ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ വിശ്വവിജയത്തിന് ഇന്ന് 37 വയസ്- ചിത്രങ്ങളിലൂടെ

First Published Jun 25, 2020, 3:38 PM IST

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ കിരീടനേട്ടത്തിന് ഇന്ന് മുപ്പത്തിയേഴ് വയസ്. 1983ല്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പിച്ചായായിരുന്നു കപില്‍ ദേവും സംഘവും ലോര്‍ഡ്‌സില്‍ ചരിത്രം കുറിച്ചത്. ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാം ലോകകപ്പായിരുന്നത്. രണ്ട് ലോകകപ്പുകളിലും ഇന്ത്യക്ക് പറയാനുണ്ടായിരുന്നത് ഒരേയൊരു ജയം മാത്രമാണ്. അവിടെ നിന്നാണ് കപിലും സംഘവും ലോകത്തിന്റെ നെറുകിലെത്തിയത്.

1983ല്‍ പ്രവചനങ്ങളെയെല്ലാം തെറ്റിച്ച് ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തുകയായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയ വിശ്വവിജയമായിരുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പുകളും സ്വന്തമാക്കിയ കരീബിയന്‍ പടയ്ക്ക് ഇന്ത്യ ഇങ്ങനെയൊരു തിരിച്ചടി നല്‍കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.
undefined
83 ലോകകപ്പിലെ പ്രാഥമിക റൗണ്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചാണ് ഇന്ത്യ തുടങ്ങിയത്. മറ്റൊരു മത്സരത്തില്‍ സിംബാംബ്‌വേയെ കപില്‍ ഒറ്റയ്ക്ക് തോല്‍പിച്ചത് എങ്ങനെയെന്നത് ഇന്നും അവിശ്വസനീയമാണ്. 78 റണ്‍സിനിടെ ഏഴ് വിക്കറ്റ് വീണെങ്കിലും കപിലിന്റെ ബാറ്റില്‍ നിന്ന് പിറന്നത് 175 റണ്‍സ്.
undefined
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 266 രണ്‍സാണ് നേടിയത്. 138 പന്തുകളില്‍ നിന്ന് 175 റണ്‍സ് നേടിയ കപില്‍ പുറത്താവാതെ നില്‍ക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെ 235 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് 31 റണ്‍സ് ജയം.
undefined
സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. ടോസ് ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 60 ഓവറില്‍ 213ന് എല്ലാവരും പുറത്തായി. കപില്‍ ദേവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. യശ്പാല്‍ ശര്‍മ (61), സന്ദീപ് പാട്ടീല്‍ (51) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
undefined
ഫൈനലില്‍ ടോസ് നേടിയ വിന്‍ഡീസ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. കപിലും സംഘവും പുറത്തായത് വെറും 183 റണ്‍സിന്. 38 റണ്‍സെടുത്ത ശ്രീകാന്ത് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അമര്‍നാഥ്(26), സന്ദീപ് പാട്ടില്‍(27), മദന്‍ ലാല്‍(17) ഇതായിരുന്നു മറ്റുയര്‍ന്ന സ്‌കോറുകള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റോബര്‍ട്ട്‌സും രണ്ട് പേരെ വീതം പുറത്താക്കിയ ഹോള്‍ഡിംഗും മാര്‍ഷലും ഗോമസുമാണ് ഇന്ത്യയെ എറിഞ്ഞിട്ടത്.
undefined
മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന്റെ തകര്‍ച്ച അത്ര ഭീകരമായിരുന്നു. രണ്ടക്കം കടന്നത് നാല് താരങ്ങള്‍ മാത്രം!. വിവിയന്‍ റിച്ചാര്‍ഡ്‌സിന്റെ 33 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. എട്ട് റണ്‍സ് മാത്രമെടുത്ത ലോയ്ഡ് തുടര്‍ച്ചയായ രണ്ടാം ഫൈനലിലും കണ്ണീരായി. മദന്‍ ലാല്‍, മോഹിന്ദര്‍ അമര്‍നാഥ് എന്നിവര്‍ മൂന്നും ബല്‍വീന്ദര്‍ സന്ധു രണ്ടും വിക്കറ്റ് വീഴ്ത്തി.
undefined
അതോടെ വിന്‍ഡീസ് 140ല്‍ കീഴടങ്ങി. അവസാനക്കാരന്‍ ഹോള്‍ഡിംഗിന്റെ കാല്‍ തളച്ച് അമര്‍നാഥ് കുറ്റി പിഴുത് ലോഡ്‌സ് ഗാലറിയിലേക്ക് ഓടിക്കയറി. ഇതോടെ ഹാട്രിക് കിരീട മോഹം വിന്‍ഡീസിന്റെ കൈകളില്‍ നിന്ന് പിടിവിട്ട് ഇന്ത്യയുടെ പക്കല്‍.
undefined
കപിലും സംഘവും ലോകകപ്പ് ചരിത്രം തിരുത്തിയെഴുതി. എതിരാളികള്‍ക്ക് അപ്രാപ്യമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ ആണയിട്ടുപറഞ്ഞ വിന്‍ഡീസിനെ കപിലും സംഘവും ലോഡ്‌സില്‍ കശാപ്പ് ചെയ്തു. ലോകകപ്പ് മാത്രമല്ല പ്രധാന നേട്ടങ്ങളെല്ലാം കപ്പിനൊപ്പം ഇന്ത്യയുടെ പക്കലെത്തി.
undefined
ഇംഗ്ലണ്ടിന്റെ ഡേവിഡ് ഗോവറായിരുന്നു ലോകകപ്പിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍(384). ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ മികവറിയിച്ച മീഡിയം പേസര്‍ റോജര്‍ ബിന്നി 18 വിക്കറ്റുമായി ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ലോകകപ്പിലെ ഉയര്‍ന്ന സ്‌കോര്‍ സിംബാംബ്വെക്കെതിരെ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് പുറത്താകാതെ നേടിയ 175 റണ്‍സ്.
undefined
ലോര്‍ഡ്‌സ് ഗാലറിയില്‍ പ്രുഡന്‍ഷ്യല്‍ കപ്പുയര്‍ത്തി നില്‍ക്കുന്ന കപില്‍ ദേവിന്റെ ചിത്രം ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ തലവര മാറ്റി. അവിടെ നിന്നാണ് ഇന്ത്യയില്‍ ക്രിക്കറ്റ് ഇത്രത്തോളം വേരുപിടിപ്പിക്കാന്‍ തുടങ്ങിയത്.
undefined
click me!