ചുഞ്ചു നായര്‍ എന്ന പൂച്ചയ്ക്ക്   ആംസ്റ്റര്‍ഡാമില്‍ എന്താണ് കാര്യം?

First Published May 27, 2019, 4:07 PM IST

പൂച്ചയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയാ താരം. ടൈംസ് ഓഫ് ഇന്ത്യ മുംബൈ എഡിഷനില്‍ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് പൂച്ചകളെ സോഷ്യല്‍ മീഡിയാ താരമാക്കിയത്. ഒരു വളര്‍ത്തുപൂച്ചയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വന്നതാണ് ഈ പരസ്യം. 'മോളൂട്ടീ വീ ബാഡ്‌ലി മിസ് യു' എന്ന വാചകത്തോടെ കുടുംബാഗങ്ങളുടെ സങ്കടം വ്യക്തമാക്കുന്ന പരസ്യത്തെ വിവാദമാക്കിയത് ആ പൂച്ചയുടെ പേരാണ്.  ചുഞ്ചു നായര്‍. പൂച്ചയ്ക്കും ജാതിയോ എന്ന മട്ടിലാണ് പ്രതികരണങ്ങള്‍ വന്നത്. തൊട്ടുപിന്നാലെ, ടോളുകള്‍ ഇറങ്ങി. 'ചുഞ്ചു നായര്‍ പൂച്ച' എന്ന പേരില്‍ ആരോ ഒരു ഫേസ്ബുക്ക് അക്കൗണ്ടും തുടങ്ങി.

പരസ്യത്തെ വിവാദമാക്കിയത് ആ പൂച്ചയുടെ പേരാണ്. ചുഞ്ചു നായര്‍.
undefined
കാര്യമെന്തായാലും ഈ പൂച്ച എന്ന ജീവി ചില്ലറക്കാരിയല്ല. സ്വന്തം ജാതി പൂച്ചയ്ക്കിടുന്നവര്‍ മുതല്‍ സ്വന്തം പൂച്ചയ്ക്ക് പ്രത്യേക മതവിഭാഗങ്ങളുടെ പേരു വിളിക്കുന്നവരുടെ ലോകമാണിത്. ആ ലോകത്തുതന്നെയാണ് പൂച്ച മ്യൂസിയവുമുള്ളത്.
undefined
ആംസ്റ്റര്‍ഡാമിലാണ് ഈ മ്യൂസിയം. ബോബ് മെയ്ജര്‍ എന്നൊരാളാണ് പൂച്ചയ്ക്കായി മ്യൂസിയം സ്ഥാപിച്ചത്. കുട്ടിക്കാലത്തെ പ്രിയപ്പെട്ട പൂച്ചയുടെ ഓര്‍മ്മയ്ക്കായാണ് ഈ മ്യൂസിയം പണിതത്. ജോണ്‍ പെര്‍പണ്ട് മോര്‍ഗന്‍ എന്നായിരുന്ു ആ പൂച്ചയുടെ പേര്.
undefined
ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും ബോബ് മോര്‍ഗന്റെ ചിത്രങ്ങളെടുക്കുമായിരുന്നു. ആ ചിത്രങ്ങളെല്ലാം മ്യൂസിയത്തില്‍ കാണാം. കൂടാതെ, പൂച്ചകളുടെ ചിത്രങ്ങള്‍, ശില്‍പങ്ങള്‍, പുസ്തകങ്ങള്‍, സിനിമകള്‍ ഒക്കെ ഇവിടെയുണ്ട്.
undefined
1668ല്‍ പണി കഴിപ്പിച്ച കെട്ടിടത്തിലാണ് ഈ പൂച്ച മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ആര്‍ട്ടിസ്റ്റുമാരാണ് മിക്ക കലാസൃഷ്ടികള്‍ക്കും പിറകില്‍.
undefined
'പൂച്ചകള്‍ ഒരിക്കലും യജമാനന്മാരെ അനുസരിക്കില്ല. അതുപോലെ തന്നെയാണ് ആര്‍ട്ടിസ്റ്റുകളും. ആരേയും അനുസരിക്കുന്ന സ്വഭാവമില്ല. അതാവണം അവര്‍ക്ക് നായയേക്കാള്‍ പൂച്ചകളെ ഇഷ്ടം.' ബോബ് മെയ്ജര്‍ പറയുന്നു.
undefined
പതിനേഴാം നൂറ്റാണ്ടിലെ പെയിന്റിങ്ങ് മുതലിങ്ങോട്ടുള്ള പല കലാസൃഷ്ടികള്‍. ടെനിയെര്‍ എന്ന കലാകാരനാണ് ഇവ വരച്ചത്. ഫ്രാന്‍സില്‍ നിന്നുള്ള ഒരു പൂച്ച മമ്മിയുമുണ്ട് ഇവിടെ.
undefined
click me!