്‍ ബലം പ്രയോഗിച്ച് തടഞ്ഞു.