ലണ്ടന്‍; ഉപേക്ഷിക്കപ്പെട്ട, നിഗൂഢതകളുടെ നഗരം, ചിത്രങ്ങള്‍ കാണാം
First Published Jun 2, 2021, 2:44 PM IST
സാമ്യാജ്യങ്ങളുടെ കാലത്ത് സൂര്യനസ്തമിക്കാത്ത രാജ്യം എന്നായിരുന്നു ബ്രിട്ടന്‍ അറിയപ്പെട്ടിരുന്നത്. ഒരു കാലത്ത് ഏതാണ്ടെല്ലാ വന്‍കരകളിലും കോളനികളുമായി ലണ്ടന്‍ എന്ന നഗരം ലോകത്തെ ഭരിച്ചു. ഇന്നും ലോകക്രമത്തില്‍ പ്രസക്തമായൊരു സ്ഥാനം ബ്രിട്ടനുണ്ട്. രണ്ട് മഹായുദ്ധങ്ങളെ അതിജീവിച്ച ആ നഗരത്തില്‍ 2011 ലെ സെന്‍സസ് അനുസരിച്ച് ഒരു കോടിയില്‍ താഴെ ആളുകള്‍ ജീവിക്കുന്നു. ഒരു വര്‍ഷം അതിന്‍റെ എത്രയേ ഇരട്ടി ആളുകള്‍ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളില്‍ നിന്നായി നഗരം കാണാനായിയെത്തുന്നു. ഇന്നും ഇത്രയും സക്രീയമായി ദിനചര്യകളിലേര്‍പ്പെടുന്ന ഒരു നഗരം എന്തെങ്കിലും ഒളിപ്പിച്ച് വയ്ക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ ? ഇല്ലെന്നാണ് ഉത്തരമെങ്കില്‍ തെറ്റി. ലോകത്തെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി നില്‍ക്കുമ്പോഴും പല നിഗൂഢതകളുമൊളിപ്പിച്ചാണ് ലണ്ടന്‍ ഒരോ ദിവസവും മുന്നോട്ട് പോകുന്നത്.
ലണ്ടൻ ബ്ലൂ ബാഡ്ജ് ടൂറിസ്റ്റ് ഗൈഡും ലുക്ക് അപ്പ് ലണ്ടൻ ഹിസ്റ്ററി ബ്ലോഗിന്‍റെയും വാക്കിംഗ് ടൂർ കമ്പനിയുടെയും സ്ഥാപകനുമായ കേറ്റി വിഗ്നാൽ എഴുതിയ ' ഉപേക്ഷിക്കപ്പെട്ട ലണ്ടന്‍' എന്ന 200 ഓളം ചിത്രങ്ങളടങ്ങിയ പുസ്തകം എല്ലാ തിരക്കിനിടെയിലും നിശബ്ദമായി ഒളിച്ചിരിക്കുന്ന ലണ്ടന്‍ നഗരത്തെയാണ് കാണിക്കുന്നത്. 2,000 വർഷത്തെ ചരിത്രത്തിൽ നിന്ന് നിരവധി രഹസ്യങ്ങളും അപ്രതീക്ഷിത ചരിത്ര നിധികളും വിശാലമായ ഈ മഹാനഗരം എല്ലാ തിരക്കുകള്‍ക്കിടെയും മറച്ച് വെക്കുന്നു. കാണാം ആ ലണ്ടന്‍ കാഴ്ചകള്‍.