പിളര്‍ന്നും ലയിച്ചും ഒരു പാര്‍ട്ടി; കേരള കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ ചിത്രകഥ

First Published Jun 17, 2019, 4:57 PM IST

വളരുന്തോറും പിളരുക. പിളരുന്തോറും വളരുക. കേരള കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പ്രതിഭാസത്തിന്റെ ചരിത്രം ഈ വാക്കുകളിലുണ്ട്. 1964ല്‍ രൂപീകൃതമായതു മുതല്‍ ഇതുവരെ 11 തവണ ഈ പാര്‍ട്ടി പിളര്‍ന്നു. പല നേതാക്കന്‍മാരുടെ മുന്‍കൈയില്‍ പല പാര്‍ട്ടികളായി പിളര്‍ന്നെങ്കിലും അവയെല്ലാം പലപ്പോഴും ലയിച്ചു. വീണ്ടും പിളര്‍ന്നു. പലപ്പോഴും ഇടതു വലതു മുന്നണികളില്‍ പ്രബലരായി നിന്നു. കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലൂടെ നടക്കുമ്പോള്‍ നാമറിയുന്നത് കേരള രാഷ്ട്രീയത്തിന്റെ കൂടി വിചിത്രമായ വഴിത്തിരിവുകളാണ്.

1960 കളുടെ ആദ്യ പാദത്തില്‍ കേരള രാഷ്ട്രീയം കലങ്ങി മറിഞ്ഞതോടെയാണ് കേരള കോണ്‍ഗ്രസിന്റെ പിറവിക്ക് വഴി തെളിയുന്നത്. 1960-ല്‍ പട്ടം താണുപിളളയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്-പി.എസ്.പി കൂട്ടുമന്ത്രിസഭ അധികാരത്തില്‍ വന്നതു മുതല്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. കോണ്‍ഗ്രസിലെ നിയമസഭാഘടകവും സംഘടനാ ഘടകവും തമ്മില്‍ ചേരിതിരിവുണ്ടായി. സംഘടനാ തലത്തില്‍ കെ. പി. സി. സി. അധ്യക്ഷന്‍ സി. കെ. ഗോവിന്ദന്‍നായരുടെ നേതൃത്വവും നിയമസഭാഘടകത്തില്‍ പി ടി ചാക്കോ, ആര്‍. ശങ്കര്‍ എന്നിവരുടെ നേതൃത്വവും അംഗീകരിക്കപ്പെട്ടിരുന്നു. താണുപിള്ള പഞ്ചാബ് ഗവര്‍ണറായപ്പോള്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയും പി ടി ചാക്കോ ആഭ്യന്തര മന്ത്രിയുമായി. ഇരു ഘടകങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വളര്‍ന്ന് 1964 ഫെബ്രുവരി 20 ന് മന്ത്രിസഭയില്‍ നിന്ന് പി ടി. ചാക്കോ രാജി വെച്ചു. 1964 ജൂണില്‍ നടന്ന കെ.പി.സി.സി. പ്രസിഡന്റ്് തിരഞ്ഞെടുപ്പില്‍ ചാക്കോ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ആഗസ്ത് 2-ന് പിടി ചാക്കോ മരിച്ചു.

ഈ ഘട്ടത്തില്‍ പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരായി നിയമസഭയില്‍ അവിശ്വാസം കൊണ്ടുവന്നു. ചാക്കോ ഗ്രൂപ്പിലുണ്ടായിരുന്ന നിയമസഭാ സാമാജികരില്‍ പതിനഞ്ചുപേര്‍ മന്ത്രിസഭയ്‌ക്കെതിരായി വോട്ടു ചെയ്തു. അങ്ങനെ അവിശ്വാസ പ്രമേയം പാസാകുകയും ശങ്കര്‍ രാജിവയ്ക്കുകയും ചെയ്തു. ചാക്കോ ഗ്രൂപ്പുകാര്‍ കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 'കേരള പ്രദേശ് കോണ്‍ഗ്രസ് സമുദ്ധാരണസമിതി' എന്ന പേരില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവല്‍കരിച്ചു.  1964 ഒക്‌ടോബര്‍ ഒമ്പതിന്  ഈ പാര്‍ട്ടി കേരളകോണ്‍ഗ്രസ് എന്ന് പേരു മാറ്റി.

