പ്രണയം, 'തേപ്പ്', കൊലപാതകം; പ്രിയപ്പെട്ടവളെ കൊല്ലാന്‍ തോന്നുന്നത് എന്തുകൊണ്ടാണ്?

First Published Jun 18, 2019, 3:50 PM IST

എപ്പോഴാണ് ഒരുവന് തന്റെ പ്രിയപ്പെട്ടവളെ കൊല്ലാനുള്ള മനസ്സ് ഉണ്ടാവുന്നത്? എപ്പോഴാണ് ജീവന് തുല്യം സ്നേഹിച്ച ഒരാളുടെ പൊള്ളലേറ്റു നീറുന്ന വേദന ആസ്വദിക്കാന്‍ കഴിയുന്നത്? മാനസിക പ്രശ്നങ്ങള്‍ ആണോ ഇതിന് പിന്നില്‍? ഈ മാനസിക പ്രശ്നം എങ്ങനെ യുവാക്കളില്‍ ഉളവെടുക്കുന്നു? ടെക്‌സ്റ്റ്: പുത്തന്‍ വേലിക്കര പ്രസന്‍േറഷേന്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സസിലെ സൈക്കോളജി അധ്യാപകന്‍ ജെറി പി മാത്യുവിന്റെ കുറിപ്പ്

ഒരിക്കല്‍ സ്നേഹിച്ച്, പന്നീട് ആ സ്നേഹം ഇല്ലാതെ ആകുന്ന അവസ്ഥയില്‍ 'ഇല്ല' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പെണ്ണിനോ ആണിനോ ഇല്ലെന്ന് ആരാണ് പഠിപ്പിച്ചത്? 'നോ' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പങ്കാളിക്ക് ഇല്ലെന്ന് ആരാണ് പറഞ്ഞു പഠിപ്പിക്കുന്നത്.
undefined
മിക്ക സമയങ്ങളിലും നാം 'തേപ്പ്' എന്ന് ന്യൂജനറേഷന്‍ ഭാഷയില്‍ പറയുന്ന കുറ്റം പെണ്‍കുട്ടിക്ക് മാത്രം ചാര്‍ത്തപ്പെടുന്നതാണ്. ഇതേ വരെ ഏതെങ്കിലും പെണ്‍കുട്ടി തന്നെ ഉപേക്ഷിച്ച പുരുഷന്റെ മുഖത്ത് ആസിഡ് ഒഴിച്ച വാര്‍ത്ത കണ്ടിട്ടുണ്ടോ? പെട്രോള്‍ ഒഴിച്ച കത്തിച്ച വാര്‍ത്ത കണ്ടിട്ടുണ്ടോ? . ഇല്ല എന്ന് തന്നെയാണ് ഉത്തരം.
undefined
ഒരിക്കല്‍ സ്നേഹിച്ച്, പന്നീട് ആ സ്നേഹം ഇല്ലാതെ ആകുന്ന അവസ്ഥയില്‍ 'ഇല്ല' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പെണ്ണിനോ ആണിനോ ഇല്ലെന്ന് ആരാണ് പഠിപ്പിച്ചത്? 'നോ' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പങ്കാളിക്ക് ഇല്ലെന്ന് ആരാണ് പറഞ്ഞു പഠിപ്പിക്കുന്നത്.
undefined
എന്തുകൊണ്ടാണ് ഇങ്ങനെ പെണ്ണ് മാത്രം ഇരയാക്കപ്പെടുന്നത്? 'എന്നെ പറ്റിച്ചവള്‍ ഇനി ജീവിക്കാന്‍ പാടില്ല; എന്റെ പരമാധികാരത്തിന് ഉള്ളില്‍ നിന്ന് എന്നെ മാത്രം സ്നേഹിക്കേണ്ടവളാണ് നീ, സ്നേഹം ഇല്ലാതെയായാല്‍ പിന്നെ നീ മരിക്കണം' ഇത്തരം ചിന്തകള്‍ മാത്രമെന്താണ് ആഴത്തില്‍ വേരൂന്നുന്നത്. എന്താണ് അതിനു പിന്നില്‍?
undefined
ഒരിക്കല്‍ സ്നേഹിച്ച്, പന്നീട് ആ സ്നേഹം ഇല്ലാതെ ആകുന്ന അവസ്ഥയില്‍ 'ഇല്ല' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പെണ്ണിനോ ആണിനോ ഇല്ലെന്ന് ആരാണ് പഠിപ്പിച്ചത്? 'നോ' എന്ന് പറയാനുള്ള സ്വാതന്ത്ര്യം പങ്കാളിക്ക് ഇല്ലെന്ന് ആരാണ് പറഞ്ഞു പഠിപ്പിക്കുന്നത്.
undefined
ഉത്തരം ഒന്നയുള്ളൂ, ആണധികാരം. അതിന്റെ തീര്‍ത്തും വൃത്തികെട്ട മുഖമാണ് ഈ അക്രമങ്ങളില്‍ കാണാന്‍ കഴിയുന്നത്. ജീവിതത്തില്‍ എവിടെ എങ്കിലും ഒക്കെ ഉണ്ടായ അരക്ഷിതമായ ബന്ധങ്ങളും ഈ ചിന്താഗതിക്ക് വളമിട്ട് കൊടുക്കുന്നുണ്ട്.
undefined
സ്നേഹിച്ച കൂട്ടാളി ഉപേക്ഷിച്ച് പോയാല്‍ വിഷമിക്കേണ്ടതില്ല എന്നല്ല പറഞ്ഞു വരുന്നത്. പക്ഷേ വിഷമം പങ്കാളിയുടെ ചോരയില്‍ അവസാനിപ്പിക്കണം എന്ന് ചിന്തിക്കുമ്പോള്‍ കാര്യം മാറും.
undefined
നിങ്ങളുടെ ഉള്ളില്‍ ഉള്ളത് സ്നേഹം ആയിരുന്നില്ല ഒരു തരം സ്വാര്‍ത്ഥമനോഭാവം ആയിരുന്നു എന്ന് മനസ്സിലാക്കണം. വെറും ഫീലിംഗ് അല്ല സ്വാര്‍ത്ഥതയുടെ ഭീകരമായ രൂപം. ഉടമസ്ഥന്‍ എന്ന മനോഭാവം.
undefined
സ്നേഹം എന്ന് പറയുന്നത് രണ്ടു പേര്‍ തമ്മില്‍ ഉള്ള സഹകരണവും മനസ്സിലാക്കലും ആണ്. പരസ്പരം താങ്ങും തണലും ആവലാണ്. അല്ലാതെ അധികാരിയും അടിമയും തമ്മില്‍ ഉള്ള ബന്ധം അല്ല എന്ന് മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
undefined
ഇത്തരം സംഭവങ്ങളില്‍ പ്രമുഖ മാധ്യമങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വന്ന വാര്‍ത്തകളുടെ താഴെ കണ്ട പ്രതികരണങ്ങള്‍ ഞെട്ടിക്കുന്നതാണ്.. സ്ത്രീകള്‍ ഉള്‍പ്പെടെ ഏതാണ്ട് 50 ശതമാനം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആളുകള്‍ ഈ ക്രൂരത അംഗീകരിക്കുന്നു.
undefined
അവള്‍ക്ക് അങ്ങനെ തന്നെ വേണം, പറ്റിച്ചിട്ടല്ലേ, വഞ്ചനക്ക് ശിക്ഷ മരണം ആണ്' എന്നിങ്ങനെ നിരവധി കമന്റുകള്‍. അവ കാണുമ്പോള്‍ ബോധ്യമാവുന്നത് ഒരേയൊരു കാര്യമാണ്, കൊന്നവര്‍ ഒന്നോ രണ്ടോ ആണെങ്കിലും കൊല്ലാതെ മനസ്സില്‍ ഈ ക്രൂരത സൂക്ഷിക്കുന്നവര്‍ നിരവധിയുണ്ട്, ചുറ്റുപാടും.
undefined
ഒരാള്‍ വിവാഹമോചനം നേടിയാല്‍ അതൊരു തീര്‍ത്താല്‍ തീരാത്ത അപമാനമായി കരുതുന്ന സമൂഹം ഇങ്ങനെയൊക്കെ കരുതിയില്ലെങ്കിലേ അത്ഭുതം ഉള്ളൂ. സഹിച്ചു നില്‍ക്കുക എന്നതല്ല ജീവിതം. സഹിച്ചു ജീവിക്കേണ്ടതുമല്ല ജീവിതം. കൂടെ ഉള്ള വ്യക്തിക്ക് തന്നോടുള്ള സ്നേഹം ഇല്ലാതെ ആയാല്‍ അത് പിടിച്ചു വാങ്ങാന്‍ ആവുന്നതല്ലെന്നുള്ള മനസ്സിലാക്കലിലേക്ക് നമ്മുടെ സമൂഹം എന്നാണിനി ഉയരുക?
undefined
click me!