മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ സമയം നീട്ടി ചോദിച്ച് അദാനി ​ഗ്രൂപ്പ്

By Web TeamFirst Published Jun 5, 2020, 12:24 PM IST
Highlights

കൊവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ വ്യോമയാന മേഖല തളർച്ചയിലാണെന്നും ആറ് മാസത്തേക്ക് എങ്കിലും സമയം നീട്ടി നൽകണം എന്നുമാണ് ആവശ്യം

മുംബൈ: രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിൽ സമയം നീട്ടി ചോദിച്ച് അദാനി ഗ്രൂപ്പ്. ലക്നൗ, മംഗളുരു, അഹമ്മദാബാദ് എന്നീ വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിനാണ് സമയം നീട്ടി ചോദിച്ചിട്ടുള്ളത്. 

കൊവിഡ്‌ വ്യാപനത്തിന്റെ പാശ്ചാത്തലത്തിൽ വ്യോമയാന മേഖല തളർച്ചയിലാണെന്നും ആറ് മാസത്തേക്ക് എങ്കിലും സമയം നീട്ടി നൽകണം എന്നുമാണ് ആവശ്യം. ഇതാവശ്യപ്പെട്ട്‌ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കത്തയച്ചു. 

കഴിഞ്ഞ വർഷമാണ് അദാനി ഗ്രൂപ്പ് ആറ് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ലേലത്തിൽ നേടിയത്. തിരുവനന്തപുരം,  ജയ്പൂർ വിമാനത്താവളങ്ങളും ലേലത്തിൽ നേടിയിരുന്നു എങ്കിലും വ്യവഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കരാറിൽ ഒപ്പ് വച്ചിരുന്നില്ല.

click me!