കോട്ടയത്തെ തിരുനക്കര മൈതാനിയില്‍ വെച്ച് മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തിയതുമുതല്‍ പിളര്‍പ്പിലൂടെ വളരുന്ന ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്. 1964 മുതല്‍ ഇന്നോളമുള്ള കേരള കോണ്‍ഗ്രസിന്റെ ചരിത്രം പതിനൊന്ന് പിളര്‍പ്പുകളുടേത് കൂടിയാണ്. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാനായി പി ജെ ജോസഫ് ഉയര്‍ത്തിവിട്ട കലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റ് പോലെ കെട്ടടങ്ങിയെങ്കിലും കെ എം മാണിയുടെ വിയോഗത്തിന് ശേഷം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള അധികാര വടംവലി കേരളാ കോണ്‍ഗ്രസിലെ പതിനൊന്നാം പിളര്‍പ്പിലേക്ക് നയിക്കുകയായിരുന്നു.

1963 - മുഖ്യമന്ത്രി ആര്‍ ശങ്കര്‍ - ആഭ്യന്തര മന്ത്രി പി ടി ചാക്കോ ശീതയുദ്ധം. മന്ത്രി പി.ടി.ചാക്കോയുടെ കാര്‍ പീച്ചിയിലേക്കുള്ള യാത്രയില്‍ തൃശൂരില്‍വെച്ച് ഒരു ഉന്തുവണ്ടിയില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയത് കാറില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നെന്നും അത് ഭാര്യയല്ലെന്ന് വിവാദം.
undefined
1964 ഫെബ്രുവരി 20 - വിവാദത്തെത്തുടര്‍ന്ന് പി ടി ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചു.
undefined
1964 ആഗസ്ത് - ഹൃദയാഘാതത്തെത്തുടര്‍ന്ന് പി ടി ചാക്കോ അന്തരിച്ചു.
undefined
1964 സെപ്റ്റംബര്‍ - ആര്‍ ശങ്കര്‍ മന്ത്രിസഭയെ വീഴ്ത്തി പിടി ചാക്കോയുടെ അനുയായികളായിരുന്ന 15 എംഎല്‍എമാര്‍ രാജിവെച്ചു.
undefined
1964 ആഗസ്ത് - ഹൃദയാഘാതത്തെത്തുടര്‍ന്ന് പി ടി ചാക്കോ അന്തരിച്ചു.
undefined
1965- നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് 25 സീറ്റില്‍ ജയിച്ചു.
undefined
1975 - അച്യുത മേനോന്‍ സര്‍ക്കാരില്‍ ചേരാന്‍ കേരള കോണ്‍ഗ്രസിന് ക്ഷണം. ഇരട്ടപ്പദവി പാടില്ലെന്ന് വാദിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോര്‍ജ്ജിനെ വെട്ടി കെ എം മാണി മന്ത്രിയായി. ഒപ്പം ബാലകൃഷ്ണ പിള്ളയും.
undefined
1976 ജൂണ്‍ - കെ എം ജോര്‍ജ് പിള്ളയെ മാറ്റി മന്ത്രിയായി, പിള്ള പാര്‍ട്ടി ചെയര്‍മാനായി.
undefined
1976 സിസംമ്പര്‍ 11 - കെഎം ജോര്‍ജ് അന്തരിച്ചു.
undefined
1977- ആദ്യ പിളര്‍പ്പ്- പാര്‍ട്ടി നേതൃപദവി തര്‍ക്കത്തെത്തുടര്‍ന്ന് ആര്‍ ബാലകൃഷ്ണപിള്ള കേരള കോണ്‍ഗ്രസ്സ് (ബി) രൂപീകരിച്ചു. 1977ല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടു, 2 സീറ്റ് നേടി. യുഡിഎഫിനൊപ്പം നിന്ന മറുപക്ഷം 20 സീറ്റ് നേടി.
undefined
പിജെ ജോസഫിനോട് തെറ്റി കെഎം മാണി പാര്‍ട്ടി വിട്ട് കേരള കോണ്‍ഗ്രസ്സ് (എം) രൂപീകരിച്ചു. കെസിഎം യുഡിഎഫിനൊപ്പം നിന്നു. ജോസഫിന്റെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്സ് എല്‍ഡിഎഫില്‍ ചേര്‍ന്നു.
undefined
1980 - നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്കും ജോസഫും പാര്‍ട്ടിയും യുഡിഎഫിലേക്കും കൂടു മാറി.
undefined
1982- കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് തിരികെയെത്തി. 3 ഗ്രൂപ്പുകളും പ്രത്യേകം പാര്‍ട്ടികളായി യുഡിഎഫില്‍ നിന്നുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. യുഡിഎഫ് മന്ത്രിസഭയില്‍ മാണി ധനമന്ത്രി, ജോസഫ് റവന്യൂ മന്ത്രി, പിള്ള ഗതാഗത മന്ത്രി. മാണി ഗ്രൂപ്പിലെ ടിഎം ജോക്കബ് വിദ്യാഭ്യാസ മന്ത്രിയുമായി.
