പലപ്പോഴും മാസ്ക്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ വെെറസ് അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് 'ഡബിൾ മാസ്ക്കിം​ഗ്' ചെയ്യുന്നത്.

രാജ്യമെങ്ങും കൊവിഡ് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. മാസ്ക്കാണ് കൊവിഡിനെ ചെറുക്കാൻ പ്രധാന പ്രതിരോധ മാർ​ഗങ്ങളിലൊന്ന്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്താണ് ഡബിൾ മാസ്കിം​ഗ് ? എങ്ങനെയാണ് ശരിയായ രീതിയിൽ രണ്ട് മാസ്ക് ധരിക്കേണ്ടത്...?

ഡബിൾ മാസ്കിം​ഗ്...?

രണ്ട് മാസ്ക്ക് മുഖത്ത് ധരിക്കുന്ന പ്രക്രിയയാണ് 'ഡബിൾ മാസ്കിം​ഗ്'. സാധാരണയായി തുണികൊണ്ടുള്ള മാസ്ക്കാണ് മിക്കവരും ധരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ തുണികൊണ്ടുള്ള മാസ്ക്ക് അപര്യാപ്തമായതുകൊണ്ട് തന്നെ ഒരു മാസ്ക്ക് കൂടി ധരിക്കുന്നത് കൊവിഡിനെ ചെറുക്കാൻ സഹായിക്കും.

പലപ്പോഴും മാസ്ക്ക് ശരിയായ രീതിയിൽ മുഖത്ത് ഒട്ടിച്ചേർന്ന് ഇരിക്കില്ല. അതുകൊണ്ട് തന്നെ ഈ വിടവിലൂടെ വെെറസ് അകത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. ഈ സാധ്യതയെ ഇല്ലാതാക്കുകയാണ് ഡബിൾ മാസ്ക്കിം​ഗ് ചെയ്യുന്നത്.

പൊതുജനാരോഗ്യ വിദഗ്ധരും 'സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷ' നും ഡബിൾ മാസ്കിം​ഗ് തന്നെയാണ് കൊവിഡ് ബാധിക്കുന്നത് തടയുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി ചൂണ്ടിക്കാട്ടുന്നത്.

ജനിതകമാറ്റം വന്ന കൊ‌റോണ വൈറസ് വ്യാപനം തടയാൻ ഡബിൾ മാസ്‌ക് ഏറെ ​ഫലപ്രദമാണെന്ന് തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം മേധാവിയും അക്കാദമിക് ഡയറക്ടറായ ഡോ. ഡാനിഷ് സലിം പറയുന്നു.

സർജിക്കൽ മാസ്‌ക് ഉപയോഗിക്കുമ്പോൾ ചെവിയിൽ ഡബിൾ കെട്ട് ഇട്ട് സർജിക്കൽ മാസ്ക് ടെെറ്റ് ആണെന്ന് ഉറപ്പ് വരുത്തുക. പുറത്ത് പോകുമ്പോൾ ഉള്ളിൽ സർജിക്കൽ മാസ്‌കും പുറമെ തുണി മാസ്‌കും ഉപയോഗിക്കണമെന്നും അദ്ദേഹം പറയുന്നു. 

എങ്ങനെയാണ് മാസ്ക്കുകൾ ധരിക്കേണ്ടത്....?

ആദ്യം സർജിക്കൽ മാസ്ക് ധരിച്ചശേഷം മൂക്കിന് മുകളിൽ കവർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. എന്നാൽ രണ്ട് വശത്തും അൽപമെങ്കിലും തുറന്നിരിക്കുകയാണെങ്കിൽ വെെറസ് അകത്തേയ്ക്ക് കയറാം. അത് കൊണ്ട് തന്നെ രണ്ട് വശങ്ങളും രണ്ട് കെട്ടുകൾ ഇട്ട് സർജിക്കൽ മാസ്ക് ടെെറ്റ് ആണെന്ന് ഉറപ്പ് വരുത്തുക.

ശേഷം അതിന് മുകളിൽ തുണി മാസ്ക്കോ അല്ലെങ്കിൽ സർജിക്കൽ മാസ്ക്കോ ധരിക്കാം. മാസ്ക്കിന് പുറത്ത് തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആൾക്കൂട്ടത്തിലോ ബസ്സിലോ എയർപോട്ടിലോ ഇവിടെയെല്ലാം പോവുകയാണെങ്കിൽ ‍ഡബിൾ മാസ്ക് ചെയ്യുക.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