ഹോങ്കോംഗ് ജനാധിപത്യ പ്രക്ഷോഭം ' രാഷ്ട്രീയ വൈറസ് ' എന്ന് ചൈന

First Published May 11, 2020, 12:36 PM IST

2019 മാര്‍ച്ചില്‍ ആരംഭിച്ച ഹോങ്കോംഗ് പ്രക്ഷോഭങ്ങള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശക്തമാകുന്നു. ലോകത്തെ മുഴുവന്‍ ഏകാധിപത്യ ഭരണകൂടങ്ങളും കൊവിഡ്19 നെ തുടര്‍ന്നേര്‍പ്പെടുത്തിയ ലോക്ഡൗണ്‍, തങ്ങളുടെ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള അവസരമായി ഉപയോഗിപ്പെടുത്തുമെന്ന ആശങ്കയെ ശരിവെക്കുന്നതായിരുന്നു ഹോങ്കോംഗില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് ജനങ്ങള്‍ വീടുകളില്‍ അടച്ചിരിക്കാന്‍ തുടങ്ങിയ അവസരം മുതലെടുത്ത് ഹോങ്കോംഗ് പ്രക്ഷോപകരെ വീണ്ടും ചൈനയിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിനെതിരെ പ്രക്ഷോപകര്‍ ഇന്നലെ ഷോപ്പിംഗ് മാളുകളില്‍ ഒത്തുകൂടി. 

ജനക്കൂട്ടത്തെ നേരിടാന്‍ പെലീസ് കുരുമുളക് , പന്ത് എന്നിവ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.  പ്രായപൂർത്തിയാകാത്ത രണ്ട് പേര്‍ ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക അകലം പാലിക്കുന്ന നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി അധികാരികൾ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് പ്രകടനം. ഹോങ്കോംഗില്‍ ആളുകള്‍ ഒത്തുചേരുന്നതിന്‍റെ പരിധി നാലിൽ നിന്ന് എട്ടായി ഉയർത്തിയതോടൊപ്പം  വെള്ളിയാഴ്ച മുതല്‍ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് തുടങ്ങിയിരുന്നു. ചൈനയുടെ പാത പിന്തുടര്‍ന്ന് ലോകത്തിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ ജനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് വരുമെന്ന ആശങ്കയും കുറവല്ല.

ലോക്ഡൗണിനിടെ ലോകം വീട്ടിലിരിക്കുന്ന സമയത്തും ഹോങ്കോംഗിന് മേല്‍ കടുത്ത നിയമനിര്‍മ്മാണം നടത്തുകയായിരുന്നു ചൈനീസ് ഭരണകൂടം. ഇതോടെ ഹോങ്കോംഗിലെ നിരവധി പേര്‍ കഴിഞ്ഞ ദിവസം പൊലീസ് പ്രതിരോധങ്ങളെ അവഗണിച്ച് മാളുകളില്‍ ഒത്തു കൂടി.
undefined
നൂറുകണക്കിന് പൊലീസുകാരും ഹോങ്കോംഗ് ഷോപ്പിംഗ് സെന്‍ററുകളിൽ പ്രതിഷേധക്കാരെ നേരിടാനായി എത്തിച്ചേര്‍ന്നു. പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ കുരുമുളക് പന്തുകള്‍ വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.
undefined
എട്ടിലധികം പേര്‍ പൊതുസ്ഥലത്ത് ഒത്തുകൂടുന്നത് വിലക്കിയിരുന്ന സാമൂഹിക അകലം പാലിക്കാനുള്ള ഉത്തരവ് ലംഘിച്ചതിന് 12 വയസുകാരിയടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
undefined
13 നും 16 നും ഇടയിൽ പ്രായമുള്ള രണ്ട് വിദ്യാർത്ഥികളെ സിം ഷാ സൂയി ജില്ലയിലെ ഹാർബർ സിറ്റി ഷോപ്പിംഗ് സെന്‍റിറിൽ അന്യായമായി അറസ്റ്റ് ചെയ്തതായി ഡെമോക്രാറ്റിക് നിയമനിർമ്മാതാവ് ആൻഡി യു പറഞ്ഞു.
