5,000 മീറ്റർ (16,000 അടി) വരെ ഉയരത്തിൽ കൂടുകൾ കൂട്ടുന്ന ഇവ സാധാരണയായി മനുഷ്യന് എത്തിച്ചേരാനാകാത്ത പാറക്കെട്ടുകളിലാണ് താമസിക്കുക. ഒന്നോ രണ്ടോ മുട്ടകളാണ് സാധാരണയായി ഇടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പക്ഷികളിൽ ഒന്നാണിത്. ചില സന്ദർഭങ്ങളിൽ 70 വർഷത്തിലധികമാണ് ഇവയുടെ ആയുസ്. ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോർ, പെറു എന്നീ രാജ്യങ്ങളുടെ ദേശീയ ചിഹ്നമാണ് ആൻഡിയൻ കോണ്ടർ. ഇന്ത്യയില്‍ രാമായണത്തിലെന്ന പോലെ ലോകത്തിലെ പല ഇതിഹാസങ്ങളിലും പുരണങ്ങളിലും നാടോടിക്കഥകളിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. '