മക്കളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ അമ്മയുടെ പേര് ചേര്‍ക്കാം ; അഫ്ഗാന്‍ സ്ത്രീ സ്വാതന്ത്ര്യത്തിന് പൊന്‍തൂവല്‍

First Published Sep 21, 2020, 1:32 PM IST

ലോകമെങ്ങുമുള്ള സ്ത്രീകള്‍, സമൂഹത്തില്‍ പുരുഷനൊപ്പം പദവിവേണമെന്ന ആവശ്യവുമായി പോരാട്ടത്തിലാണ്. അപ്പോള്‍, അഫാഗാനില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നു. സ്ത്രീയായതിന്‍റെ കാരണത്താല്‍ പൊതു സമൂഹത്തില്‍ തന്‍റെ പേര് പറയാന്‍ പോലും അഫ്ഗാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്രമില്ലെന്നാണ് അവിടെ നിന്നും വരുന്ന വാര്‍ത്തകള്‍. താലിബാന്‍ തീവ്രവാദം അടിച്ചേല്‍പ്പിച്ച കിരാത നിയമങ്ങളാണ് ഒരു കാലത്ത് സ്വതന്ത്രമായി നടന്നിരുന്ന അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ ഇന്നത്തെ ദുരവസ്ഥയിലേക്ക് എത്തിച്ചത്.  സ്വന്തം സ്വാതന്ത്രം തിരിച്ച് പിടിക്കാന്‍ അഫ്ഗാനിലെ സ്ത്രീകളും പോരാട്ടത്തിലാണ്. വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സ്വന്തം മക്കളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ അമ്മയുടെ പേര് ചേര്‍ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നു. കേട്ടാല്‍ വിചിത്രമെന്ന് തോന്നുമെങ്കിലും അഫ്ഗാനിസ്ഥാനില്‍ മതതീവ്രവാദം അടിച്ചേല്‍പ്പിച്ച അടിമത്വം അത്രമാത്രം ഭീകരമാണ്. അറിയാം ആ പോരാട്ട വഴികള്‍. 

വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍ മക്കളുടെ തിരിച്ചറിയല്‍ കാര്‍ഡില്‍ അമ്മമാരുടെ പേരും ഉള്‍പ്പെടുത്താന്‍ തീരുമാനം. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്‍റ് അഷ്റഫ് ഗാനി ഒപ്പ് വച്ചത്. വനിതകളുടെ അവകാശത്തിന് വേണ്ടി പോരാടുന്ന സംഘടനകളുടെ നിരന്തര പോരാട്ടത്തിനൊടുവിലാണ് നിയമത്തില്‍ മാറ്റം വരുത്തുന്നത്.
undefined
ഇത്രയും കാലം തിരിച്ചറിയല്‍ കാര്‍ഡുകളില്‍ പിതാവിന്‍റെ പേര് മാത്രമായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. സ്ത്രീകളുടെ പേര് ഉപയോഗിക്കുന്നത് അഫ്ഗാനിസ്ഥാനില്‍ നാണക്കേടോ അപമാനമോ പോലെയാണ് കണക്കാക്കപ്പെടുന്നത്.
undefined
undefined
പൊതുവിടങ്ങളില്‍ സ്ത്രീകളുടെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് വിരലില്‍ എണ്ണാന്‍ പോലുമില്ലെന്ന് തന്നെ പറയാം. പൊതുവിടങ്ങളില്‍ സ്ത്രീകള്‍ അറിയപ്പെടുന്നതിന് ശിക്ഷകള്‍ പോലും ലഭിച്ചവരുണ്ട് അഫ്ഗാനിസ്ഥാനില്‍.
undefined
വര്‍ഷങ്ങള്‍ നീണ്ട ഈ അനീതിക്ക് ചെറിയ രീതിയിലെങ്കിലും മാറ്റമുണ്ടാവുന്നത് "എന്‍റെ പേര് എവിടെ" എന്ന പേരില്‍ മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ച പ്രചാരണമാണ്.
undefined
undefined
ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ച പറ്റിയ #WhereIsMyName എന്ന ഹാഷ് ടാഗ് പ്രതിഷേധത്തില്‍ നിരവധി പ്രമുഖരാണ് അണിനിരന്നത്.
undefined
2001ലെ താലിബാന്‍ ഭരണത്തോടെ ഏറ്റവും ഉച്ചസ്ഥായിലെത്തിയ സ്ത്രീകള്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ വലിയ ചുവടായി മാത്രമാണ് ഈ മാറ്റത്തെ കാണാനാവുക.
undefined
undefined
രണ്ട് ദശാബ്ദത്തിലേറെയായി സ്ത്രീകളുടെ അടിച്ചമര്‍ത്തലില്‍ ഏറ്റവും മുന്‍പിലുള്ള രാജ്യങ്ങളിലൊന്നാണ് അഫ്ഗാനും. ലാലേ ഒസ്മാനി എന്ന വനിതയായിരുന്നു #WhereIsMyName എന്ന പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചത്.
undefined
പുതിയ തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്നാണ് ലാല് ഒസ്മാനി ബിബിസിയോട് പ്രതികരിച്ചു. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മാറ്റം വരാനും സ്ത്രീപക്ഷ പോരാട്ടങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനും ഈ തീരുമാനത്തിന് സാധിക്കുമെന്നാണ് ലാലേ ഒസ്മാനി വിലയിരുത്തുന്നത്.
undefined
undefined
പ്രതിഷേധത്തില്‍ സമരക്കാരുടെ ഒപ്പം നിന്ന സര്‍ക്കാരിനോട് അഗാധമായ നന്ദിയുണ്ടെന്നും ലാലേ ഒസ്മാനി പറയുന്നു. ഗസമത്വത്തിലേക്കുള്ള അഫ്ഗാന്‍റെ ചുവട് വയ്പായാണ് മന്ത്രിസഭയിലെ നിയമകാര്യ വകുപ്പ് ഈ തീരുമാനത്തെ കാണുന്നത്.
undefined
വിശ്രമിക്കാതെ സമൂഹമാധ്യങ്ങളും മറ്റ് സാധ്യമായ രീതിയിലും ഈ ആവശ്യമുന്നയിച്ച് പോരാടിയവര്‍ക്കാണ് ഈ നേട്ടം സമര്‍പ്പിക്കുന്നതെന്നാണ് കാബൂളില്‍ നിന്നുള്ള എംപി കൂടിയായ മറിയം സമ പ്രതികരിക്കുന്നത്.
undefined
undefined
നിങ്ങളുടെ പോരാട്ടം ഫലം കണ്ടുവെന്നാണ് മറിയം സമ ബിബിസിയോട് പ്രതികരിച്ചത്. അഫ്ഗാനില്‍ പിറക്കുന്ന പെണ്‍കുട്ടികള്‍ക്ക് പേര് പോലും നല്‍കാന്‍ ഏറെ വൈകുന്നതില്‍ തുടങ്ങുന്ന വിവേചനത്തിനാണ് മാറ്റം വരാന്‍ പോകുന്നത്. 250 അംഗ അഫ്ഗാൻ പാർലമെന്റിൽ ഇന്ന് 68 പേർ വനിതകളാണ്. അവരിൽ തന്നെ മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറുമുണ്ട്. എന്നാൽ, 15 വയസ്സിനു മുകളിൽ സ്ത്രീ സാക്ഷരത ഇപ്പോഴും 30 ശതമാനം മാത്രമാണ്. എങ്കിലും ദോഹയിലെ സമാധാന ചര്‍ച്ചകളില്‍ മൂന്ന് സ്ത്രീകള്‍ ഭാഗമാവുകയും ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
undefined
മരുന്നുകള്‍ക്കായുള്ള കുറിപ്പടിയില്‍, മരണ സര്‍ട്ടിഫിക്കറ്റ് അങ്ങനെ തുടങ്ങി ഒന്നിലും സ്ത്രീകളുടെ പേര് രേഖപ്പെടുത്തുന്ന പതിവ് അഫ്ഗാനില്‍ ഇല്ല. എന്തിനേറെ പറയുന്നു വിവാഹ ക്ഷണക്കത്തുകളില്‍ പോലും വധുവിന്‍റെ പേരുണ്ടാകില്ല.
undefined
മൂക്ക് കുത്തുന്നതിന് വേണ്ടി ആരംഭിച്ച പോരാട്ടമാണ് ഇത്തരത്തിലൊരു വലിയ അനീതിക്കെതിരായ പോരാട്ടമെന്ന രീതിയിലേക്ക് മാറിയത്. മൂക്ക് കുത്തുന്നത് പാശ്ചാത്യരുടെ പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നതായാണ് അഫ്ഗാനിലെ യാഥാസ്ഥിതികര്‍ വിലയിരുത്തിയത്. പുതിയ ഉത്തരവിന് ശേഷം നിരവധി വധഭീഷണികളാണ് പ്രതിഷേധത്തിന് ചുക്കാന്‍ പിടിച്ചവര്‍ നേരിടുന്നത്. അഫ്ഗാന്‍ താലിബാന്‍ ചര്‍ച്ചയ്ക്ക് പിന്നാലെ 400 അപകടകാരികളായ താലിബാന്‍ തടവുകാരെ വിട്ടയക്കാനുള്ള തീരുമാനം താലിബാന്‍റെ പതനത്തിന് ശേഷം ലഭിച്ച നിയന്ത്രണങ്ങളുള്ള സ്വാതന്ത്ര്യം പോലും നഷ്ടമാക്കുന്ന ഭയം ലാലേ ഒസ്മാനി മറച്ച് വയ്ക്കുന്നില്ല. സമാധാനക്കരാറുകളുടെ ഭാഗമായാണ് തടവുകാരെ വിട്ടയക്കുന്നത്.
undefined
click me!