കാലാവസ്ഥാ വ്യതിയാനം; യൂറോപ്പില്‍ മഞ്ഞില്ലാതെ ഒരു മഞ്ഞ് കാലം
First Published Mar 7, 2020, 3:58 PM ISTകൊവിഡ് 19 ന്‍റെ പകര്‍ച്ചാ ഭീതിയുടെ കാലത്തും നമ്മെ വിടാതെ പിന്തുടരുന്ന മറ്റൊരു ഭീതിയാണ് കാലാവസ്ഥാ വ്യതിയാനം. ഇന്നും ഇന്നലെയും സംഭവിച്ച മാറ്റമല്ല കാലാസ്ഥയുടേത്. മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യന്‍റെ ഇടപെടല്‍ മൂലം ഭൂമിയിലെ കാലാവസ്ഥയില്‍ സംഭവിച്ച അസന്തുലിതാവസ്ഥയാണ് ഈ മാറ്റത്തിന് കാരണം. ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വനനശീകരവുമാണ് ഈ വ്യതിയാനത്തിന്‍റെ പ്രധാനകാരണങ്ങള്‍.
ആല്‍പ്സ് പര്‍വ്വത നിരയുടെ താഴ്വാരത്തുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ മഞ്ഞില്‍പ്പുതച്ച് നില്‍ക്കുന്ന കാഴ്ച എന്നും നയനമനോഹരമായിരുന്നു. എന്നാല്‍ ഇന്ന് യൂറോപില്‍ മഞ്ഞുകാലം ഒരു ഓര്‍മ്മയായി മാറുകയാണ്. ഇത്തവണത്തെ മഞ്ഞ് കാലം അതിന്‍റെ തുടക്കമാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കാണാം മഞ്ഞില്ലാത്ത യൂറോപ്യന്‍ മഞ്ഞ് കാല കാഴ്ചകള്‍.