
യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (urinary tract infection) അഥവാ മൂത്രാശയ അണുബാധ ഏറ്റവും കൂടുതലായി ബാധിക്കുന്നത് സ്ത്രീകളെയാണ്. വൃക്ക (kidney), മൂത്രനാളി, മൂത്രസഞ്ചി എന്നിവ ഉൾപ്പെടെയുള്ള മൂത്രനാളിയിലെ ഏതെങ്കിലും ഭാഗത്തെ ബാധിക്കുന്ന അണുബാധയാണ് യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) അഥവാ മൂത്രനാളിയിലെ അണുബാധ.
കുടലിൽ നിന്നുള്ള ബാക്ടീരിയകളാണ് യുടിഐയുടെ ഏറ്റവും സാധാരണ കാരണം. എന്നാൽ, ഫംഗസ്, വൈറസ് എന്നിവയും അണുബാധയ്ക്ക് കാരണമാകും. ഇത് കൂടാതെ ശരീരത്തിൽ ജലാംശം കുറയുന്നതും യുടിഐ ഉണ്ടാകുന്നതിന് ഒരു പ്രധാന കാരണമാണ്. യൂറിനറി ഇൻഫെക്ഷൻ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ...
ഒന്ന്...
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് മൂത്രത്തിൽ അണുബാധ വരാതിരിക്കാൻ സഹായിക്കും. യുടിഐ ഇടയ്ക്കിടെ വരുന്ന സ്ത്രീകൾ കൂടുതൽ വെള്ളം കുടിച്ചാൽ അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഇൻഫെക്ഷ്യസ് ഡിസീസസ് സൊസൈറ്റി ഓഫ് അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
രണ്ട്...
വിറ്റാമിൻ സി ഉപഭോഗം വർദ്ധിക്കുന്നത് മൂത്രനാളിയിലെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുമെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിൻ സി കൂടുതലാണ്. ചുവന്ന ക്യാപ്‌സിക്കം, ഓറഞ്ച്, മുന്തിരി, കിവി ഫ്രൂട്ട് എന്നിവ കഴിക്കുന്നത് ശീലമാക്കുക.
മൂന്ന്...
പ്രോബയോട്ടിക്സ് കുടലിലെ ബാക്ടീരിയകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ അവയ്ക്ക് കഴിയും. മെച്ചപ്പെട്ട ദഹന ആരോഗ്യം മുതൽ മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം വരെയുള്ള എല്ലാ കാര്യങ്ങളിലും പ്രോബയോട്ടിക്സിന്റെ ഉപയോഗം പ്രധാന പങ്കുവഹിക്കുന്നു.
നാല്...
കൂടുതൽ നേരം മൂത്രം ഒഴിക്കാതെ പിടിച്ചു വയ്ക്കുന്ന സ്വഭാവം നിർത്തേണ്ടത് പ്രധാനമാണ്. ഇത് ബാക്ടീരിയകൾ വർദ്ധിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിലൂടെ ഇത് അണുബാധയ്ക്ക് കാരണമാകുന്നു.
അഞ്ച്...
നിങ്ങൾ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ, നിങ്ങൾ മുന്നിൽ നിന്ന് പിന്നിലേക്ക് തുടയ്ക്കുന്നുവെന്ന് ഉറപ്പാക്കുക. പുറകിൽ നിന്ന് മുന്നിലേക്ക് തുടയ്ക്കുന്നത് ബാക്ടീരിയകൾ മൂത്രനാളിയിലേക്ക് വ്യാപിക്കുന്നതിനും യുടിഐകളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
മടി പിടിച്ചിരിക്കുന്നത് പതിവാണോ? പരീക്ഷിക്കാം ഈ 'ടെക്‌നിക്'
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam