കേരളത്തിലെ കൊവിഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി എങ്ങനെ, ടെസ്റ്റുകള്‍ കൂട്ടണോ? വിശദീകരിച്ച് മുഖ്യമന്ത്രി

Published : Oct 26, 2020, 08:33 PM ISTUpdated : Oct 27, 2020, 07:35 AM IST

സംസ്ഥാനത്ത്  4287 പേര്‍ക്കാണ് തിങ്കളാഴ്ച കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 3711 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത 471 കേസുകളാണുള്ളത്. രോഗം സ്ഥിരീകരിച്ചവരില്‍ 53 ആരോഗ്യ പ്രവർത്തകരുമുണ്ട്. 93274 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 24 മണിക്കൂറില്‍ പരിശോധിച്ചത് 35141 സാമ്പിളുകളാണ്. 7107 പേര്‍ രോഗമുക്തി നേടി. ഇതിനിടെ കേരളത്തിലെ കൊവിഡ് പരിശോധനകളെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു. കേരളത്തിലെ ടെസ്റ്റുകള്‍ എണ്ണം കുറവാണോ? രോഗികളുടെ എണ്ണം കുറയുന്നതിന് കാരണം ടെസ്റ്റുകള്‍ കുറയ്ക്കുന്നതാണോ? നിലവിലെ സാഹചര്യത്തില്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കേണ്ടേ? ഈ ചോദ്യങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ മറുപടികള്‍.

PREV
113
കേരളത്തിലെ കൊവിഡ് ടെസ്റ്റിംഗ് സ്ട്രാറ്റജി എങ്ങനെ, ടെസ്റ്റുകള്‍ കൂട്ടണോ? വിശദീകരിച്ച് മുഖ്യമന്ത്രി

കേരളത്തിന് കൃത്യമായ ടെസ്റ്റിംഗ് സ്ട്രാറ്റജി ഉണ്ട്. അത് നല്ല സ്ട്രാറ്റജി തന്നെയാണ്. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ടെസ്റ്റുകള്‍ നടത്തുന്നതിനാണ് കൂടുതലായി നാം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

213

അതുകൊണ്ട് തന്നെ സ്വാഭാവികമായും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കൂടുതല്‍ ആകാനുള്ള സാധ്യത ഉണ്ട്. എന്നിട്ട് പോലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാന്‍ കഴിയുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഗണ്യമായി വര്‍ധിച്ചിട്ടില്ല എന്ന് തന്നെയാണ്.  ഇപ്പോഴത് 15 ശതമാനത്തിന് താഴെ നിലനിര്‍ത്താനായി നമുക്ക് കഴിയുന്നുണ്ട്. 

313

അപ്പോള്‍ ടെസ്റ്റിംഗ് നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് താഴ്ത്തുന്നതിനുള്ള നടപടികള്‍ തന്നെയാണ് സ്വീകരിച്ച് വരുന്നത്. ഒരു കള്ളക്കണക്ക് നാട്ടില്‍ അവതരിപ്പിച്ച് ആരെയും ബോധിപ്പിക്കേണ്ട കാര്യം വരുന്നില്ല. സര്‍ക്കാരിന്‍റെ ചരിത്രവും അങ്ങനെ തന്നെയാണെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. 

413

ചില സ്ഥലങ്ങളിൽ ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളുടെ അടുത്തുള്ളവർ നിരീക്ഷണത്തിൽ കഴിയുന്നവരോട് അസഹിഷ്ണുത കാണിക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിന്‍റെ മുൻനിരയിലുള്ളവരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവർക്ക് വേണ്ട സഹായം നമ്മൾ നൽകണം. 

513

അവർ രോഗം സ്ഥിരീകരിക്കാത്തവരാണ്. പ്രൈമറി കോണ്ടാക്ടിൽ വന്നവരാണ് ഇത്. സമൂഹത്തിന്‍റെ സുരക്ഷ കൂടി കരുതിയാണ് അവർ നിരീക്ഷണത്തിൽ കഴിയുന്നത്. അവരോട് മോശമായ പെരുമാറ്റം ഉണ്ടാകരുത്. മാന്യമായി ഇടപെടുകയും പിന്തുണ നൽകുകയും വേണം. 