undefined
ആറ് ജില്ലകളിലെ ഷോപ്പിംഗ് സെന്‍റുകളില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടി. "ഞങ്ങളോടൊപ്പം പാടുക" എന്ന ബാനര്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.
undefined
ഇതിനിടെ ചൈനയിലെ ഹോങ്കോംഗ് അഫയേഴ്‌സ് ഓഫീസ് ബുധനാഴ്ച ഹോങ്കോംഗ് പ്രക്ഷോഭകരെ ഒരു രാഷ്ട്രീയ വൈറസ് ആണെന്ന് അപലപിച്ചു, പ്രതിഷേധക്കാരെ നീക്കം ചെയ്യുന്നതുവരെ പ്രദേശം ഒരിക്കലും ശാന്തമാകില്ലെന്നും ഇവര്‍ മുന്നറിയിപ്പ് നൽകി.
undefined
undefined
ഹോങ്കോങ്ങിന് സ്വാതന്ത്ര്യം ആഗ്രഹിക്കാത്ത അക്രമകാരികളാണ് പ്രതിഷേധക്കാരെന്ന് വരെ ഓഫീസ് പ്രതിഷേധക്കാരെ വിശേഷിപ്പിച്ചു. ഈ പ്രതിഷേധം ബീജിംഗ് കണ്ട് നില്‍ക്കില്ലെന്നും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനായിരിക്കും പ്രധാന്യമെന്നും ഇവര്‍ പ്രസ്ഥാവനയില്‍ പറയുന്നു.
undefined
ആഴ്ചകളോളം കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് ശേഷം, പ്രതിഷേധക്കാരുടെ പുതിയ ഗ്രൂപ്പുകൾ വീണ്ടും ഉയർന്നുവരുകയായിരുന്നു. ഒരു വർഷം മുമ്പ് ആരംഭിച്ച ഒരു സമരപരിപാടികള്‍ പുനരാരംഭിച്ചു.
undefined
ഹോങ്കോംഗുകാരെ വിചാരണയ്ക്കായി വീണ്ടും ചൈനയിലേക്ക് അയയ്ക്കാൻ അനുവദിക്കുന്ന ഒരു ബിൽ നിലവിൽ കൊണ്ടുവരാൻ ശ്രമിച്ചതായിരുന്നു പുതിയ പ്രകോപനം. ഇതോടൊപ്പം ഹോങ്കോംഗിലെ ചില ജനാധിപത്യ പ്രചാരകരുടെ അറസ്റ്റ് കൂടിയായതോടെ പ്രതിഷേധത്തിന് ആക്കം കൂട്ടി.
undefined
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം സംഭവിക്കുന്ന ആദ്യത്തെ പ്രകടനമായിരുന്നു ഞായറാഴ്ചത്തെ പ്രകടനം
undefined
undefined
അർദ്ധ സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിലേക്ക് കൊറോണ വൈറസ് പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് അതിവേഗ ട്രെയിൻ വഴി നാലര മണിക്കൂർ കൊണ്ട് എത്തിചേരാം.
undefined
ഹോങ്കോംഗില്‍ ആദ്യ കൊറോണാ കേസുകൾ രേഖപ്പെടുത്തിയത് ജനുവരി 22 നാണ്. ജനുവരി 25 ന് ഹോങ്കോംഗില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
undefined
1048 പേര്‍ക്കാണ് ഇതുവരെയായി ഹോങ്കോംഗില്‍ കൊറോണാ വൈറസ് ബാധ രേഖപ്പെടുത്തിയത്. നാല് പേര്‍ മരിച്ചു. 982 പേര്‍ക്ക് രോഗം ഭേദമായി.
undefined
മഹാമാരിയെ തുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഹോംങ്കോംഗില്‍, നിലനിന്നിരുന്ന ചൈനീസ് പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായിരുന്നു.
undefined
പ്രതിഷേധങ്ങള്‍ക്ക് ലോക്ഡാണ്‍ മൂലം താത്ക്കാലിക വിരാമമായത് മുതലെടുത്ത് ചൈനയിലെ ഏകാധിപത്യ ഭരണകൂടം തങ്ങള്‍ക്ക് അനുകൂലമാക്കി തീര്‍ക്കാനുള്ള ശ്രമം നടത്തി.
