കൗമാരക്കാരിലെ ഗര്‍ഭധാരണം; യന്ത്രപ്പാവകളാല്‍ നിയന്ത്രിക്കുന്നതെങ്ങനെ ? ചിത്രങ്ങള്‍ കാണാം

First Published Jul 4, 2019, 12:09 PM IST

കൊളംബിയ:  ലോകം ഇന്ന് നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിലൊന്ന് കൗമാരക്കാരായ അമ്മമാരും അവരുടെ കുട്ടികളുമാണ്. 10 നും 19 നും ഇടയില്‍ പ്രായമുള്ള അമ്മമാരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ഏറെയാണെന്ന് കണക്കുകള്‍ കാണിക്കുന്നു. ഈ സാമൂഹ്യപ്രശ്നത്തിന് പരിഹാരം കണ്ടെത്താന്‍ അധികാരികള്‍ കണ്ടെത്തിയത് കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുട്ടികളെ വളര്‍ത്തുന്നതില്‍ പ്രത്യേക പരിശീലനം നല്‍കുകയാണ്. ഇത് വഴി കൗമാര ഗര്‍ഭധാരണത്തെക്കുറിച്ചും നവജാത ശിശുപരിപാലനത്തിലും കൗമാരക്കാരായ മാതാപിതാക്കള്‍ക്ക് ബോധവത്ക്കരണം നടത്താന്‍ സാധിക്കുമെന്ന് അധികാരികള്‍ പറയുന്നു.

കൗമാരക്കാരില്‍ വര്‍ദ്ധിച്ചുവരുന്ന ഗര്‍ഭധാരണത്തെക്കുറിച്ച് കുട്ടികളില്‍  ബോധവത്ക്കരണം ഉണ്ടാക്കാനായി കൊളംബിയിയിലെ മെഡിലിന്‍ നഗരത്തിന് പുറത്തുള്ള സ്കൂളുകളില്‍ കള്‍ഡാസ് മുനിസിപ്പാലിറ്റി യന്ത്രപ്പാവകളെ വിതരണം ചെയ്തു. സോഫ്റ്റ്‍വെയറിന്‍റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുതരം റബ്ബർ പാവ - ഭക്ഷണം നൽകാൻ ആഗ്രഹിക്കുമ്പോൾ അത് കരയും. ഡയപ്പര്‍ മാറ്റേണ്ട സമയമാകുമ്പോഴും പാവ പ്രതികരിക്കും.

ഈ പദ്ധതി മറ്റ് 89 രാജ്യങ്ങളിലെങ്കിലും ഉപയോഗിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്കൂള്‍ വർക്‍ഷോപ്പുകളും ലൈംഗിക വിദ്യാഭ്യാസ ക്ലാസുകളും ഈത്തരത്തിലുള്ള യന്ത്ര കുഞ്ഞുങ്ങളെ  ഉൾപ്പെടുത്തണമെന്ന് കൊളംബിയിലെ പ്രദേശിക അതോറിറ്റിയുടെ സാമൂഹിക പദ്ധതിയിൽ ആവശ്യപ്പെടുന്നു. “ഈ തന്ത്രത്തിലൂടെ കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ ഗർഭധാരണങ്ങളുടെ എണ്ണം വലിയ അളവിൽ കുറയ്ക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.” പ്രാദേശിക അതോറിറ്റിയുടെ ആരോഗ്യ സെക്രട്ടറി ജുവാൻ കാർലോസ് സാഞ്ചസ് പറഞ്ഞു.

