'സ്‌ട്രെസ്' അനുഭവപ്പെടുമ്പോള്‍ വിശപ്പ് കൂടുന്നത് എന്തുകൊണ്ട്?

Web Desk   | others
Published : Jul 23, 2021, 01:30 PM IST
'സ്‌ട്രെസ്' അനുഭവപ്പെടുമ്പോള്‍ വിശപ്പ് കൂടുന്നത് എന്തുകൊണ്ട്?

Synopsis

'സ്‌ട്രെസ്' അമിതമായി അനുഭവിക്കുമ്പോഴാകട്ടെ, ചിലര്‍ അമിതമായി ഭക്ഷണവും കഴിച്ചുശീലിക്കും. മാനസികസമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഒരു വിനോദമായി മാത്രമാണോ ഭക്ഷണത്തെ ഇവര്‍ ആശ്രയിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണ് 'സ്‌ട്രെസ്' അനുഭവപ്പെടുമ്പോള്‍ ഭക്ഷണവും അധികമാകുന്നത്?

കൊവിഡ് കാലത്ത് പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ തുടരുമ്പോള്‍ മിക്കവരും ഉന്നയിച്ച വിഷയമാണ് വര്‍ധിച്ചുവരുന്ന മാനസികപ്രശ്‌നങ്ങള്‍. പ്രധാനമായും നിത്യജീവിതവുമായി ബന്ധപ്പെട്ട ആശങ്കകളെ ചൊല്ലിയുള്ള മാനസിക സമ്മര്‍ദ്ദമാണ് അധികപേരെയും കീഴടക്കിയത്. 

ഇത്തരത്തില്‍ 'സ്‌ട്രെസ്' അമിതമായി അനുഭവിക്കുമ്പോഴാകട്ടെ, ചിലര്‍ അമിതമായി ഭക്ഷണവും കഴിച്ചുശീലിക്കും. മാനസികസമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഒരു വിനോദമായി മാത്രമാണോ ഭക്ഷണത്തെ ഇവര്‍ ആശ്രയിക്കുന്നത്? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ടാണ് 'സ്‌ട്രെസ്' അനുഭവപ്പെടുമ്പോള്‍ ഭക്ഷണവും അധികമാകുന്നത്?

മാനസികസമ്മര്‍ദ്ദവും ഭക്ഷണവും...

മാനസിക സമ്മര്‍ദ്ദം അധികരിക്കുമ്പോള്‍ നമ്മള്‍ ശേഖരിച്ചുവച്ചിരുന്ന കലോറി അത്രയും സമ്മര്‍ദ്ദത്തോട് പോരാടാനായി ചിലവിട്ടതായി ശരീരം സ്വയം വിശ്വസിപ്പിക്കും. അങ്ങനെ വീണ്ടും ഭക്ഷണം ആവശ്യമായി വരുന്ന സാഹചര്യവുമുണ്ടാകുന്നു. 

സത്യത്തില്‍ ഇവിടെ വില്ലനാകുന്നത് 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണ്‍ ആണ്. 'സ്‌ട്രെസ് ഹോര്‍മോണ്‍' എന്നും അറിയപ്പെടുന്ന ഹോര്‍മോണ്‍ ആണിത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ അഡ്രിനാല്‍ ഗ്രന്ഥി ഈ ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്നു. 

 

 

കോര്‍ട്ടിസോള്‍ ആകട്ടെ നമ്മുടെ ഉപാപചയ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടാണ് കിടക്കുന്നത്. അത് എങ്ങനെയെല്ലാം എന്ന് ഒന്ന് മനസിലാക്കാം:

1. നമ്മുടെ ശരീരം എങ്ങനെയാണ് കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കൈകാര്യം ചെയ്യുന്നത് എന്നതിനെ സ്വാധീനിക്കുന്നു. 

2. ബിപി നിയന്ത്രിക്കുന്നു

3. ഷുഗര്‍ നില ഉയര്‍ത്തുന്നു

4. ഉറക്കത്തെ നിയന്ത്രിക്കുന്നു. 

5. സമ്മര്‍ദ്ദത്തിലാകുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു

സമ്മര്‍ദ്ദത്തിന്റെ സമയം തീരുമ്പോള്‍ കോര്‍ട്ടിസോള്‍ അളവ് സാധാരണനിലയിലേക്ക് മടങ്ങുന്നു. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഏറെ പഴകിയ സാഹചര്യത്തില്‍ (ക്രോണിക് സ്‌ട്രെസ്) കോര്‍ട്ടിസോള്‍ അളവ് എപ്പോഴും വര്‍ധിച്ചിരിക്കുകയും അത് ദഹനം തുടങ്ങി പ്രത്യുത്പാദനം, ഉറക്കം മുതല്‍ ശരീരഭാരം കൂടുന്നത്, തലവേദന മുതല്‍ ഹൃദ്രോഗം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നു. 

 

 

കോര്‍ട്ടിസോള്‍ അളവ് വര്‍ധിച്ചിരിക്കുമ്പോള്‍ ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജവും ഉണ്ടായിരിക്കും. ഇതിനനുസരിച്ച് വിശപ്പും വര്‍ധിക്കും. അതുപോലെ ഇന്‍സുലിന്‍ ഉത്പാദനം കാര്യക്ഷമമാകുന്നതോടെ രക്തത്തിലെ ഷുഗര്‍നില താഴുന്നു. ഇതും വിശപ്പിനെ അധികരിപ്പിക്കുന്നു. എന്ന് മാത്രമല്ല, മധുരം, കൊഴുപ്പും ഉപ്പും അധികമായി അടങ്ങിയ ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, കലോറി അധികമായി അടങ്ങിയ ഭക്ഷണം എന്നിവയിലേക്കെല്ലാം ആകര്‍ഷണം കൂടുതലായി പോകുകയും ചെയ്യുന്നു. 

ആരോഗ്യകരമായി ഡയറ്റ് ക്രമീകരിക്കുക, വ്യായാമം ചെയ്യുക, യോഗ- മൈന്‍ഡ്ഫുള്‍നെസ് എന്നിവ പരിശീലിക്കുക, ബ്രീത്തിംഗ് എക്‌സര്‍സൈസുകള്‍ ചെയ്യുക എന്നീ കാര്യങ്ങളെല്ലാം മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന ശീലത്തെ ഇല്ലാതാക്കാന്‍ സഹായകമാണ്. 

Also Read:- മാനസികപ്രശ്‌നങ്ങളുള്ളവരെ കൊവിഡ് ബാധിക്കുന്നത് ഇങ്ങനെ; പഠനം പറയുന്നു...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേനൽക്കാലത്ത് കരിക്കിൻ വെള്ളം കുടിച്ചോളൂ, കാരണം
50 കഴിഞ്ഞ സ്ത്രീകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