Asianet News MalayalamAsianet News Malayalam

വിറ്റാമിൻ ബി 12ന്റെ കുറവ് ; യുവാവിൽ പ്രകടമായ മൂന്ന് ലക്ഷണങ്ങൾ

32 വയസ്സുള്ള ഒരാളിൽ പ്രകടമായ വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ന്യൂറോളജിക്കൽ ലക്ഷണങ്ങളെ കുറിച്ച് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

man hospitalised with b12 deficiency after his three symptoms got worse over 10 days
Author
First Published Nov 21, 2022, 6:46 PM IST

ചുവന്ന രക്താണുക്കളുടെ രൂപീകരണം, സെൽ മെറ്റബോളിസം, നാഡികളുടെ പ്രവർത്തനം എന്നിവയിൽ വിറ്റാമിൻ ബി-12 (കോബാലമിൻ) പ്രധാന പങ്ക് വഹിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ വിറ്റാമിൻ ബി-12 ന്റെ കുറവ് വിളർച്ച, ക്ഷീണം, പേശികളുടെ ബലഹീനത, കുടൽ പ്രശ്നങ്ങൾ, നാഡീ തകരാറുകൾ, മാനസിക അസ്വസ്ഥതകൾ എന്നിവയിലേക്ക് നയിച്ചേക്കാം.

ഡിഎൻഎ സിന്തസിസ്, ഊർജ ഉൽപ്പാദനം, കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനം തുടങ്ങിയ പ്രക്രിയകൾക്ക് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഒരു പ്രധാന പോഷകമാണ് വിറ്റാമിൻ ബി 12. നിങ്ങളുടെ ശരീരത്തിൽ ആരോഗ്യകരമായ ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് വിറ്റാമിൻ ബി 12 ന്റെ കുറവുള്ള അനീമിയ.

വിറ്റാമിൻ ബി 12 ന്റെ കുറവ് ഡിമെൻഷ്യയുമായും കുറഞ്ഞ വൈജ്ഞാനിക പ്രവർത്തനവുമായും ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ ഡിമെൻഷ്യ തടയാനോ ചികിത്സിക്കാനോ സഹായിക്കുമോ എന്നത് വ്യക്തമല്ല. 32 വയസ്സുള്ള ഒരാളിൽ പ്രകടമായ വിറ്റാമിൻ ബി 12 ന്റെ കുറവിന്റെ ന്യൂറോളജിക്കൽ ലക്ഷണങ്ങളെ കുറിച്ച് ​ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ രണ്ട് മാസമായി അമിതമായ ക്ഷീണം, കൈകാലുകൾക്ക് ബലക്കുറവ്, നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയെ 32കാരനെ അലട്ടിയിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസ് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 10 ദിവസങ്ങളിൽ അദ്ദേഹത്തിന്റെ ലക്ഷണങ്ങൾ വഷളായി. അദ്ദേഹത്തിന്റെ ന്യൂറോളജിക്കൽ പരിശോധനയിൽ മസിൽ ടോൺ, സെൻസറി പ്രവർത്തനങ്ങൾ എന്നിവ സാധാരണമായിരുന്നതായി കണ്ടെത്തി.

ഈ ഭക്ഷണങ്ങൾ തലവേദനയ്ക്ക് കാരണമാകും ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

'നിങ്ങളുടെ ഭക്ഷണത്തിലെ വിറ്റാമിന്റെ അഭാവം മൂലമാണ് വിറ്റാമിൻ ബി 12 ന്റെ കുറവ് സംഭവിക്കുന്നതെങ്കിൽ, എല്ലാ ദിവസവും ഭക്ഷണത്തിനിടയിൽ കഴിക്കാൻ വിറ്റാമിൻ ബി 12 ഗുളികകൾ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം...'-  എൻഎച്ച്എസ് പറയുന്നു. മാംസം, സാൽമൺ തുടങ്ങിയ മൃഗ സ്രോതസ്സുകളിലാണ് ബി 12 പ്രധാനമായും കാണപ്പെടുന്നത്. ധാന്യങ്ങളും സോയ ഉൽപ്പന്നങ്ങളും പോലുള്ള വിറ്റാമിൻ ബി 12 അടങ്ങിയ മറ്റ് ഭക്ഷണങ്ങളും വിറ്റാമിൻ ബി 12ാൽ സമ്പന്നമാണ്. 

 

Follow Us:
Download App:
  • android
  • ios