ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തെന്ന കേസ്: തെളിവില്ല, കെജ്രിവാൾ കുറ്റവിമുക്തൻ

By Web TeamFirst Published Aug 11, 2021, 1:43 PM IST
Highlights

വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവ്.

ദില്ലി: ചീഫ് സെക്രട്ടറിയെ കയ്യേറ്റം ചെയ്തുവെന്ന കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, എട്ട് എംഎൽ.എമാര്‍ എന്നിവരെ ദില്ലി പ്രത്യേക കോടതി കുറ്റവിമുക്തരാക്കി. വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിയുള്ള കോടതി ഉത്തരവ്.

2018 ൽ മുഖ്യമന്ത്രിയുടെ വസതിയിൽ വിളിച്ച യോഗത്തിൽ തന്നെ കയ്യേറ്റം ചെയ്തുവെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിയായിരുന്ന അൻഷു പ്രകാശാണ് പൊലീസിന് പരാതി നൽകിയത്. പരാതിയിൽ അന്വേഷണം നടത്തിയ ദില്ലി പൊലീസ് കെജരിവാൾ ഉൾപ്പടെയുള്ളവര്‍ക്കെതിരെ കുറ്റപത്രം നൽകുകയായിരുന്നു. എന്നാൽ വ്യക്തമായ തെളിവില്ലെന്ന് കാണിച്ചാണ് കോടതി നടപടി. 

 

click me!