undefined
1985- പിളര്‍പ്പുകള്‍ മൂലമുണ്ടായ ദൗര്‍ബല്യം മറി കടക്കാന്‍ മൂന്നു പാര്‍ട്ടികളും ലയിച്ച് ഒന്നായി. 4 മന്ത്രിമാരും, 25 എംഎല്‍എമാരുമായി സംസ്ഥാന മന്ത്രിസഭയിലും യുഡിഎഫിലും ശക്തമായി.
undefined
പിളരുന്നെങ്കില്‍ പിളരട്ടെ എന്നു പറഞ്ഞ് ജോസഫുമായി സ്വരചേര്‍ച്ചയില്ലാതെ കെഎം മാണി വീണ്ടും മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. പിള്ള ജോസഫിനൊപ്പം കേരള കോണ്‍ഗ്രസ്സില്‍ നിന്നെങ്കിലും ടിഎം ജേക്കബ് മാണിക്കൊപ്പം ചേര്‍ന്നു.
undefined
1989 - പിജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ്സ് എല്‍ഡിഎഫിലേക്ക്. പിള്ള, മാണി ഗ്രൂപ്പുകള്‍ യുഡിഎഫില്‍ തന്നെ നിന്നു.
undefined
1993 - മാണിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ജലസേചന മന്ത്രിയായിരുന്ന ടിഎം ജേക്കബ് എംഎല്‍എമാരായ ജോണി നെല്ലൂരിനെയും, മാത്യൂ സ്റ്റീഫനെയും, പി എം മാത്യൂവിനെയും കൂട്ടി കേരള കോണ്‍ഗ്രസ്സ് (ജെ) രൂപീകരിച്ച് മാണി ഗ്രൂപ്പിനെ പിളര്‍ത്തി. ( എട്ടാമത്തെ പിളര്‍പ്പ് )
undefined
1996 ജനുവരി - കേരള കോണ്‍ഗ്രസ് (ബി) പിളര്‍പ്പ്. ജോസഫ് എം പുതുശ്ശേരി വിഭാഗം ഒ വി ലൂക്കോസിന്റെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പീന്നീട് മാണി ഗ്രൂപ്പില്‍ ലയിച്ചു.
undefined
2001 ജൂലൈ - കെഎം മാണിയോട് തെറ്റി പിസി ചാക്കോയുടെ മകന്‍ പിസി തോമസ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാര്‍ട്ടി ഐഎഫ്ഡിപി രൂപീകരിച്ചു. 2004ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കെഎം മാണിയുടെ മകന്‍ ജോസ് കെ മാണിയെ തോല്‍പ്പിച്ചു.
undefined
2003 ആഗസ്ത് 20 - ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനെ പിളര്‍ത്തി പിസി ജോര്‍ജ്ജ് കേരള കോണ്‍ഗ്രസ്സ് സെക്ക്യുലര്‍ രൂപീകരിച്ചു.
undefined
2005 സെപ്റ്റംബര്‍ - പിസി തോമസിന്റെ ഐഎഫ്ഡിപി എന്‍ഡിഎയില്‍ ചേര്‍ന്നെങ്കിലും പിന്നീട് ജോസഫ് ഗ്രൂപ്പില്‍ ലയിച്ചുകൊണ്ട് പിന്‍വാതിലിലൂടെ എല്‍ഡിഎഫിലെത്തി.
undefined
2005 ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സ്ഥാനം കിട്ടാഞ്ഞതിനെത്തുടര്‍ന്ന് ജേക്കബ് ഗ്രൂപ്പ് കെ കരുണാകരന്റെ ഡിഐസിയില്‍ ചേര്‍ന്നു, പക്ഷെ 2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഡിഐസി കോണ്‍ഗ്രസ് മുന്നണിയില്‍ തിരിച്ചെത്തി. പിന്നീട് എന്‍സിപിയുമായി ലയിച്ച് കെ കരുണാകരന്‍ മുന്നണി വിട്ടെങ്കിലും ജേക്കബ് യുഡിഎഫില്‍ത്തന്നെ നിന്നു.
undefined
മാണിയും പിള്ളയും പിസി ജോര്‍ജ്ജും ലയനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
undefined
2009 നവംമ്പര്‍ 11 - പിസി ജോര്‍ജ്ജിന്റെ കെസി സെക്ക്യുലര്‍ കെസിഎമ്മില്‍ ലയിച്ചു.
undefined
2010 ഏപ്രില്‍ 30 - ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പില്‍ ലയിച്ച് യുഡിഎഫിലെത്തി. ശേഷിച്ച പിസി തോമസും സുരേന്ദ്രന്‍ പിള്ളയും സ്‌കറിയാ തോമസിന്റെ നേതൃത്വത്തില്‍ ലയനവിരുദ്ധ പാര്‍ട്ടിയായി എല്‍ഡിഎഫില്‍ത്തന്നെ നിന്നു.
