'അടുത്ത മത്സരത്തില്‍ അവര്‍ തിരിച്ചു വരും'; പാക് ക്രിക്കറ്റ് പ്രേമിയെ ആശ്വസിപ്പിച്ച് രണ്‍വീര്‍ സിങ്, വീഡിയോ

By Web TeamFirst Published Jun 18, 2019, 12:32 PM IST
Highlights

'ഇത് ഇവിടെ ഉപേക്ഷിക്കൂ, ടീം അടുത്ത തവണ ശക്തമായി തിരിച്ചുവരും. നിങ്ങള്‍ നന്നായി മത്സരിച്ചു. ടീമംഗങ്ങള്‍ അര്‍പ്പണമനോഭാവം ഉള്ളവരാണ്' രണ്‍വീര്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍: ഞായറാഴ്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ദിവസമായിരുന്നു. ലോകകപ്പിലെ ഏറ്റവും വാശിയേറിയ ഇന്ത്യ-പാക് പോരാട്ടത്തില്‍ പാക്കിസ്ഥാനെ നിലംപരിശാക്കി ഇന്ത്യ വിജയം സ്വന്തമാക്കി.  കോലിപ്പടയുടെ പ്രഭാവത്തില്‍ പാക്കിസ്ഥാന്‍ ടീം പരാജയപ്പെട്ടതോടെ പാക് ആരാധകര്‍ കടുത്ത നിരാശയിലായിരുന്നു. പാക്കിസ്ഥാന്‍റെ തോല്‍വിയില്‍ നിരാശനായ ഒരു ആരാധകനെ ബോളിവുഡ് താരം രണ്‍വീര്‍ സിങ് ആശ്വസിപ്പിക്കുന്ന വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.  മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു താരം.

ആവേശകരമായ മത്സരത്തില്‍ അതിലേറെ ആവേശത്തിലായിരുന്നു രണ്‍വീര്‍ കളി കണ്ടത്. ഇന്ത്യയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച അദ്ദേഹം ഇന്ത്യന്‍ ടീമംഗങ്ങളുമായുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മത്സരശേഷം പുറത്തിറങ്ങവെയാണ് രണ്‍വീര്‍ നിരാശനായ പാക് ആരാധകനെ ആശ്വസിപ്പിച്ചത്. 'ഇത് ഇവിടെ ഉപേക്ഷിക്കൂ, ടീം അടുത്ത തവണ ശക്തമായി തിരിച്ചുവരും. നിങ്ങള്‍ നന്നായി മത്സരിച്ചു. ടീമംഗങ്ങള്‍ അര്‍പ്പണമനോഭാവം ഉള്ളവരാണ്' രണ്‍വീര്‍ പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്.

പരസ്പരമുള്ള ഏറ്റുമുട്ടലുകളില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കി എന്ന റെക്കോര്‍ഡാണ് ഇന്നലത്തെ മത്സര വിജയത്തോടെ ഇന്ത്യ നേടിയത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ (140)യുടെ സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗ് ആരംഭിച്ച പാക്കിസ്ഥാന്‍ 35 ഓവറില്‍ ആറിന് 166ല്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം പിന്നീട് വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി കുറച്ചു. എന്നാല്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 

#ranveersingh with a Pakistani fan. He is so sweet 👍❤

A post shared by Viral Bhayani (@viralbhayani) on Jun 17, 2019 at 10:00pm PDT

click me!