undefined
ചൈനീസ് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കി ജനാധിപത്യ പ്രക്ഷോഭകര്‍ പ്രതിഷേധങ്ങള്‍ക്ക് പുതിയ രീതികള്‍ കണ്ടെത്താനും പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തു.
undefined
ലോക്ഡൗണ്‍ നിയമത്തിലെ ഇളവുകള്‍ ഉപയോഗപ്പെടുത്തി പ്രതിഷേധങ്ങള്‍ വീണ്ടും സജീവമാകുമെന്ന് കണക്കുകൂട്ടിയ ചൈനീസ് പിന്തുണയുള്ള ഹോങ്കോംഗ് സര്‍ക്കാര്‍, പ്രതിഷേധിക്കാനും ഒത്തു ചേരാനും നിരോധനം ഏര്‍പ്പെടുത്തി.
undefined
നിരോധനം ലംഘിച്ച് വേദി സംഘടിപ്പിക്കുകയോ, അത്തരം പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്താല്‍ 26,015 ഡോളര്‍ വരെ പിഴയോ, ആറുമാസം വരെ തടവോ നേരിടേണ്ടിവരുമെന്ന് നിയമം പാസാക്കി.
undefined
undefined
മുൻ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ 1997 ലാണ് "ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ" എന്ന വ്യവസ്ഥയ്ക്ക് കീഴിൽ ബ്രിട്ടന്‍ ചൈനയ്ക്ക് കൈമാറുന്നത്.
undefined
ഈ കൈമാറ്റത്തില്‍ ഹോങ്കോങ്ങിന് നല്‍കിയിരുന്ന സ്വാതന്ത്രങ്ങള്‍ പലപ്പോഴായി ചൈന സ്വന്തം ആവശ്യത്തിനായി ഏകാധിപത്യപരമായി എടുത്തു കളയുകയോ, സ്വന്തം താല്‍പര്യത്തിനനുസൃതമായി പുതിയ നിയമങ്ങള്‍ എഴുതി ചേര്‍ക്കുകയോ ചെയ്തു.
undefined
undefined
ഒരു കോളനിയായിരുന്നിട്ടു കൂടി ബ്രിട്ടനില്‍ നിന്ന് ഹോങ്കോംഗുകാര്‍ക്ക് ലഭിച്ചിരുന്ന പല സ്വതന്ത്രങ്ങളിലും ചൈനീസ് ഏകാധിപത്യ ഭരണകൂടം കത്തിവച്ചു.
undefined
കർശനമായ പൊലീസിംഗിലൂടെയും കൂടുതൽ നിയന്ത്രിതമായ നിയമനിർമ്മാണങ്ങളിലൂടെയും ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഹോങ്കോംഗിന് മേല്‍ പിടിമുറുക്കുകയും ബീജിംഗ് ലഭിച്ചിരുന്ന സ്വാതന്ത്രാവകാശങ്ങൾ ഇല്ലാതാക്കുകയുമാണ് ചെയ്യുന്നതെന്ന് ജനാധിപത്യ അനുകൂല പിന്തുണക്കാർ ആരോപിക്കുന്നു.
undefined
undefined
കൊറോണ വൈറസ് പകർച്ചവ്യാധികൾക്കിടയിലും ഹോങ്കോങ്ങിൽ അടുത്തിടെ 15 പ്രമുഖ ജനാധിപത്യ അനുകൂല പ്രവർത്തകരെ അറസ്റ്റ് ചെയ്തതിനെ യുഎസ്, ബ്രിട്ടീഷ് സർക്കാരുകൾ അപലപിച്ചിരുന്നു.
undefined
ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ വർഷം ജൂൺ മുതൽ പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 8,000 ത്തോളം പേരെ ചൈനീസ് ഏകാധിപത്യ സര്‍ക്കാറിന് വേണ്ടി ഹോങ്കോംഗ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
undefined
undefined
നിർദ്ദിഷ്ട നിയമനിർമ്മാണത്തിനെതിരെ കഴിഞ്ഞ വർഷം മാർച്ചില്‍ ആരംഭിച്ച പ്രതിഷേധങ്ങളെ തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടവരെ ചൈനയിലേക്ക് നാടുകടത്തിയെന്നും ഇവര്‍ ആരോപിക്കുന്നു.