undefined
2010 മേയ് - ജേക്കബ് ഗ്രൂപ്പും കേരള കോണ്‍ഗ്രസില്‍ ലയിച്ചു.
undefined
2011 - ടി എം ജേക്കബ് അന്തരിച്ചു. മകന്‍ അനൂപ് ജേക്കബ് പകരം ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായി
undefined
2015 - ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്ന് പിസി ജോര്‍ജ്ജ് കെസിഎം വിട്ട് പഴയ സെക്ക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയാനായി നേരിടാനായിരുന്നു വിധി.
undefined
2016 മാര്‍ച്ച് 3 - നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം നേതാക്കള്‍ കെസിഎം പിളര്‍ത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ്സ് രൂപീകരിച്ച് എല്‍ഡിഎഫിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ടെങ്കിലും ആരും വിജയിച്ചില്ല. കേരള കോണ്‍ഗ്രസ്സ് ബിയും എല്‍ഡിഎഫിനോപ്പം നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. പിസി തോമസ് എന്‍ഡിഎയിലേക്ക് പോവുകയും എല്‍ഡിഎഫ് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സുരേന്ദ്രന്‍ പിള്ള യുഡിഎഫിലേക്കും പോയി.
undefined
2016 ആഗസ്ത് - കേരള കോണ്‍ഗ്രസ്സ് (എം) യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി.
undefined
2017 മേയ് 3 - സിപിഎമ്മിന്റെ പിന്‍തുണയോടെ കേരള കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ്സില്‍നിന്നും പിടിച്ചെടുത്തു.
undefined
2015 - ബാര്‍ കോഴ വിവാദത്തെത്തുടര്‍ന്ന് പിസി ജോര്‍ജ്ജ് കെസിഎം വിട്ട് പഴയ സെക്ക്യുലര്‍ പാര്‍ട്ടി പുനരുജ്ജീവിപ്പിച്ചെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയാനായി നേരിടാനായിരുന്നു വിധി.
undefined
2018 സിസംമ്പര്‍ 27 - ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്സിനും, ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) ക്കും എല്‍ഡിഎഫില്‍ പ്രവേശനം.
undefined
2019 ഏപ്രില്‍ 9 - കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി അന്തരിച്ചു.
undefined
2019 മേയ് 10 - പി ജെ ജോസഫിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസ്സുമായാണ് കെ എം മാണി വിട വാങ്ങിയതെന്ന് മുഖപത്രം.
undefined
2019 മേയ് 12 - ജോസ് കെ മാണിയെ ചെയര്‍മാനാക്കണമെന്നും സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ 9 ജില്ലാ പ്രസിഡന്റുമാര്‍ പാര്‍ട്ടി ഡെപ്യൂട്ടി വൈസ് ചെയര്‍മാന്‍ സി എഫ് തോമസിനെ കണ്ടു.
undefined
2019 മേയ് 12 - പ്രതിച്ഛായയിലെ ലേഖനത്തിനെതിരെ പി ജെ ജോസഫ് വാര്‍ത്ത സമ്മേളനം. ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കണമെന്നും സി എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകണമെന്നും നിര്‍ദ്ദേശമില്ലെന്നും ജില്ല പ്രസിഡന്റുമാരല്ല, പാര്‍ട്ടി നേതൃത്വമാണ് ഈ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് ജോസഫ് പറഞ്ഞു. മാണിക്കൊപ്പം താനും രാജി വെക്കണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരുന്നില്ലെന്നും പ്രതിച്ഛായയിലെ ലേഖനത്തിനെതിരെ പ്രതികരിച്ചു.
undefined
2019 ജൂണ്‍ 14 - സി എഫ് തോമസ് ചെയര്‍മാന്‍, ജോസ് കെ മാണി ഡെപ്യൂട്ടി ചെയര്‍മാന്‍, താന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തുടരമവുമെന്ന ഫോര്‍മുല പി ജെ ജോസഫ് മോധ്യങ്ങള്‍ വഴി അവതരിപ്പിച്ചു. പൊതുവേദിയിലല്ല ഫോര്‍മുല ചര്‍ച്ച ചെയ്യേണ്ടതെന്ന് ജോസ് കെ മാണി.
undefined
2019 ജൂണ്‍ 15 - പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ ജോസ് കെ മാണി വിഭാഗം ബദല്‍ സംസ്ഥാനസമിതി യോഗം ജൂണ്‍ 16ന് നടത്താന്‍ തീരുമാനിച്ചു
undefined
2019 ജൂണ്‍ 16- കേരളാ കോണ്‍ഗ്രസ് വീണ്ടും രണ്ടായി പിളര്‍ന്നു.
undefined
click me!