2019 ൽ ഇന്ത്യയിൽ 6.8 ലക്ഷം മരണങ്ങൾക്ക് പിന്നിൽ അഞ്ച് തരം ബാക്ടീരിയകളെന്ന് ലാൻസെറ്റ് പഠനം

Published : Nov 22, 2022, 03:18 PM ISTUpdated : Nov 22, 2022, 03:39 PM IST
2019 ൽ ഇന്ത്യയിൽ 6.8 ലക്ഷം മരണങ്ങൾക്ക് പിന്നിൽ അഞ്ച് തരം ബാക്ടീരിയകളെന്ന് ലാൻസെറ്റ് പഠനം

Synopsis

2019-ലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം സാധാരണ ബാക്ടീരിയ അണുബാധകളാണെന്നും ആഗോളതലത്തിൽ നടക്കുന്ന എട്ടിൽ ഒരാളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശകലനം കണ്ടെത്തി. ഏറ്റവും മാരകമായ ബാക്ടീരിയൽ രോഗകാരികളും അണുബാധയുടെ തരങ്ങളും സ്ഥലവും പ്രായവും അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്ന് ​ഗവേഷകർ പറഞ്ഞു.

ഇ.കോളി, എസ്. ന്യുമോണിയ, കെ. ന്യുമോണിയ, എസ്. ഓറിയസ്, എ. ബൗമാനി എന്നീ അഞ്ച് തരം ബാക്ടീരിയകൾ 2019ൽ ഇന്ത്യയിൽ ഏകദേശം 6.8 ലക്ഷം മരണങ്ങൾക്ക് കാരണമായതായി ദ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

2019-ലെ മരണത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം സാധാരണ ബാക്ടീരിയ അണുബാധകളാണെന്നും ആഗോളതലത്തിൽ നടക്കുന്ന എട്ടിൽ ഒരാളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശകലനം കണ്ടെത്തി. ഏറ്റവും മാരകമായ ബാക്ടീരിയൽ രോഗകാരികളും അണുബാധയുടെ തരങ്ങളും സ്ഥലവും പ്രായവും അനുസരിച്ച് വ്യത്യാസപ്പെടുന്നുവെന്ന് ​ഗവേഷകർ പറഞ്ഞു.

ഇന്ത്യയിൽ അഞ്ച് ബാക്ടീരിയകൾ -- E. coli, S. Pneumoniae, K. Pneumoniae, S. Aureus, A. Baumanii -- ഏറ്റവും മാരകമായതായി കണ്ടെത്തി. 2019 ൽ മാത്രം 6,78,846 (ഏകദേശം 6.8 ലക്ഷം) മരണങ്ങൾക്ക് കാരണമായതായി ​ഗവേഷകർ പറയുന്നു. 2019-ൽ ഇന്ത്യയിൽ 1,57,082 (1.57 ലക്ഷം) ജീവൻ അപഹരിച്ച ഇ.കോളിയാണ് ഏറ്റവും മാരകമായ രോഗകാരിയെന്ന് പഠനം പറയുന്നു.

കൂടുതൽ ഡയഗ്നോസ്റ്റിക് ലബോറട്ടറി ശേഷിയുള്ള ശക്തമായ ആരോഗ്യ സംവിധാനങ്ങൾ നിർമ്മിക്കുക, നിയന്ത്രണ നടപടികൾ നടപ്പിലാക്കുക, ആൻറിബയോട്ടിക് ഉപയോഗം ഒപ്റ്റിമൈസ് ചെയ്യുക എന്നിവ സാധാരണ ബാക്ടീരിയ അണുബാധകൾ മൂലമുണ്ടാകുന്ന രോഗങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് നിർണായകമാണെന്ന് ഗവേഷകർ പറഞ്ഞു.

വിറ്റാമിൻ ബി 12ന്റെ കുറവ് ; യുവാവിൽ പ്രകടമായ മൂന്ന് ലക്ഷണങ്ങൾ

'ബാക്‌ടീരിയൽ അണുബാധകൾ ഉയർത്തുന്ന ആഗോള പൊതുജനാരോഗ്യ വെല്ലുവിളിയുടെ മുഴുവൻ വ്യാപ്തിയും ഈ പുതിയ ഡാറ്റ ആദ്യമായി വെളിപ്പെടുത്തുന്നു...'-  വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷന്റെ (IHME) ഡയറക്ടറായ ക്രിസ്റ്റഫർ മുറെ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!