undefined
കഴിഞ്ഞ വര്‍ഷത്തെ കടുത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് ചൈനീസ് ഏകാധിപത്യ ഭരണകൂടത്തിന് ഹോങ്കോംഗ് ജനാധിപത്യ പ്രതിഷേധങ്ങളെ ഒരു പരിധിവരെ അംഗീകരിക്കേണ്ടി വന്നു.
undefined
undefined
തുടര്‍ന്ന് ഹോങ്കോംഗിനായി പുതുതായി ഉണ്ടാക്കിയ നിയമങ്ങള്‍ മരവിപ്പിക്കാന്‍ ചൈനീസ് ഭരണകൂടം തയ്യാറായി. ഇതിനിടെ ചൈനയില്‍ നിന്ന് തന്നെ മഹാമാരി പൊട്ടിപ്പുറപ്പെട്ടു.
undefined
കൊറോണാ വൈറസ് മാഹാമാരിയാണെന്ന് വുഹാനിലെ ആരോഗ്യപ്രവര്‍ത്തകര്‍ ചൈനീസ് സര്‍ക്കാറിന് ഡിസംബറിലെ ആദ്യ ആഴ്ച തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് മറച്ച് വച്ചു.
undefined
മാത്രമല്ല, വൈറസ് ബാധയെ കുറിച്ച് മുന്നറിയില്‍ നല്‍കിയ ഡോക്ടര്‍മാര്‍ പെടുന്നനെ നിശബ്ദരായി. 2019 നവംബര്‍ അവസാനം മുതല്‍ ആരംഭിച്ച വൈറസ് ബാധയുടെ വ്യാപനത്തെ ചൈനീസ് സര്‍ക്കാര്‍ മഹാമാരിയായി അംഗീകരിക്കുന്നത് 2020 ജനുവരി ആദ്യ ആഴ്ചയാണ്.
undefined
ഇതിനിടെ വൈറസ് ലോകം മുഴുവനും പടര്‍ന്നിരുന്നു. ഇന്ന്, അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ ചൈനയില്‍ 4,633 പേരുടെ ജീവനെടുത്ത മഹാമാരി ലോകം മുഴുവനുമായി 2,83,868 പേരുടെ ജീവനാണ് കവര്‍ന്നത്.
undefined
ഒരു ഏകാധിപത്യ ഭരണകൂടത്തിന്‍റെ വാക്ക് വിശ്വസിച്ചിരുന്ന ലോകാരോഗ്യ സംഘടനയും മഹാമാരിയേക്കുറിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടു.
undefined
undefined
അമേരിക്കയും ജര്‍മ്മനിയും മുന്‍ ഇസ്രേയേല്‍ ചാരത്തലവന്മാരും ചൈനീസ് നിര്‍മ്മിതിയാണ് കൊവിഡ്19 വൈറസ് എന്ന വാദവുമായി രംഗത്തെത്തി.
undefined
ഹോങ്കോംഗിലെ പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കപ്പെട്ടു. ലോക് ഡൗണും പ്രഖ്യാപിക്കപ്പെട്ടതാടെ പ്രതിഷേധങ്ങള്‍ സ്വാഭാവീകമായും ഒതുങ്ങുകയായിരുന്നു.
undefined
undefined
എന്നാല്‍, ലോക്ഡൗണില്‍ ലോകം മുങ്ങിയപ്പോള്‍, ഈ അവസരം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനായിരുന്നു ചൈനീസ് ഭരണകൂടത്തിന്‍റെ ശ്രമം.
undefined
ഹോങ്കോംഗിങ്ങില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിഷേധക്കാരെ ചൈനയിലേക്ക് കടത്താന്‍ വീണ്ടും ചൈനീസ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതൊടെയാണ് ഹോങ്കോംഗില്‍ വീണ്ടും പ്രതിഷേധങ്ങള്‍ ഉയര്‍ന്നുതുടങ്ങിയത്.
undefined
undefined
click me!