613

അയൽക്കൂട്ട യോഗം, റെസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ കാര്യത്തിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്. ബ്രേക് ദി ചെയിൻ നിർദ്ദേശം യോഗത്തിൽ പങ്കെടുക്കുന്നവർ പാലിക്കണം. പ്രായമായവരെയും കുട്ടികളെയും ഇത്തരം യോഗങ്ങളിൽ നിന്ന് ഒഴിവാക്കണം. 

713

കൊല്ലത്ത് കൊവിഡ് രോഗ നിർണയത്തിന് പുതിയ സംവിധാനം ഒരുക്കുന്നു. ലാബ് രോഗബാധിതരുടെ അടുക്കലേക്ക് എത്തും. ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷം രൂപ ചെലവാക്കി കെബി ഗണേഷ് കുമാർ എംഎൽഎയാണ് ലാബ് സജ്ജമാക്കിയത്. ഇതിൽ ആന്‍റിജന്‍ പരിശോധന നടത്താനും ആർടിപിസിആറിന് വേണ്ട സ്രവവും ശേഖരിക്കാനാവും.

813

പത്തനംതിട്ടയിൽ ഇരവിപേരൂരിലെ ആശ്വാസ ഭവനത്തിൽ ഇന്നലെ 175 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടം സിഎഫ്എൽടിസിയാക്കി. ഡോക്ടറുടെയും നഴ്സിന്‍റെയും സേവനം ലഭ്യമാക്കി. സ്വകാര്യ സഹായത്തോടെ സ്റ്റെപ് കിയോസ്ക് ഒരുക്കും. 

913

കോട്ടയം ജനറൽ ആശുപത്രിയിൽ 40 കിടക്കകളുള്ള കൊവിഡ് ചികിത്സാ കേന്ദ്രം ഉടൻ തുറക്കും. മെഡിക്കൽ കോളേജിലും പുതിയ 140 കിടക്കകൾ സജ്ജമാക്കും. എറണാകുളത്ത് പ്ലാസ്മ ചികിത്സയ്ക്കായി 184 പേരിൽ നിന്ന് പ്ലാസ്മ ശേഖരിച്ചു. 168 പേരുടേത് ഉപയോഗിച്ചു. 25 പേർ ദാനത്തിനായി കാത്തുനിൽക്കുന്നു.

1013

തൃശ്ശൂരിൽ 31 തദ്ദേശ സ്ഥാപനങ്ങൾ അതിനിയന്ത്രിത മേഖലയാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിനെ പൂർണ്ണ സജ്ജമാക്കി മരണ നിരക്ക് കുറയ്ക്കാൻ തീരുമാനിച്ചു. 
 
1113

സൗകര്യങ്ങൾ വർധിപ്പിക്കും. കാസർകോട് ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച ആശുപത്രി ബുധനാഴ്ച പ്രവർത്തനം തുടക്കും. മെഡിക്കൽ പാരാമെഡിക്കൽ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ 191 തസ്തിക ഒരുക്കി. ഇപ്പോൾ കൊവിഡാശുപത്രിയാണ്. കൊവിഡ് നിയന്ത്രണ വിധേയമായാൽ സാധാരണ ആശുപത്രിയാകും.

1213

കാസർകോട് തെയ്യത്തിന് കൊവിഡ് മാനദണ്ഡം പാലിച്ച് 20 പേർക്ക് പങ്കെടുക്കാം. കോലധാരികൾ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ആൾക്കൂട്ടം ഒഴിവാക്കണം. 

1313

മാസ്ക് ശരിയായ വിധത്തിലല്ല നല്ലൊരു വിഭാഗവും ധരിക്കുന്നത്. രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം ദിനേന വർധിക്കുന്നു. ധരിക്കുന്നയാളുടെ സുരക്ഷ മാത്രമല്ല, ആ വ്യക്തിയുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും സുരക്ഷ മാസ്‍കിന് ഉറപ്പാക്കാനാവും. ഇത് പരമാവധി പ്രചരിപ്പിക്കണം.

click me!

Recommended Stories