2017 ൽ പരിപാടി ആരംഭിക്കുമ്പോള്‍ 13-19 വയസ്സ് പ്രായമുള്ള ഗർഭിണികളായ 168 പെൺകുട്ടികളുടെ  കേസുകള്‍ മുനിസിപ്പാലിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഇത് 141 ആയി കുറഞ്ഞെന്നും സാഞ്ചസ് പറഞ്ഞു. ജനസംഖ്യയുടെ 15 ശതമാനത്തോളം 10-19 വയസ്സ് പ്രായമുള്ള കാൽഡാസിൽ 1,200 ൽ അധികം കൗമാരക്കാര്‍ ക്ലാസുകളില്‍ പങ്കെടുത്തു. കൊളംബിയയിൽ 2018 ൽ ജനിച്ച കുഞ്ഞുങ്ങളിൽ അഞ്ചിലൊന്ന് 10-19 വയസ്സ് പ്രായമുള്ള അമ്മമാരാണെന്ന് ദേശീയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. (ഫോട്ടോ JOAQUIN SARMIENTO / GETTY)

കൊളംബിയയിലെ ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റിലെ കാൽഡാസിലെ ഒരു സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസ അധ്യാപകൻ ബേബി റോബോട്ടിനെ എങ്ങനെയാണ് പരിചരിക്കേണ്ടതെന്ന് ക്ലാസെടുക്കുന്നു.
undefined
ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റ് കാൽഡാസിലെ ഒരു സ്‌കൂളിൽ ഇടവേളകളിൽ കൗമാര വിദ്യാർത്ഥികൾ ബേബി റോബോട്ടുകളെ താലോലിക്കുന്നു.
undefined
ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റിലെ കാൽഡാസിലെ ഒരു സ്‌കൂളിൽ ഒരു കുഞ്ഞിനെ എങ്ങനെ പിടിക്കാമെന്ന് ലൈംഗിക വിദ്യാഭ്യാസ അധ്യാപകൻ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു.
undefined
ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റ് കാൽഡാസിലെ ഒരു സ്‌കൂളിൽ ഇടവേളകളിൽ കൗമാര വിദ്യാർത്ഥികൾ ബേബി റോബോട്ടുകളെ താലോലിക്കുന്നു.
undefined
ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റ് കാൽഡാസിലെ ഒരു സ്‌കൂളിൽ ഇടവേളകളിൽ കൗമാര വിദ്യാർത്ഥികൾ ബേബി റോബോട്ടുകളെ താലോലിക്കുന്നു.
undefined
കൗമാരക്കാരിയായ വിദ്യാർത്ഥി സൂസൻ ഒർട്ടെഗോൺ, അവളുടെ വീട്ടിൽ ഒരു കുഞ്ഞ് റോബോട്ടിനെ പരിചരിക്കുന്നു. സമീപത്ത് അവളുടെ ബന്ധുവായ കുട്ടിയും.
undefined
കൗമാരക്കാരിയായ വിദ്യാർത്ഥി സൂസൻ ഒർട്ടെഗോൺ, കൊളംബിയയിലെ ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റിലെ കാൽഡാസിലുള്ള അവളുടെ വീട്ടിൽ ഒരു കുഞ്ഞ് റോബോട്ടിനെ പരിപാലിക്കുന്നു.
undefined
കൊളംബിയയിലെ ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റിലെ കാൽഡാസിലെ ഒരു സ്‌കൂളിൽ ചാർജ് ചെയ്യുന്നതിനിടെ ബേബി റോബോട്ടുകൾ.

ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റിലെ കാൽഡാസിലെ ഒരു സ്‌കൂളിൽ ലൈംഗിക വിദ്യാഭ്യാസ ക്ലാസ്സിനിടെ കൗമാര വിദ്യാർത്ഥികൾക്ക് ബേബി റോബോട്ടുകളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.
undefined
ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റ് കാൽഡാസിലെ ഒരു സ്‌കൂളിൽ ഇടവേളകളിൽ കൗമാര വിദ്യാർത്ഥികൾ ബേബി റോബോട്ടുകളെ താലോലിക്കുന്നു.
undefined
ആന്‍റിയോക്വിയ ഡിപ്പാർട്ട്‌മെന്‍റിലെ കാൽഡാസിൽ ഒരു കുഞ്ഞ് റോബോട്ടിനെ പരിചരിക്കുന്നതിനിടെ കൗമാരക്കാരിയായ വിദ്യാർത്ഥി സൂസൻ ഒർട്ടെഗോൺ അയൽവാസിയുമായി സംസാരിക്കുന്നു.

click me!